Connect with us

More

ഹാദിയ: യൂത്ത് ലീഗ് നിലപാടിനെ പരിഹിസിച്ചവര്‍ക്ക് പി.കെ ഫിറോസിന്റെ മറുപടി

Published

on

ഹാദിയ വിഷയത്തില്‍ മുസ്ലിം യൂത്ത് ലീഗ് നിലപാടിനെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി യൂത്ത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഫെയ്‌സ്ബുക്കലിട്ട പോസ്റ്റി്ന്റെ പൂര്‍ണ്ണ രൂപം

പി.കെ ഫിറോസ്

ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ രംഗത്തിറങ്ങുമെന്ന യൂത്ത് ലീഗ് നിലപാടിനെ പരിഹസിച്ച് സുഡാപ്പികള്‍ രംഗത്ത് വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷേ ഇത് അവര്‍ക്കുള്ള മറുപടിയല്ല. അവരുടെ നിരന്തരമായ സൈബര്‍ ആക്രമണത്തെ കാണുകയും വായിക്കുകയും ചെയ്യുന്നവരുടെ അറിവിലേക്കുള്ളതാണ് ഈ പോസ്റ്റ്.
ആദ്യമേ പറയട്ടേ. അഖില@ ഹാദിയയുടെ കേസില്‍ എസ്.ഡി.പി.ഐയുടെ നിലപാടല്ല മുസ് ലിം യൂത്ത് ലീഗിനുള്ളത്. എന്ത് കൊണ്ട്?
കോടതിയെ കബളിപ്പിക്കാനായി രഹസ്യമായി ഹാദിയയുടെ വിവാഹം നടത്തി എന്ന കോടതിയുടെ തോന്നലാണ് ഹാദിയയുടെ ഇപ്പോഴത്തെ ദുരിതത്തിലേക്ക് നയിച്ചത് .കോടതിയില്‍ നിന്നും സ്വന്തം അഭിഭാഷകരില്‍ നിന്ന് പോലും കാര്യങ്ങള്‍ മറച്ചു വെച്ച് കോടതിയെ പറ്റിക്കാന്‍ നോക്കിയ സൃഗാലബുദ്ധിയാണ് സര്‍വ കുഴപ്പങ്ങള്‍ക്കും കാരണമായത് .
ഈ കേസിന്റെ ചരിത്രം ,പശ്ചാത്തലം എന്നിവ ഇനിയും പലര്‍ക്കും വ്യക്തമല്ല എന്ന് തോന്നുന്നു . ഇത്തരമൊരു ഹര്‍ജിയില്‍ (ഹേബിയസ് കോര്‍പ്പസ് ) പെണ്‍കുട്ടികളുടെ ഇഷ്ടത്തിന് വിടുക എന്നതാണ് ഒരു വ്യവസ്ഥാപിതമായ നിയമതത്വം .ഹാദിയക്ക് മുന്‍പും ,ഹാദിയക്ക് ശേഷവും ഹൈക്കോടതിയിലും പല കീഴ്‌ക്കോടതികളിലുമായി സമാനമായ കേസുകള്‍ വന്നു .അവയില്‍ എല്ലാം പെണ്‍കുട്ടികള്‍ കോടതിയില്‍ അവരുടെ താത്പര്യം അറിയിക്കുകയും അത് മാനിച്ചു കൊണ്ടുള്ള വിധികള്‍ കോടതികള്‍ പുറപ്പെടുവിക്കുകയും ചെയ്തു .ഹാദിയയുടെ കേസില്‍ അസാധാരണമായ ഈ വിധി എന്ത് കൊണ്ടുണ്ടായി എന്നതിന്റെ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട് .
ഹാദിയയുടെ വിഷയവുമായി ബന്ധപ്പെട്ടു അവരുടെ അച്ഛന്‍ രണ്ടു പ്രാവശ്യം ഹര്‍ജി കൊടുത്തു എന്ന കാര്യം എല്ലാവര്‍ക്കും അറിയാം എന്ന് കരുതുന്നു .ഈ കോലാഹലങ്ങള്‍ക്കിടയില്‍ വിസ്മരിച്ചു കൂടാത്ത ഒരു കാര്യമാണ് അത് . ഹാദിയയെ തന്റെ കൂടെ അയക്കണം എന്ന അശോകന്റെ ആവശ്യം നിരാകരിച്ചു ഹാദിയയെ സ്വതന്ത്രയായി വിടുകയാണ് ആദ്യത്തെ ഹര്‍ജിയില്‍ ഹൈക്കോടതി ചെയ്തത് .അതേ ഹൈക്കോടതി (മറ്റൊരു ഡിവിഷന്‍ ബെഞ്ച് ) രണ്ടാമത്തെ ഹര്‍ജിയില്‍ ,ഹാദിയയുടെ ഇച്ഛക്ക് വിരുദ്ധമായി ,ആദ്യത്തെ ഹര്‍ജിയിലെ വിധിക്കു കടക വിരുദ്ധമായി ,അവരെ അച്ഛന്റെ കസ്റ്റഡിയില്‍ വിട്ടു .
എന്ത് കൊണ്ട് ഹൈക്കോടതിക്ക് മനം മാറ്റമുണ്ടായി ? സ്വന്തം അധികാരപരിധി ലംഘിച്ചു കൊണ്ട് ,ഒരു പൗരന്റെ മൗലികാവകാശം തന്നെ ഇല്ലാതാക്കുന്ന ഒരു വിധി എന്ത് കൊണ്ട് പുറപ്പെടുവിച്ചു ?
2016 ജനുവരി 6 മുതല്‍ ഹാദിയയെ കാണാനില്ലെന്നു കാണിച്ചു അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഹാദിയ ഹൈക്കോടതിയില്‍ അപേക്ഷ കൊടുക്കുന്നു .മുതിര്‍ന്ന അഭിഭാഷകന്‍ പി കെ ഇബ്രാഹിം മുഖേന നല്‍കുന്ന ഈ അപേക്ഷ കോടതി അനുവദിക്കുന്നു .തുടര്‍ന്ന് ഒന്‍പതാം എതിര്‍കക്ഷിയായി ഹാദിയയെ ചേര്‍ക്കുന്നു ( അഖില അശോകന്‍ @ ആദിയ എന്നാണ് അപ്പോള്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് ).
തുടര്‍ന്ന് കോടതിയില്‍ നേരിട്ട് ഹാജരായ ഹാദിയ താന്‍ സ്വമേധയാ ഇസ്ലാം സ്വീകരിച്ചതാണെന്ന് കോടതിയെ അറിയിക്കുന്നു .മതം പഠിക്കാനായി സത്യസരണിയില്‍ ചേര്‍ന്നതിന്റെ രേഖകള്‍ ഹാജരാക്കുന്നു .ഹാദിയയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി , ഹാദിയയെ അവളുടെ ഇഷ്ടത്തിന് വിട്ടു കേസ് തീര്‍പ്പാക്കുന്നു (25 ജനുവരി 2016 ).മാതാപിതാക്കള്‍ക്ക് വേണമെങ്കില്‍ അവളെ സന്ദര്‍ശിക്കാനുള്ള അനുവാദവും കൊടുക്കുന്നു .
ഇപ്പോഴത്തെ വിധിക്ക് കാരണമായ രണ്ടാമത്തെ ഹര്‍ജിയുമായി അശോകന്‍ വീണ്ടും കോടതിയില്‍ എത്തുന്നത് 2016 ഓഗസ്റ്റ് 8 നാണ് .മകളെ വിദേശത്തേക്ക് കടത്താന്‍ സാധ്യത ഉണ്ടെന്നാരോപിച്ചായിരുന്നു ഈ ഹര്‍ജി . ഹര്‍ജി വാദം കേള്‍ക്കാനായി 22 / 08 ലേക്ക് പോസ്റ്റ് ചെയ്യുന്നു .സൈനബയുടെ വീട്ടില്‍ താമസിച്ചിരുന്ന ഹാദിയയെ കണ്ടെത്താന്‍ ‘കഴിഞ്ഞില്ലെന്ന് പോലീസ് കോടതിയില്‍ അറിയിക്കുന്നു . തുടര്‍ന്ന്‌കേസ് 25 ലേക്ക് പോസ്റ്റ് ചെയ്യുന്നു .അന്നേ ദിവസം അഭിഭാഷകനോടൊപ്പം കോടതിയില്‍ ഹാജരായ ഹാദിയ പഴയ നിലപടുകള്‍ തന്നെ ആവര്‍ത്തിക്കുന്നു . എന്നാല്‍ ഒരു മാസമായി അവള്‍ മിസ്സിംഗ് ആണെന്നും സൈനബയുടെ വീട്ടില്‍ തുടര്‍ന്നും താമസിക്കുന്നത് സുരക്ഷിതമല്ലെന്നുമുള്ള അശോകന്റെ വാദം പരിഗണിച്ചു ഹാദിയയെ താല്‍കാലികമായി ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ കോടതി ഉത്തരവിടുന്നു .
പിന്നീട് 27 സെപ്റ്റംബര്‍ 2016 ന് ഹാദിയ വീണ്ടും കോടതിയില്‍ ഹാജരാവുന്നു . ഹോസ്റ്റലില്‍ താമസിക്കാനോ അച്ഛന്റെ കൂടെ പോകാനോ താത്പര്യമില്ലെന്ന് അറിയിക്കുന്നു . ഇഷ്ടമുള്ളിടത്ത് താമസിക്കാന്‍ അനുവദിക്കണമെന്നും അപേക്ഷിക്കുന്നു .ഈ അപേക്ഷ കോടതി അംഗീകരിക്കുന്നു . പ്രായപൂര്‍ത്തിയായ ഒരു യുവതിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി മാതാപിതാക്കളുടെ കൂടെ വിടാനോ ഹോസ്റ്റലില്‍ നിര്‍ത്താനോ കഴിയില്ലെന്ന് കോടതി നിരീക്ഷിക്കുന്നു .തുടര്‍ന്ന് സൈനബയോടൊപ്പം പോകണമെന്ന അപേക്ഷ അനുവദിച്ചു കോടതി ഹാദിയയെ അവരുടെ ഇഷ്ടത്തിന് വിട്ടു .കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി മാറ്റി വെക്കുന്നു .
2016 നവംബര്‍ 11 ന് അശോകന്റെ അഭിഭാഷകന്‍ ,ഹാദിയ പഠിക്കാന്‍ പോകാതെ അനിശ്ചിതമായി സൈനബയുടെ വീട്ടില്‍ താമസിക്കുന്നതില്‍ അശോകനുള്ള ഉല്‍ക്കണ്ഠ കോടതിയെ അറിയിക്കുന്നു .അഖിലയുടെ ഹൌസ് സര്‍ജന്‍സി മുടങ്ങിക്കിടക്കുന്നതിലുള്ള ഉല്‍ക്കണ്ഠയും കോടതിയെ ബോധിപ്പിക്കുന്നു .
കേസിലെ നിര്‍ണായകമായ വഴിത്തിരിവ് ഇനിയാണ് ഉണ്ടാകുന്നത് . ഡിസംബര്‍ 19 ന് കേസ് വീണ്ടും പരിഗണിച്ച കോടതി ഹാദിയയുടെ പഠനത്തെ കുറിച്ച് ആരായുന്നു . ഹാദിയ പഠിച്ച സേലത്തെ അതേ കോളേജില്‍ ഹൌസ് സര്‍ജന്‍സിക്ക് ചേരണമെന്ന ആവശ്യം ഹാദിയയുടെ അഭിഭാഷകന്‍ ഉന്നയിക്കുന്നു .അവിടെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാനുള്ള താത്പര്യം അറിയിക്കുന്നു . അവളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അച്ഛന്റെ കൈവശമാണെന്നും അവ തിരിച്ചു കിട്ടണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിക്കുന്നു ഹാദിയയുടെ അഭിഭാഷകന്റെ ഈ അപേക്ഷ കോടതി അംഗീകരിക്കുന്നു . കോളേജില്‍ ചേരാനായി അച്ഛന്റെ കൂടെ പോകാന്‍ വിരോധമില്ലെന്നും ഹാദിയ കോടതിയെ അറിയിക്കുന്നു . അവളുടെ ഹോസ്റ്റല്‍ ചെലവുകള്‍ അച്ഛന്‍ വഹിക്കണമെന്നും കോടതി ഉത്തരവിടുന്നു . തുടര്‍ന്ന് ഡിസംബര്‍ 21 ലേക്ക് കേസ് പോസ്റ്റ് ചെയ്യുന്നു .അന്നേ ദിവസം ഹാജരായി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറണമെന്ന് അശോകനോട് കോടതി നിര്‍ദേശിക്കുന്നു . ഹാദിയയും നേരിട്ട് ഹാജരാവണമെന്നും ഉത്തരവിടുന്നു .
ഡിസംബര്‍ 21 ന് ഹാദിയയും അശോകനും നേരിട്ട് ഹാജരാവുകയും സര്‍ട്ടിഫിക്കറ്റുകള്‍ കൈ മാറുകയും ഹാദിയ ഉപരി പഠനത്തിനായി കോളേജില്‍ ചേരുകയും ചെയ്ത് അവസാനിക്കേണ്ടതായിരുന്നു ഈ കേസ് . പൊടുന്നനെ കാര്യങ്ങള്‍ അട്ടിമറഞ്ഞത് ഷെഫിന്‍ ജഹാന്റെ രംഗപ്രവേശത്തോടെയാണ് .
21 / 12 ന് ഷെഫിന്‍ ജഹാനോടൊപ്പമാണ് ഹാദിയ ഹാജരായത് . ഇതാരാണ് എന്ന് ആരാഞ്ഞ കോടതിയോട് ഭര്‍ത്താവാണ് എന്നറിയിച്ചതോടെ കോടതി അമ്പരന്നു . ഇതിനിടയില്‍ എപ്പോഴായിരുന്നു വിവാഹം എന്നന്വേഷിച്ച കോടതി വീണ്ടും ഞെട്ടി . ഇതിന് മുന്‍പ് കേസ് വിശദമായി വാദം കേട്ട അതേ തിയ്യതിയില്‍ അതായത് ഡിസംബര്‍ 19 നായിരുന്നു വിവാഹം . അന്നേ ദിവസ്സം ഹാദിയയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത് ,ഹാദിയക്ക് ഇപ്പോള്‍ വേണ്ടത് ഹൌസ് സര്‍ജന്‍സിക്കു ചേരുകയാണ് എന്നാണ് . വിവാഹം കഴിക്കുന്നതിനെ കുറിച്ച് അതും അന്നേ ദിവസം തന്നെ ,വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഒരു സൂചനയും ഹാദിയയുടെ അഭിഭാഷകന്‍ നല്‍കിയില്ല . ഇവിടം മുതലാണ് കോടതിക്ക് അവിശ്വാസം തുടങ്ങുന്നത്.( മാധ്യമ പ്രവര്‍ത്തക ഷാഹിനയോട് കടപ്പാട്)
”””””””””””””””””””””””””””’
ചുരുക്കിപ്പറഞ്ഞാല്‍ എസ്.ഡി.പി.ഐ യുടെ ഉടായിപ്പുകളാണ് ഈ കേസ് വഷളാവുന്നതിന് ഒരു പരിധി വരെ കാരണമായിട്ടുള്ളത്. എങ്കിലും ഹൈക്കോടതിയുടെ ജഡ്ജ്‌മെന്റ് പൂര്‍ണ്ണമായും ശരിയായ ഒന്നാണെന്ന് കരുതുന്നില്ല. സുപ്രീം കോടതി നീതിയുക്തമായ കോടതി വിധി പുറപ്പെടുവിക്കും എന്ന് തന്നെയാണ് വിശ്വാസം.
ഇക്കാര്യത്തില്‍ യൂത്ത് ലീഗിന്റെ നിലപാടെന്താണ്?
മതം മാറി ഹാദിയയായ പെണ്‍കുട്ടിയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണം. ഹൈക്കോടതി ഉത്തരവില്‍ ആ പെണ്‍കുട്ടിയുടെ രക്ഷാ കര്‍തൃത്വം പിതാവിന് വിട്ടു നല്‍കുകയും അവര്‍ക്കും കുടുംബത്തിനും സുരക്ഷ നല്‍കാന്‍ പോലീസിനോട് നിര്‍ദ്ധേശിക്കുകയുമാണ് ചെയ്തത്.
എന്നാല്‍ കോടതി ഉത്തരവിന്റെ മറവില്‍ ആ പെണ്‍കുട്ടിയെ വീട്ടു തടങ്കലിലാക്കിയത് മനുഷ്യാവകാശങ്ങളുടെയും ഭരണഘടന വിഭാവനം ചെയ്യുന്ന ഫണ്ടമെന്റല്‍ റൈറ്റ്‌സിന്റെയും ലംഘനമാകുന്നു എന്ന് കാണിച്ചാണ് യൂത്ത് ലീഗ് മനുഷ്യാവകാശ കമ്മീഷനെ സമീച്ചത്. പരാതി സ്വീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു എന്ന് മാത്രമല്ല ഒരു ഘട്ടത്തില്‍ പോലീസിനെ പരസ്യമായി ശാസിക്കുന്ന നിലപാട് വരെ കമ്മീഷന്‍ എടുക്കുകയുണ്ടായി. അച്ഛന്‍ അശോകനെ വിളിപ്പിച്ച് കമ്മീഷന്‍ മൊഴിയെടുത്തു. ഇന്നലെ വീണ്ടും യൂത്ത് ലീഗിന്റെ പരാതിയില്‍ മൊഴിയെടുപ്പ് നടത്തുകയുണ്ടായി(അറ്റാച്ച്‌മെന്റ് പരിശോധിക്കുക).
പറഞ്ഞ് വന്നത് ഇത്തരം ഇടപെടലുകള്‍ ഒരു പരിധി വരെയെങ്കിലും ആ പെണ്‍കുട്ടിക്ക് ആശ്വാസം ലഭിക്കാനിടയാക്കിയേക്കുമെന്ന വിശ്വാസത്തിലാണ്. ഒരു ഭാഗത്ത് ആര്‍.എസ്. എസ്സും മറുഭാഗത്ത് എസ്.ഡി.പി.ഐയും നിലയുറപ്പിച്ച വിഷയത്തില്‍ വളരെ കരുതലോടെയേ മുന്നോട്ട് നീങ്ങാനാവൂ എന്ന ഉറച്ച ബോധ്യം ഞങ്ങള്‍ക്കുണ്ട്. അത് കൊണ്ട് തന്നെ സുഡാപ്പിയുടെ പരിഹാസങ്ങള്‍ക്ക് ഞങ്ങള്‍ പുല്ലു വില കല്‍പ്പിക്കുന്നു.
പിന്‍കുറിപ്പ്: ആദ്യം യൂത്ത് ലീഗ് ഇടപെട്ടില്ല എന്ന് പറഞ്ഞു. പിന്നെ പരാതി കൊടുക്കുമ്പോള്‍ ചിരിച്ചു എന്നായി. കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ അതിനെയും പരിഹസിച്ചു. ഒടുവില്‍ യൂത്ത് ലീഗ് കേസില്‍ നിന്ന് പിന്‍മാറി എന്ന് പ്രചരിപ്പിച്ചു. ശനിയാഴ്ചയായില്ലേ എന്നാണ് ഇപ്പോള്‍ ചോദിച്ച് കൊണ്ടിരിക്കുന്നത്. എന്ത് ചെയ്യാന്‍, ചോദ്യങ്ങള്‍ ചോദിക്കാന്‍ സുഡാപ്പികളുടെ ജന്‍മം പിന്നെയും ബാക്കി

kerala

കായിക മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് ചിലവായത് 13,04,434; ഒരു രൂപ പോലും സംസ്ഥാനം ചിലവിഴിച്ചില്ലെന്ന കായിക മന്ത്രിയുടെ വാദം പൊളിഞ്ഞു

Published

on

അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന കായികമന്ത്രി വി അബ്ദുറഹിമാന്റെ വാദം പൊളിയുന്നു. മന്ത്രിയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപയാണ്.

അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം നോക്കുന്നത് സ്‌പോണ്‍സറാണെന്നും സര്‍ക്കാരിന് നഷ്ടമില്ലെന്നുമായിരുന്നു കായിക മന്ത്രി വി അബ്ദുറഹിമാന്റെ നിലപാട്. എന്നാല്‍, മിഷന്‍ മെസ്സിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും നഷ്ടമുണ്ടായെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്. 2024 സെപ്റ്റംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ക്കെന്ന പേരിലായിരുന്നു മന്ത്രിയുടെയും കായിക വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്‌പെയിന്‍ സന്ദര്‍ശനം. ടീമിന്റെ കേരള സന്ദര്‍ശനവുമായി സജീവ ചര്‍ച്ചകള്‍ നടന്നെന്നും ഉടന്‍ എഎഫ്എ പ്രതിനിധികള്‍ കേരളത്തിലെത്തുമെന്നും മന്ത്രി തന്നെ ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ അര്‍ജന്റീന ആസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ പോകുന്നതിന് പകരം എന്തിന് മന്ത്രി സ്‌പെയിനില്‍ പോയെന്നും ആരുമായാണ് ചര്‍ച്ച നടത്തിയെന്നതിന്റെ വിശദാംശങ്ങള്‍ ഇല്ലെന്നുമെന്ന ചോദ്യങ്ങള്‍ അന്ന് തന്നെ ഉയര്‍ന്നിരുന്നു. അങ്ങനെ ദുരൂഹതകള്‍ അടങ്ങിയ സ്‌പെയിന്‍ യാത്രക്ക് 1304,434 രൂപ സര്‍ക്കാരിന് ചെലവായെന്ന് കായിക വകുപ്പ് സമ്മതിക്കുന്നു. കായിക വികസന നിധിയില്‍ നിന്നാണ് ഈ പണം അനുവദിച്ചതെന്നും രേഖയിലുണ്ട്. 13 ലക്ഷം സര്‍ക്കാര്‍ നഷ്ടങ്ങളുടെ നീണ്ട ലിസ്റ്റിലെ ആദ്യത്തേതുമാത്രമെന്നും വിമര്‍ശനങ്ങളുണ്ട്.

Continue Reading

india

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി

Published

on

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കനത്ത ആരോപണവുമായി കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി രംഗത്ത്. ‘ഭരണഘടനയുടെ അടിസ്ഥാനമായ വോട്ടവകാശം തകര്‍ക്കപ്പെട്ടു. ഓരോ ഇന്ത്യക്കാരനും ഒരു വോട്ട് എന്ന അവകാശം ഭരണഘടന ഉറപ്പാക്കിയതാണ്. എന്നാല്‍ ബിജെപി അതിന് മേല്‍ മാന്ത്രികവിദ്യ ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

വോട്ട് മോഷണം നടന്നതായി വിശദീകരിക്കുന്ന പ്രത്യേക പ്രസന്റേഷന്‍ ഉള്‍പ്പെടെ വാര്‍ത്താസമ്മേളനത്തിലൂടെ കാണിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായ അന്തിമ ഫലങ്ങളാണ് കാണാനായത്, പ്രത്യേകിച്ച് ഹരിയാന തെരഞ്ഞെടുപ്പില്‍. കര്‍ണാടകയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയത് പോലും സംശയം ഉയര്‍ത്തുന്നു.

മഹാരാഷ്ട്രയില്‍ മുമ്പത്തെ അഞ്ച് വര്‍ഷത്തേക്കാള്‍ കൂടുതല്‍ പുതിയ വോട്ടര്‍മാരെ അധികം കുറഞ്ഞ സമയത്തിനുള്ളില്‍ പട്ടികയില്‍ ചേര്‍ത്തത് ദുരൂഹമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടര്‍ പട്ടികയുടെ ഡാറ്റ ലഭ്യമാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സോഫ്റ്റ് കോപ്പി നല്‍കാതിരുന്നതിനാല്‍ കടലാസ് രേഖകള്‍ പരിശോധിക്കേണ്ടിവന്നു. സെക്കന്‍ഡുകള്‍ കൊണ്ട് പരിശോധിക്കാവുന്ന രേഖകള്‍ പരിശോധിക്കാന്‍ ആറുമാസമെടുത്തു, എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന്, മഹാരാഷ്ട്രയില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് അപ്രതീക്ഷിതമായി ഉയര്‍ന്നതും, സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാകാതിരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയതായും എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 40 ലക്ഷം ദുരൂഹ വോട്ടര്‍മാരെ കണ്ടെത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.

Continue Reading

kerala

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള തിയതി നീട്ടി; ഓഗസ്റ്റ് 12 വരെ പേര് ചേര്‍ക്കാം

ഇതുവരെ ലഭിച്ചത് 21.84 ലക്ഷം അപേക്ഷകള്‍

Published

on

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തിയതി നീട്ടി. ഓഗസ്റ്റ് 12 വരെ വോട്ടര്‍പട്ടിക പുതുക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകള്‍ വരുത്താനും അപേക്ഷിക്കാന്‍ ഇന്നലെവരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 12 വരെ സമയം നീട്ടിയിരിക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനായി ഓണ്‍ലൈനില്‍ അപേക്ഷാ പ്രവാഹമാണ്. രണ്ടാഴ്ചകൊണ്ട് 21.84 ലക്ഷം അപേക്ഷകളാണു ലഭിച്ചത്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ സിറ്റിസന്‍ റജിസ്ട്രേഷന്‍ നടത്തി പ്രൊഫൈല്‍ സൃഷ്ടിച്ച ശേഷമാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും അപ്ലോഡ് ചെയ്യണം. ഹിയറിങ് നോട്ടിസ് ലഭിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയുമായി ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസറായ (ഇആര്‍ഒ) തദ്ദേശ സ്ഥാപന സെക്രട്ടറിക്കു മുന്‍പാകെ ഇവരെ ഹാജരാകണം. ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവരെ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുണ്ട്. പകരം, അപേക്ഷയ്ക്കു ലഭിച്ച മറുപടി ഇആര്‍ഒയ്ക്ക് ഇമെയിലായി അയച്ചു നല്‍കുകയും ഇവരുടെ രക്തബന്ധുക്കള്‍ രേഖകളുമായി ഇആര്‍ഒ മുന്‍പാകെ ഹാജരാകുകയും വേണമെന്നാണു നിര്‍ദേശം.

Continue Reading

Trending