ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാ ബെന്‍ നൃത്തം ചെയ്യുന്നുവെന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിച്ച പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി വെട്ടിലായി.

ദീപാവലി ദിനത്തില്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെയാണ് കിരണ്‍ ബേദി പുലിവാലു പിടിച്ചത്.

വീഡിയോ വൈറലായതോടെ വീഡിയോയിലുള്ളത് മോദിയുടെ അമ്മയല്ലെന്ന് തിരിച്ചറിയുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. ഇതോടെ തിരുത്തലുമായി കിരണ്‍ ബേദി രംഗത്തുവന്നു.

460635-narendra-modi-and-his-mother-twitter

ആളു മാറി പോയെന്നും ക്ഷമാപണം നടത്തണമെന്നും കിരണ്‍ ബേദി പ്രതികരിച്ചു.
‘ ആളു മാറി പോയി. ഇത്രയേറെ ഓജസ്സുള്ള ആ അമ്മയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. 96 വയസ്സു വരെ ജീവിക്കുമ്പോള്‍ എനിക്കും അവരെ പോലെയാകാനാണ് ആഗ്രഹം’, കിരണ്‍ ബേദി ട്വിറ്ററില്‍ കുറിച്ചു.

കിരണ്‍ ബേദി മാറി പോസ്റ്റ് ചെയ്ത വീഡിയോ: