More
റോളില്ലാതെ ബേബി; പിണറായി-കോടിയേരി സഖ്യം മുന്നോട്ട്
തിരുവനന്തപുരം: പോളിറ്റ് ബ്യൂറോ അംഗമായിട്ടും ജില്ലാ സമ്മേളനങ്ങളില്‍ കടുത്ത അവഗണന നേരിടുന്നതില്‍ എം.എ ബേബിക്ക് അതൃപ്തി. പി.ബി അംഗമെന്ന പരിഗണന ഒരു ജില്ലകളിലും ലഭിച്ചില്ലെന്നാണ് ബേബിയുടെ പരാതി. ഇക്കാര്യത്തിലുള്ള അതൃപ്തി യെച്ചൂരിയെ അറിയിച്ചുവെങ്കിലും അദ്ദേഹം തന്റെ നിസഹായത വെളിപ്പെടുത്തിയെന്നാണ് സൂചന. കേരളത്തില്‍ എതിര് സ്വരങ്ങളുയരാനുള്ള സാധ്യത മുളയിലേ നുള്ളി പാര്‍ട്ടിയെ സമ്പൂര്‍ണമായി കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യത്തോടെയാണ് പിണറായി- കോടിയേരി വിഭാഗം മുന്നോട്ടുപോയത്.
മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ സംസ്ഥാനത്ത് നിന്ന് നാല് പോളിറ്റ് ബ്യൂറോ അംഗങ്ങളാണുള്ളത്. എസ്. രാമചന്ദ്രന്‍പിള്ളയും എം.എ ബേബിയുമാണ് മറ്റുരണ്ടുപേര്‍. ജില്ലാ സമ്മേളനങ്ങളുടെ പ്രതിനിധി സമ്മേളനവും പൊതു സമ്മേളനവും പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതാണ് പതിവ്. ഇതനുസരിച്ചാണ് കേരളത്തിലും ജില്ലാ സമ്മേളനങ്ങള്‍ പുരോഗമിക്കുന്നത്. 14 ജില്ലകളെ രണ്ടായി തരംതിരിച്ച് പിണറായിയും കോടിയേരിയും ഉദ്ഘാടകരായി സ്വയം തീരുമാനിക്കുകയായിരുന്നു. ചില ജില്ലകളില്‍ പൊതുസമ്മേളനവും പ്രതിനിധി സമ്മേളനവും ഒരാള്‍ തന്നെ ഉദ്ഘാടനം ചെയ്യുന്ന സ്ഥിതിയുണ്ടായി. ബേബിയുടെ സ്വന്തം ജില്ലയായ കൊല്ലത്ത് പോലും അദ്ദേഹത്തിന് മതിയായ പരിഗണന ലഭിച്ചില്ല. ഇതാണ് ബേബിയുടെ അതൃപ്തിക്ക് കാരണം.
പാര്‍ട്ടിയെ പൂര്‍ണമായി വരുതിയിലാക്കാന്‍ കണ്ണൂര്‍ ലോബി ചരട് വലി തുടങ്ങിയിട്ട് നാളുകളായി. അതിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനങ്ങളുടെ ചുമതലയില്‍ നിന്ന് ബേബിയെ ഒഴിവാക്കി നിര്‍ത്തിയത്. പി.ബി അംഗത്തെ മാറ്റിനിര്‍ത്തുന്നതില്‍ വിയോജിപ്പുള്ളവര്‍ ഏറെയുണ്ടെങ്കിലും ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കാന്‍ പല നേതാക്കളും ഭയപ്പെടുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിലാണെങ്കിലും മുഖ്യമന്ത്രിയുടെ തെറ്റായ നടപടികള്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ ചിലരെങ്കിലും തയാറായി എന്നത് ആശ്വാസകരമാണെന്നാണ് ബേബിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. വി.എസ് അച്യുതാനന്ദന് പരിപൂര്‍ണമായി കീഴടങ്ങിയതോടെ പാര്‍ട്ടിക്കുള്ളില്‍ എതിരഭിപ്രായങ്ങളൊന്നും ഉയരാതിരിക്കാന്‍ പിണറായി- കോടിയേരി സഖ്യം അതീവ ശ്രദ്ധയോടെയാണ് മുന്നോട്ടുപോകുന്നത്.
ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ മാത്രമാണ് ബേബിക്ക് അവസരം ലഭിച്ചത്. കൊല്ലത്തെ സമ്മേളനമെങ്കിലും ബേബിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമായിരുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. പകരം തൃശൂരിലെ സ്കൂള്‍ കലോത്സവം പോലും ഉപേക്ഷിച്ച് മുഖ്യമന്ത്രി കൊല്ലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ എം.എ ബേബിയുടെ തോല്‍വിയിലേക്ക് നയിച്ച കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാകാതിരിക്കാന്‍ ബോധപൂര്‍വ ഇടപെടലുകളുണ്ടായെന്നതും പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കുള്ളില്‍ എതിര്‍സ്വരങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് വി.എസിനെതിരെ ഒതുക്കിയ തന്ത്രം ബേബിക്കെതിരെയും മുഖ്യമന്ത്രി പ്രയോഗിക്കുന്നത്.
പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്ക് ഇത്രവലിയ സ്വാധീനം ഉണ്ടാകുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയെ ഒഴിവാക്കിയത്. എന്നാല്‍ ബേബിയെ ഒഴിവാക്കിയതിന് കാരണമൊന്നും നേതൃത്വം പറയുന്നുമില്ല. സംസ്ഥാന സമ്മേളനത്തിലും ബേബിയോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകാനിടയില്ല. ഇക്കാര്യം സംബന്ധിച്ച് പിണറായിയും കോടിയേരിയും ധാരണയായിട്ടുണ്ട്. അവഗണ സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് ബേബി യെച്ചൂരിയോട് അതൃപ്തി അറിയിച്ചത്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന കരുത്ത് തനിക്കില്ലെന്ന് യെച്ചൂരി ബേബിയോട് വ്യക്തമാക്കിയെന്നാണ് സൂചന.
EDUCATION
കടല്‍നിരപ്പിലെ മാറ്റം പഠിക്കാന്‍ നാസയൂറോപ്യന്‍; സ്പേസ് ഏജന്‍സികളുടെ പുതിയ ഉപഗ്രഹം വിക്ഷേപിച്ചു
കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഏറ്റവും ദ്രുതഗതിയില്‍ ബാധിച്ചത് സമുദ്രങ്ങളെയാണ്. കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ഇതിന്റെ ഭാഗമായി, നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) സംയുക്തമായി പുതിയൊരു സമുദ്രനിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു. ‘സെന്റിനല്‍-6ബി’ എന്ന പേരിലുള്ള ഈ ഉപഗ്രഹം, വരുംദിവസങ്ങളില്‍ ഭൂമിയിലെ സമുദ്രനിരപ്പ്, കാറ്റ്, തിരമാലകള്‍ തുടങ്ങിയ ഘടകങ്ങളെ അത്യന്തം കൃത്യതയോടെ പരിശോധിക്കും.
സെക്കന്‍ഡില്‍ 7.2 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഉപഗ്രഹം 112 മിനിറ്റില്‍ ഒരിക്കല്‍ ഭൂമിയെ പൂര്‍ണ്ണമായി വലംവയ്ക്കും. ഇതിലൂടെ ലോകത്തിന്റെ മുഴുവന്‍ സമുദ്ര ഉപരിതലത്തെയും നിരന്തരമായി നിരീക്ഷിക്കാനുള്ള കഴിവ് ഈ ഉപഗ്രഹത്തിനുണ്ടാകും.
സെന്റിനല്‍-6 മിഷന് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സെന്റിനല്‍-6അയുടെ തുടര്‍ച്ചയാണെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഗ്ലോബല്‍ വാര്‍മിംഗിന്റെ ഫലമായി വരും വര്‍ഷങ്ങളില്‍ കടല്‍നിരപ്പ് എത്രമാത്രം ഉയരാം, അതിനുള്ള പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കാം എന്നിവ വിലയിരുത്തുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ ഉപകരണമാകും പുതിയ ഉപഗ്രഹം.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india13 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala12 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

