ചെന്നൈ: പുതിയ ചിത്രമായ ദേവിയുടെ കഥ നടി നയന്‍താരയുടെ ജീവിതമാണെന്ന വാര്‍ത്ത നിഷേധിച്ച് തെന്നിന്ത്യന്‍ താരം പ്രഭുദേവ. തന്റെ പുതിയ ചിത്രത്തില്‍ മറ്റൊരു നടിയുടെ ജീവിതകഥ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രഭുദേവ ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മുംബൈയില്‍ കൊല്ലപ്പെട്ട നടിയുടെ ജീവിതകഥയാണ് സിനിമക്ക് പ്രചോദനമായതെന്നാണ് പ്രഭുദേവ പറയുന്നത്. എ.എല്‍ വിജയ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം തമിഴിലും ഹിന്ദിയിലും റിലീസ് ചെയ്യും. തമന്നയാണ് നായിക.