kerala
ആദ്യം സകാത്ത്, പിന്നെ റമസാന് കിറ്റ്, ഇപ്പോള് ഖുര്ആന്; സിപിഎം വൈകാരിക മുതലെടുപ്പ് നടത്തുന്നു- പികെ കുഞ്ഞാലിക്കുട്ടി
ബിജെപിക്ക് പല അജണ്ടകളുണ്ട്. അതില് ഞങ്ങള് വീഴില്ല. സിപിഎമ്മാണ് ഇതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നത്. ഡല്ഹി കലാപത്തില് സീതാറാം യെച്ചൂരിക്കെതിരെ കേസെടുത്തതിനെ ഞങ്ങള് അംഗീകരിച്ചോ?

മലപ്പുറം: ജലീല് വിഷയത്തില് സിപിഎം വൈകാരിക മുതലെടുപ്പ് നടത്താന് ശ്രമിക്കുകയാണ് എന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ഇപ്പോഴത്തെ വിഷയം വേറെയാണ് എന്നും അതിനു കൃത്യമായി മറുപടി നല്കുകയാണ് വേണ്ടത് എന്നും അദ്ദേഹം മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. ബിജെപിക്ക് മുതലെടുക്കാന് അവസരം ഒരുക്കി നല്കുന്നത് സിപിഎമ്മാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘വിശ്വാസികളുടെ മനസ്സു വേദനിക്കാന് ആരും ഇഷ്ടപ്പെടുന്നില്ല. ഓരോ മതവിശ്വാസികളുടെയും വിശുദ്ധഗ്രന്ഥങ്ങള് കൊണ്ടുനടക്കാനും വായിക്കാനും പ്രചരിപ്പിക്കാനും ഒക്കെ സ്വാതന്ത്ര്യമുണ്ട്. അതിപ്പോഴത്തെ സര്ക്കാര് കൊടുത്ത സൗജന്യമൊന്നുമല്ല. ഇവിടുന്ന് വിശുദ്ധ ഗ്രന്ഥം പ്രിന്റു ചെയ്ത് മക്കയിലേക്ക് കൊണ്ടു പോകാറുണ്ട്. മക്കയില് നിന്ന് ഹാജിമാര് ഇങ്ങോട്ടും കൊണ്ടുവരാറുണ്ട്. ഇതൊക്കെ എത്രയോ കാലമായിട്ട് ഈനാട്ടിലുള്ള കാര്യങ്ങളാണ്’ – അദ്ദേഹം പറഞ്ഞു.
‘ അത് ഭരണഘടന നല്കുന്ന സ്വാതന്ത്ര്യത്തില് പെട്ടതാണ്. ഈ കേസില് നിന്ന് രക്ഷപ്പെടാന് വേണ്ടി ഇതൊന്നും വിവാദമാക്കേണ്ടതില്ല. ഇതിനു മുമ്പ് സകാത്ത്, കുറച്ചു കഴിഞ്ഞപ്പോള് റമദാന് കിറ്റ്, ഇപ്പോ ഖുര്ആന് തന്നെ. ഇത് വേറെയാണ് വിഷയം. ഇതിന് കൃത്യമായി മറുപടി പറയുകയാണ് വേണ്ടത്. അധികാരത്തില് നിന്ന് മാറി നിന്ന് അന്വേഷണം നേരിടണം’ – അദ്ദേഹം കൂട്ടിച്ചേര്ത്തു.
ബിജെപിക്ക് പല അജണ്ടകളുണ്ട്. അതില് ഞങ്ങള് വീഴില്ല. സിപിഎമ്മാണ് ഇതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നത്. ഡല്ഹി കലാപത്തില് സീതാറാം യെച്ചൂരിക്കെതിരെ കേസെടുത്തതിനെ ഞങ്ങള് അംഗീകരിച്ചോ? – അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷ നല്കി പട്ടികയില് ഉള്പ്പെടുകയും തീര്ഥാടനത്തിന് അവസരം ലഭിക്കാതിരിക്കുകയും ചെയ്തവര്ക്ക് അടുത്ത വര്ഷത്തെ തീര്ഥാടനത്തിന് പ്രത്യേക പരിഗണന. ഇതിനായി പുതിയ മാര്ഗനിര്ദേശങ്ങള് പുറത്തിറക്കി. കഴിഞ്ഞ തവണ അവസരം ലഭിക്കാത്തവര്ക്ക് പൊതുപട്ടികയേക്കാള് പരിഗണന നല്കേണ്ടതുണ്ടെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
അടുത്ത വര്ഷത്തേക്കുള്ള ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 വരെയാണ്. അതേസമയം, അടുത്ത വര്ഷത്തേക്കുള്ള ഹജ്ജ് പരിശീലകരെ തിരഞ്ഞെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ആയിരത്തിലധികം അപേക്ഷകളാണ് പരിശീലകരാകാന് ലഭിച്ചത്. അപേക്ഷ സമര്പ്പിച്ച യോഗ്യരായവര്ക്കുള്ള കൂടിക്കാഴ്ച ഈ 30, 31 തീയതികളില് ഹജ്ജ് ഹൗസിലും ആഗസ്റ്റ് രണ്ടിന് കണ്ണൂരിലും അഞ്ചിന് കൊച്ചി വഖഫ് ബോര്ഡ് ഓഫിസിലും നടക്കുമെന്ന് അസിസ്റ്റന്റ് സെക്രട്ടറി ജാഫര് കക്കൂത്ത് അറിയിച്ചു.
kerala
അതിശക്തമായ മഴ തുടരും; ആറ് ജില്ലകളില് ഓറഞ്ച് അലേര്ട്ട്
തെക്കന് കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്, ജില്ലകളില് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളില് യെല്ലോ മുന്നറിയിപ്പും നല്കി.
തെക്കന് കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ചിലയിടങ്ങളില് ഇടിമിന്നലിനും സാധ്യതയുണ്ട്.
kerala
സ്കൂള് അധ്യാപികയായ ഭാര്യയ്ക്ക് 14 വര്ഷമായി ശമ്പളം ലഭിച്ചില്ല; ഭര്ത്താവ് ജീവനൊടുക്കി
നാറാണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയായ ഷിജോയുടെ ഭാര്യക്ക് 14 വര്ഷത്തെ ശമ്പളം നല്കാന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പത്തനംതിട്ടയില് എയ്ഡഡ് സ്കൂള് അധ്യാപികയായ ഭാര്യയ്ക്ക് 14 വര്ഷമായി ശമ്പളം ലഭിക്കാത്തതില് മനം നൊന്ത് ഭര്ത്താവ് ജീവനൊടുക്കി. പത്തനംതിട്ട നാറാണംമുഴി സ്വദേശി ഷിജോ ത്യാഗരാജന് ആണ് ജീവനൊടുക്കിയത്. നാറാണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയായ ഷിജോയുടെ ഭാര്യക്ക് 14 വര്ഷത്തെ ശമ്പളം നല്കാന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല് ഡിഇഒ ഓഫീസില് നിന്ന് തുടര്നടപടിയുണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജന് പറഞ്ഞു.
ഇന്ന് വൈകുന്നേരം മുതല് ഷിജോയെ കാണാനില്ലായിരുന്നു. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് ഒന്നര കിലോമീറ്റര് അകലെ വനമേഖലയില് മരത്തില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. കൃഷിവകുപ്പില് ഫീല്ഡ് സ്റ്റാഫ് ആണ് ഷിജോ ത്യാഗരാജന്.
-
kerala3 days ago
69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി
-
india3 days ago
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രം
-
kerala2 days ago
നടന് കലാഭവന് നവാസ് അന്തരിച്ചു
-
kerala3 days ago
സ്നേഹത്തണല്
-
News2 days ago
ഇംഗ്ലണ്ട് 247 റണ്സിന് ഓള്ഔട്ട്; ഇന്ത്യയ്ക്ക് മികച്ച തുടക്കം
-
Health3 days ago
ആരോഗ്യ വകുപ്പിന്റെ വാദങ്ങള് പൊളിയുന്നു; ചികിത്സയ്ക്ക് ഉപകരണങ്ങള് ആവശ്യപ്പെട്ട് ഡോ. ഹാരിസ് അയച്ച കത്ത് പുറത്ത്
-
kerala2 days ago
ഛത്തീസ്ഗഢ് – ആസാം ന്യൂനപക്ഷവേട്ട; മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സദസ്സ് തിരുവനന്തപുരത്ത്
-
india2 days ago
കന്യാസ്ത്രീകളെ സ്ഥിരമായി ജയിലില് അടയ്ക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഢതന്ത്രമാണ് എന്ഐഎ കേടതിയില് നടന്നത്; വി ഡി സതീശന്