വലന്‍സിയ: സ്പാനിഷ് ലീഗിലെ 2-3 വലന്‍സിയയെ തോല്‍പ്പിച്ച വാശിപ്പോരില്‍ ബാര്‍സലോണ താരങ്ങള്‍ക്കു നേരെ കുപ്പിയേറ്. 2-2 എന്ന നിലയില്‍ ഇഞ്ചോടിച്ചു നിന്ന മത്സരത്തിലെ ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടില്‍ പെനാല്‍ട്ടി ഗോളിലൂടെ മെസ്സി വലകുലുക്കിയാണ് വലന്‍സിയന്‍ ആരോധകരെ ചൊടിപ്പിച്ചത്.

ഗോളടിച്ച ശേഷം വലന്‍സിയ കാണികളെ നോക്കി നിശബ്ദരാകാന്‍ ആംഗ്യംകാണിച്ച മെസ്സിക്കു നേരെ പ്രകോപിതരായ കാണികള്‍ കുപ്പികളും മറ്റുമെടുത്ത് എറിഞ്ഞു. ബാഴ്‌സ താരങ്ങളായ ലൂയിസ് സുവാരസും നെയ്മറും മൈതാനത്ത് വീണു.
മിന്നും ഫോമില്‍ നില്‍ക്കുന്ന ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍ പ്രകടനമാണ് വൈകാരിക മത്സരത്തില്‍ ബാര്‍സക്ക് വിജയം സമ്മാനിച്ചത്.