kerala
വകുപ്പ് തിരിച്ചെടുത്ത നടപടി മുസ്ലിം സമുദായത്തെ അപമാനിക്കല്‍: പികെ കുഞ്ഞാലിക്കുട്ടി
പുതിയ മന്ത്രിസഭയില്‍ വി അബ്ദുറഹ്മാന് നല്കിയ വകുപ്പ് തിരിച്ചെടുത്തത് വഴി മുസ്ലിം സമുദായത്തെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പുതിയ മന്ത്രിസഭയില്‍ വി അബ്ദുറഹ്മാന് നല്കിയ വകുപ്പ് തിരിച്ചെടുത്തത് വഴി മുസ്ലിം സമുദായത്തെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇത് മതേതര പാരമ്പര്യത്തിന് എതിരാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ഓരോ മന്ത്രിമാര്‍ക്കും വകുപ്പ് നിര്‍ണയിക്കല്‍ മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്. എന്നാല്‍ കൊടുത്ത വകുപ്പ് തിരിച്ചെടുത്ത സാഹചര്യം സമുദായത്തെ അപമാനിക്കലും മതേതരത്വ സംവിധാനത്തിന് എതിരുമാണ്-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏത് വകുപ്പ് ആര് കൈകാര്യം ചെയ്താലും ഇവിടെ ഒരു വിഷയവും ഇല്ല. എന്നാല്‍ അനാവശ്യ വിവാദങ്ങളിലൂടെ സമുദായത്തെ അപമാനിച്ചത് ശരിയായില്ലെന്നും കുഞ്ഞാലിക്കുട്ടി.
നേരത്തെ വി അബ്ദുറഹ്മാനെ നല്കിയ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി തിരിച്ചെടുത്തിരുന്നു.
kerala
മോഷണം ആരോപിച്ച് ആളുമാറി പൊലീസ് മര്‍ദനം
മൂവാറ്റുപുഴയില്‍ ബാറ്ററി മോഷണം ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു.

മൂവാറ്റുപുഴയില്‍ ബാറ്ററി മോഷണം ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. പെരുമ്പല്ലൂര്‍ സ്വദേശി അമല്‍ ആന്റണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നട്ടെല്ലിനും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതോടെ അമലിനെ പൊലീസ് വിട്ടയക്കുകയായിരുന്നു.
ഈ മാസം പന്ത്രണ്ടിന് മൂവാറ്റപുഴ പേട്ടയിലെ പൂക്കടയില്‍ നിന്നും ബാറ്ററി മോഷണം പോയതിനെ തുടര്‍ന്നാണ് എസ് ഐ യും സംഘവും അമലിന്റെ വീട്ടിലെത്തിയത്.
അമല്‍ ആക്രിക്കടയില്‍ ഒരു ബാറ്ററി വിറ്റിരുന്നു. ഇതറിഞ്ഞ പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാതെ അമലിനെ വീട്ടില്‍ നിന്നും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാഹനത്തില്‍ വെച്ച് അമല്‍ ക്രൂരമര്‍ദ്ദനത്തിനിരയായി.
മോഷണം പോയത് രണ്ട് വര്‍ഷം പഴക്കമുള്ള ബാറ്ററിയും അമല്‍ വിറ്റത് പത്ത് വര്‍ഷം പഴക്കമുള്ളതുമാണെന്ന് വ്യക്തമായതോടെ പൊലീസ് അമലിനെ വിട്ടയച്ചു.
പൊലീസ് മര്‍ദ്ദനത്തിനെതരെ ആലുവ റൂറല്‍ എസ്പിക്ക് അമല്‍ പരാതി നല്കി. അമലിന്റെ പരാതിയില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയെ എസ് പിയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
kerala
വിവാഹാലോചന നിരസിച്ചു; പെണ്‍കുട്ടിയുടെ വീടിനു നേരെ ആക്രമണം നടത്തിയ മൂന്നുപേര്‍ പിടിയില്‍
ഫാസിലുമായി പെണ്‍കുട്ടിയെ വിവാഹം ചെയ്തുനല്‍കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണമെന്ന് പോലീസ് പറയുന്നു.

വിവാഹാലോചന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീടിനു നേരെ ആക്രമണം. അനങ്ങനടി പാവുക്കോണത്താണ് സംഭവം. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. തൃക്കടീരി ആറ്റശ്ശേരി പടിഞ്ഞാറേക്കര വിട്ടില്‍ മുഹമ്മദ് ഫാസില്‍ (20), വീരമംഗലം ചക്കാലക്കുന്നത്ത് മുഹമ്മദ് സാദിഖ് (20), തൃക്കടിരി കോടിയില്‍ മുഹമ്മദ് ഫവാസ് (21)എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ഫാസിലുമായി പെണ്‍കുട്ടിയെ വിവാഹം ചെയ്തുനല്‍കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണമെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുവാണ് പോലീസില്‍ പരാതി നല്‍കിയത്.
മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്നിലെ ചില്ലും അടിച്ചുതകര്‍ത്തു. ആയുധങ്ങളുമായെത്തിയ സംഘം ജനല്‍ചില്ലുകള്‍ തകര്‍ത്തെന്നും സ്ത്രീകളും കുടുംബങ്ങളും ഉള്‍പ്പെടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
kerala
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം
കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.

കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. 47 കാരനായ മലപ്പുറം ചേലേമ്പ്ര സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ചയായി ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മലപ്പുറം ചേളാരി സ്വദേശിയായ 11കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കുളത്തില്‍ കുളിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ നാല് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.
-
Film3 days ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
News3 days ago
വനിതാ ലോകകപ്പ് ടീമും ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമും ഇന്ന് പ്രഖ്യാപനം
-
india3 days ago
ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനം: ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി
-
india3 days ago
കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിലുള്ളവരെ നാടുകടത്തിയേക്കും
-
kerala3 days ago
എംഎസ്എഫിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തി എസ്.എഫ്.ഐ
-
filim3 days ago
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
-
crime3 days ago
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി