അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതൃസഹോദരന്റെ ഭാര്യ കൊവിഡ് വന്ന് മരിച്ചു. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലായിരുന്നു 80 വയസായ നര്‍മ്മദബെന്‍ മോദി അന്തരിച്ചത്. അഹമ്മദാബാദിലെ ന്യൂ റണിപ് പ്രദേശത്ത് മക്കളോടൊപ്പം താമസിച്ചുവരുകയായിരുന്നു ഇവര്‍. കുറച്ച് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

പ്രധാനമന്ത്രിയുടെ പിതാവ് ദാമോദര്‍ ദാസിന്റെ സഹോദരന്‍ ജഗ്ജീവ്ദാസിന്റെ ഭാര്യയാണ് അന്തരിച്ച നര്‍മ്മദബെന്‍. ജഗ്ജീവ്ദാസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്തരിച്ചിരുന്നു.