പുതിയ ചിത്രത്തില്‍ നായകനായി അഭിനയിക്കാനുള്ള രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുട ക്ഷണം താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നിരസിച്ചു. മലയാളത്തിലാണ് തല്‍ക്കാലം അഭിയനിക്കുന്നതെന്നും സംവിധാനത്തിലാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം സൗന്ദര്യയെ അറിയിച്ചതായാണ് വിവരം. ധനുഷാണ് സൗന്ദര്യയുടെ പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. കഥ കേട്ട രജനീകാന്ത് നായകനായി ധനുഷ് തന്നെ അഭിനയിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചത്രെ. തുടര്‍ന്ന് ധനുഷിനെ തന്നെ നായകനാക്കുകയായിരുന്നു. നായികയായി സോനം കപൂര്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. രഞ്ജന എന്ന ചിത്രത്തില്‍ ധനുഷും സോനം കപൂറും താരജോഡികളായി അഭിനയിച്ചിട്ടുണ്ട്. പ്രണവ് ഇപ്പോള്‍ ജിത്തു ജോസഫിന്റെ ചിത്രത്തിലൂടെ അരങ്ങേറ്റത്തിന് തയാറെടുക്കുകയാണ്.