പാറ്റ്‌ന: ബീഹാറില്‍ കോളേജ് അധ്യാപകന്‍ വെടിയേറ്റു മരിച്ചു. ബീഹാറിലെ നളന്ദയില്‍ ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം. പി.എം.എസ് കോളേജ് അധ്യാപകന്‍ അരവിന്ദ് കുമാറാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രഭാത സവാരിക്കിടെ അജ്ഞാതനായ തോക്കുധാരി അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.