രു മാസം മുമ്പെ സുഹൃത്തും ആത്മഹത്യ ചെയ്തിരുന്നു

 

കണിയാമ്പറ്റ: വയനാട് കണിയാമ്പറ്റയില്‍ പ്ലസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷമ്മാസ് (17) ആത്മഹത്യ ചെയ്തു. മുട്ടില്‍ wmo ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും കടവന്‍ സുബൈര്‍ റഷീദ ദമ്പതികളുടെ മകനുമാണ് മുഹമ്മദ് ഷമ്മാസ്. ഇന്ന രാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഷമ്മാസിന്റെ അടുത്ത സുഹൃത്തും നീര്‍വാരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിയദ്യാര്‍ത്ഥിയുമായിരുന്ന മുഹമ്മദ് ഷെബിന്‍ (17) കഴിഞ്ഞ മാസം 26 ന് തൂങ്ങി മരിച്ചിരുന്നു. ഷെബിന്റെ വിയോഗത്തില്‍ ഷമ്മാസ് ദുഖത്തിലായിരുന്നെന്നും താനും മരിക്കുമെന്ന് സൂചന നല്‍കിയിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. മരിക്കുന്നതിന്റെ സൂചനകള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ഷമ്മാസിന് രണ്ടു സഹോദരങ്ങളാണുള്ളത്.