കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസറായ രാജീവിനെയാണ്(32) വീട്ടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോകമലേശ്വരം കൈമാപറമ്പില്‍ രാജന്റെ മകനാണ് രാജീവ്. മരണകാരണം വ്യക്തമല്ല.