വളാഞ്ചേരി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സാക്ഷര കേരളത്തിന് അപമാനമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു. എം.എസ്.എഫിന്റെ നേതൃത്വത്തില്‍ കെ.ടി.ജലീല്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് വളാഞ്ചേരിയിലെ മന്ത്രി വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലക്കും വിദ്യാര്‍ത്ഥി സമൂഹത്തിനും ബാധ്യതയായി മാറിയ മന്ത്രി കെ.ടി.ജലീല്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ലെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിന് നാണക്കേട് ഉണ്ടാക്കാതെ രാജിവെച്ച് ഒഴിയാണെമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ: ഒ.പി.റഊഫ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അശ്ഹര്‍ പെരുമുക്ക് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. മുസ്‌ലിംലീഗ് മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി സലാം വളാഞ്ചേരി, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, മണ്ഡലം ജനറല്‍ സെക്രട്ടറി ഫഹദ് കരേക്കാട്, ട്രഷറര്‍ കെ.പി.അന്‍വര്‍ സാദാത്ത്, എം.ഷമീര്‍ എടയൂര്‍, ഭാരവാഹികളായ എന്‍.കെ.റിയാസുദ്ധീന്‍, ബാസിത്ത് എടച്ചലം, പി.ടി.റാഷിദ്, സഫ്‌വാന്‍ മാരാത്ത്, സൈന്‍ സഖാഫ് തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.