india

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും

By webdesk11

February 06, 2023

മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്. അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു. സുഡാന്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാര്‍പാപ്പയുടെ പ്രതികരണം.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാര്‍പാപ്പ ഇന്ത്യയില്‍ എത്തുന്നത്. 1999 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആണ് അവസാനമായി ഇന്ത്യയില്‍ എത്തിയത്.