More
കൂടത്തായി തുടര്‍മരണങ്ങള്‍; ചുരുളഴിയുന്ന പരിശോധന റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര് വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാന സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്ന ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി അധികൃതരേയും അറിയിച്ച് കോടതിയുടേയും ആര്‍ഡിഒയുടെയും മുന്‍കൂര്‍ അനുവാദത്തോടെ കല്ലറ തുറന്നത്.
അവസാനം മരിച്ച സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അല്‍ഫോന്‍സ എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടര്‍ന്ന് അടുത്തുള്ള പള്ളിയിലെ ബാക്കി നാല് പേരുടെ മൃതദേഹങ്ങളും പരിശോനക്ക് എടുത്തുകയായിരുന്നു. മൃതദേഹത്തില്‍ നിന്നും സാമ്പിളെടുത്ത് ശേഷം കല്ലറയില്‍ തിരിച്ചു സംസ്കരിച്ചു. ഫോറന്‍സിക് പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നാണ് വിവരം.

മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ അടക്കിയത് കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്. ഇന്ന് രാവിലെ റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ സെമിത്തേരിയിലെത്തിയ പൊലീസ് സംഘം നാലു മൃതദേഹങ്ങളും പുറത്തെടുക്കുകയായിരുന്നു. മണ്ണില്‍ ദ്രവിക്കാതെയുള്ള പല്ല്, എല്ലിന് കഷണങ്ങള്‍ എന്നിവയാണ് പരിശോധനക്ക് എടുത്തത്. പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ഫോറന്‍സിക് സയന്റിഫിക് വിഭാഗം വിദഗ്ധര്‍ ഇവ പരിശോധിക്കും.
അതേസമയം ബന്ധുക്കളായ ആറുപേര്‍ സമാനരീതിയില്‍ മരിച്ച സംഭവം ആസൂത്രിതകൊലപാതകമെന്ന് സൂചന നല്കിയ പൊലീസ്, ഒരാളുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് നേരത്തെ നടന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നതായും വ്യക്തമാക്കി. എന്നാല്‍ സംഭവത്തിലെ ദുരൂഹത നീങ്ങാന്‍ പരിശോധനാഫലം പൂര്‍ണമായി ലഭിക്കണം. മരിക്കുന്നതിനു തൊട്ടുമുമ്പ് ആറു പേരും ഭക്ഷണം കഴിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. സ്വത്ത് തട്ടിയെടുക്കാനുള്ള ബന്ധുവിന്റെ ആസൂത്രിത നീക്കമെന്ന് സംശയം.
16 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു മരണവും പിന്നാലെ ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുണ്ടായ ബന്ധുക്കളുടെ മരണങ്ങളും ആസൂത്രിത കൊലപാതകമാണെന്ന പരാതിയെ തുടര്‍ന്നാണ് കോടതി അനുമതിയോടെ ക്രൈംബ്രാഞ്ച് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ തീരുമാനിച്ചത്. മരിച്ച ടോം തോമസ് – അന്നമ്മ ദമ്പതികളുടെ മകനും അമേരിക്കയില്‍ ജോലിയുമുള്ള റോജോയാണ് മരണത്തില്‍ ദുരൂഹത അറിയിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പള്ളിസെമിത്തേരിയിലെ കല്ലറകള്‍ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്.

സംഭവത്തിന് പിന്നില്‍ മരിച്ചവരുമായി അടുത്ത ബന്ധമുള്ള ഒരാളെയാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. സാഹചര്യതെളിവുകള്‍ക്ക് പുറമേ ശാസ്ത്രീയ തെളിവുകള്‍ കൂടി ശേഖരിക്കുന്നതിന് വേണ്ടിയാണ് പരിശോധന. സംഭവത്തിന് പിന്നിലെ കുറ്റവാളികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്. സംശയത്തിലുള്ള ബന്ധുവിന്റെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍കോളുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. സംശയാസ്പദമായ പല തെളിവുകളും ഇതില്‍ നിന്നും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ടോം തോമസിന്റെ മക്കളില്‍ നാട്ടിലുള്ള ഏകമകള്‍ രഞ്ജി തോമസ് എറണകുളത്തുനിന്ന് ഇന്ന് കൂടത്തായിയില്‍ പൊലീസ് നടപടിക്ക് ദൃക്സാക്ഷിയാവാന് എത്തിയിട്ടുണ്ട്.
റിട്ട. വിദ്യഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ, മകന് റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന് പുലിക്കയം സ്വദേശി റിട്ട. അധ്യാപകനായ പൊന്നാമറ്റം സക്കറിയയുടെ മകന് ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അല്‍ഫോന്‍സ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ പല കാലയളവിലായി മരിച്ചത്.
2002 ഓഗസ്റ്റ് 22 നാണ് കേസിനാസ്പദമായ ആദ്യ മരണം. അന്നമ്മയായിരുന്നു ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞു വീണായിരുന്നു മരണം. അസ്വാഭാവികതയൊന്നും ആര്‍ക്കും തോന്നിയിരുന്നില്ല. ആറുവര്‍ഷത്തിനുശേഷം 2008 ഓഗസ്റ്റ് 26ന് ടോംതോമസും മരിച്ചു. ഛര്‍ദ്ദിച്ച് അവശനായായിരുന്നു ടോമിന്റെ മരണം. മൂന്നാം വര്‍ഷം 2011 സെപ്റ്റംബര്‍ 30ന് മകന് റോയ് തോമസും മരിച്ചു. തൊട്ടുപിന്നാലെ തന്നെ മാത്യുവും മരിച്ചു. പിന്നീടാണ് ഷാജുവിന്റെ മകന് പത്തുമാസം പ്രായമായ കുഞ്ഞും ആറ് മാസത്തിന് ശേഷം അമ്മ സിലിയും മരിക്കുന്നത്. മരണങ്ങളില്‍ പലതും പെട്ടന്ന് കുഴഞ്ഞു വീണായിരുന്നു. അതിനാല്‍ ഹൃദയാഘാതമാണെന്ന സംശയമായിരുന്നു ബന്ധുക്കള്‍ക്കുണ്ടായിരുന്നത്. ഇതില്‍ ടോം തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നത്. വിഷം അകത്തു ചെന്നാണ് മരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും പിന്നീട് തുടര്‍ നടപടികളോ അന്വേഷണങ്ങളോ ഉണ്ടായില്ല. എന്നാല്‍ തുടര്‍ച്ചയായി ഒരു കുടുംബത്തിലുള്ളവര്‍ ഒരേ രീതിയില്‍ മരിച്ചതാണ് ബന്ധുക്കളില്‍ ചിലരില്‍ സംശയം ജനിപ്പിച്ചതും അന്വേഷണത്തിലേക്ക് വഴി തുറന്നതും.
News
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള് കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്.

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള് കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വരുമാനത്തിനായി ഈ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നതിനാല്‍, പ്രത്യേകിച്ച് വീഡിയോ ഉള്ളടക്കത്തിലൂടെ, ഒറിജിനല്‍ മെറ്റീരിയല്‍ അപ്ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ഉപയോക്താക്കളെയാണ് അടിച്ചമര്‍ത്തല്‍ ലക്ഷ്യമിടുന്നത്. ഇത് നിരവധി സ്രഷ്ടാക്കളുടെ വരുമാനത്തെ സാരമായി ബാധിച്ചേക്കാം.
ഉള്ളടക്കം പകര്‍ത്തി ഒട്ടിക്കുന്നതായി കണ്ടെത്തിയ അക്കൗണ്ടുകള്‍ക്കെതിരെ മെറ്റ കര്‍ശന നടപടി പ്രഖ്യാപിച്ചു. ഉള്ളടക്ക മോഷണത്തെ ചെറുക്കാനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് മെറ്റയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. മറ്റ് സ്രഷ്ടാക്കളില് നിന്നുള്ള ടെക്സ്റ്റോ ഫോട്ടോകളോ വീഡിയോകളോ തുടര്‍ച്ചയായി പകര്‍ത്തുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ അടയ്ക്കാനും ധനസമ്പാദനം നിര്‍ത്താനും സാധ്യതയുണ്ട്. ഇവയുടെ റീച്ചും ഗണ്യമായി കുറയും. ഈ നടപടികള്‍ക്ക് അനുസൃതമായി, പ്രമുഖ ഉള്ളടക്ക സ്രഷ്ടാക്കളില് നിന്ന് പോസ്റ്റുകള്‍ പകര്‍ത്തുന്നതായി കണ്ടെത്തിയ 1 കോടി പ്രൊഫൈലുകള്‍ Meta ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.
സ്പാമുമായി ബന്ധിപ്പിച്ച 5 ലക്ഷം അക്കൗണ്ടുകളും മെറ്റാ അടച്ചുപൂട്ടി. യഥാര്‍ത്ഥ ഉള്ളടക്കം ഇല്ലെങ്കിലും പണം സമ്പാദിക്കുന്ന വ്യാജ പോസ്റ്റുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.
അദ്വിതീയമായ ഉള്ളടക്കം സൃഷ്ടിക്കാതെ ഉപയോക്താക്കളെ ലാഭത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്, കോപ്പി-പേസ്റ്റിംഗില് ഏര്‍പ്പെടുന്നവരില്‍ നിന്നുള്ള കമന്റുകളുടെ ദൃശ്യപരതയും മെറ്റ കുറയ്ക്കുന്നു. ഈ സമീപനം അവരുടെ ധനസമ്പാദന അവസരങ്ങള്‍ തടയാന്‍ ലക്ഷ്യമിടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ YouTube-ന്റെ സമീപകാല നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്നു, അത് ആവര്‍ത്തിച്ചുള്ളതും AI- ജനറേറ്റുചെയ്തതുമായ വീഡിയോകള്‍ അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങി.
kerala
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്‍ഡ് ജേതാവാണ്. ജൂലൈ 13 ന് ആയിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം മന്ത്രി ആര് ബിന്ദു പ്രകാശനം ചെയ്തത്.
തൃശൂര്‍ പ്രസ്സ്ക്ലബില്‍ വച്ചായിരുന്നു പ്രകാശനം. ഭര്‍ത്താവ് മണിത്തറ കാങ്കില്‍ രാജു. ‘നിനക്കായ്…’ എന്ന ഗാനത്തിന്റെ സംഗീത സംവിധായക എന്ന നിലയിലും അവര്‍ പ്രശസ്തി നേടിയിട്ടുണ്ട്.
More
‘ശുഭം’; ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഭൂമിയിൽ തിരിച്ചെത്തി

ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി.
സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.
ഭാവി ബഹിരാകാശ യാത്രകള്‍ക്കും ശാസ്ത്ര ഗവേഷണങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുന്ന അറുപത് പരീക്ഷണങ്ങളാണ് സംഘം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന് എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കി. വെറ്ററന്‍ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സണ്‍ കമാന്‍ഡറായുള്ള ദൗത്യത്തില്‍ പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാന്‍സ്കിയും ഹങ്കറിക്കാരന് ടിബോര്‍ കാപുവും മിഷന് സ്പെഷ്യലിസ്റ്റുകളാണ്.
-
india2 days ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
Film2 days ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്
-
india1 day ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala1 day ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
kerala2 days ago
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala3 days ago
വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു