വേങ്ങര: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കൂടുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും സ്ഥാനാര്‍ഥിയുമായ പികെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിലുള്ള രാഷ്ട്രീയ വിലയിരുത്തലുകള്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ കൂടുതലായി സ്വാധിക്കും. അതോടൊപ്പം തന്നെ നിലവിലുള്ള സംസ്ഥാന സരക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ജനങ്ങളുടെ വിലയിരുത്തലാവും വിധയെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയ തലത്തില്‍ ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താണ് മലപ്പുറത്തുണ്ടാവുക. അത് യുഡിഎഫിനും ലീഗിനും അനുകൂലമായിരിക്കും.നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമുണ്ടോ? എല്ലാം കൊണ്ടും കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമാണ് കുഞ്ഞാലികുട്ടി പറഞ്ഞു.