മലപ്പുറം: രാജ്യസഭാ സീറ്റ് വിഷയത്തില്‍ കേരള കോണ്‍ഗ്രസ് നീക്കത്തെ പിന്തുണച്ച് മുസ്‌ലീം ലീഗ്. ഒഴിവു വരുന്ന രാജ്യസഭ സീറ്റിന് കേരള കോണ്‍ഗ്രസിനും അര്‍ഹതയുണ്ടെന്ന് മുസ്‌ലീം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സീറ്റാവശ്യവുമായി കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരോട് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.