വട്ടിയൂര്‍ക്കാവ്: വികസന പ്രവൃത്തികള്‍ നടത്തിയ എംഎല്‍എമാരുടെ പോസ്റ്ററുകളും ബാനറുകളും ഉയരുന്നത് സ്വാഭാവികമാണ്. എന്നാല്‍ റോഡില്‍ സീബ്രാ ലൈന്‍ വരയ്ക്കുന്നതിന് ഇടപെടലുകള്‍ നടത്തിയ എംഎല്‍എ വികെ പ്രശാന്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഫഌക്‌സ് ബോര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

സീബ്രാ ലൈന്‍ വരയ്ക്കാന്‍ ഇടപെടലുകള്‍ നടത്തിയെന്ന പേരില്‍ ഉയര്‍ന്ന ഫഌക്‌സിനെതിരെ സിപിഎമ്മിന്റെ അല്‍പത്തരമായാണ് സമൂഹമാധ്യമങ്ങളിലുടനീളം ചര്‍ച്ച ചെയ്യുന്നത്. വികസനങ്ങള്‍ ഒന്നും എടുത്തുകാണിക്കാന്‍ ഇല്ലാത്തതുകൊണ്ട് അല്‍പത്തരത്തിലൂടെയാണെങ്കിലും വികസന നായകനെന്ന പേര് സമ്പാദിക്കാന്‍ ശ്രമിക്കുന്നതിന്റെ നേര്‍ചിത്രമാണ് ഇതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സംഭവത്തിന്റെ പേരില്‍ ഇതിനോടകം തന്നെ നിരവധി ട്രോളുകളാണ് നിറഞ്ഞിരിക്കുന്നത്.

‘കാല്‍ നടയാത്ര്കകാര്‍ക്ക് ആശ്വാസമായി സീബ്രാ ലൈന്‍ വരയ്ക്കുന്നതിന് ഇടപെടലുകള്‍ നടത്തിയ ജനകീയ എംഎല്‍എ വികെ പ്രശാന്തിനും വികസന നായിക കൗണ്‍സിലര്‍ ബിന്ദു ശ്രീകുമാറിനും അഭിവാദ്യങ്ങള്‍’ എന്നാല്‍ ഫഌക്‌സില്‍ എഴുതിയിരിക്കുന്നത്.