കൊച്ചി: മൂന്നര വയസുകാരനെ പീഡിപ്പിച്ച 50 വയസുകാരിയായ വീട്ടുജോലിക്കാരി അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ ലിസിയെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഇന്‍ഫോപാര്‍ക്കിനടുത്ത് ഇടച്ചിറയിലെ ഫഌറ്റിലായിരുന്നു സംഭവം നടന്നത്. കുട്ടി ശാരീരികാസ്വസ്ഥതകള്‍ കാണിച്ചത് തുടങ്ങിയത് ശ്രദ്ധയില്‍ പെട്ട മാതാപിതാക്കള്‍ വീട്ടുജോലിക്കാരി അറിയാതെ മുറികളിലെല്ലാം ക്യാമറകള്‍ സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.