തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തുള്ളിവെള്ളം പോലും പാഴാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സമവായത്തിനാണ് ശ്രമം. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായതായി വൈദ്യുതി മന്ത്രി എം.എം മണി നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സിപിഐയും പ്രതിപക്ഷപാര്‍ട്ടികളും രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രിയും നിയമസഭയില്‍ വ്യക്തമാക്കിയത്.