അഹമ്മദാബാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മായി മരിച്ചു. നര്‍മ്മദാബെന്‍ ആണ് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ വച്ച് മരിച്ചത്. 80 വയസായിരുന്നു.

മക്കളോടൊപ്പം ന്യൂറാണിപ് പ്രദേശത്തായിരുന്നു താമസിച്ചിരുന്നത്.

കോവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പത്ത് ദിവസം മുന്‍പാണ് അമ്മായി നര്‍മ്മദാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് നരേന്ദ്രമോദിയുടെ ഇളയസഹോദരന്‍ പ്രഹ്ലാദ് മോദി പറഞ്ഞു. ഇന്ന് ആശുപത്രിയില്‍ വച്ച് മരിച്ചതായും അദ്ദേഹം പറഞ്ഞു.