ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഓംപ്രകാശ് രാജ്ഭര്‍.

പാവങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട യോഗി സര്‍ക്കാര്‍ അക്കാര്യത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ അയോഗ്യക്ഷേത്ര വിഷയം ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഭരണത്തിലെ പിഴവുകള്‍ മറക്കാനാണ് യോഗി സര്‍ക്കാര്‍ സാമുദായികമായി പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാണിക്കുന്നത്. നിര്‍ധനരായവര്‍ക്ക് അര്‍ഹിക്കുന്ന അവകാശം നല്‍കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ക്ഷേത്രങ്ങളെയും പള്ളികളെയുംകുറിച്ച് സംസാരിക്കാനാണ് മുഖ്യമന്ത്രിക്ക് താല്‍പര്യമെന്നും രാജ്ഭര്‍ കുറ്റപ്പെടുത്തി.