എരമംഗലം: പൊന്നാനിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി പി. നന്ദകുമാറിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വെളിയങ്കോട് പത്തുമുറിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. സിപിഎം പത്തുമുറി ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തകരെത്തി അടച്ചുപൂട്ടി.

ഓഫീസിലുണ്ടായിരുന്ന ഫയലുകള്‍, തോരണങ്ങള്‍, പാര്‍ട്ടി ചിഹ്നത്തിന്റെ പോസ്റ്ററുകള്‍ തുടങ്ങിയവ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ കത്തിക്കുകയായിരുന്നു. ബ്രാഞ്ച്കമ്മിറ്റി ഓഫീസ് ഇനിമുതല്‍ പ്രവാസിക്കൂട്ടം പത്തുമുറിയുടെ ഓഫീസാക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്രവാസികളായ പാര്‍ട്ടി അനുഭാവികളുടെ സംഘടനയാണ് പ്രവാസിക്കൂട്ടം പത്തുമുറി. ഇവരുടെ സഹായത്താലാണ് പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.

അതേസമയം, കുറ്റിയാടിയിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കനത്ത പ്രതിഷേധമാണ് സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്നത്.