കോഴിക്കോട്: മുസ് ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് പിന്തുണയുമായി അന്താരാഷ്ട്ര ഹിന്ദു പരിഷത് മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. ഇസ് ലാമിക മതമൗലികവാദം നിലനില്‍ക്കുന്നു എന്ന സത്യം പറഞ്ഞതിന് സംഘിയാക്കി ബ്രാന്‍ഡ് ചെയ്യുന്നതിന്റെ അവസാന ഇരയാണ് വിജയരാഘവനെന്ന് പ്രതീഷ് വിശ്വനാഥ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ തിരിച്ച് യുഡിഎഫ് നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് ക്രൈസ്തവ വര്‍ഗീയതയാണെന്ന് വിജയരാഘവന്‍ പറഞ്ഞത് എങ്ങനെയാണ് തെറ്റാവുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിജയരാഘവന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തെ പൂര്‍ണമായി പിന്തുണക്കുമെന്നും പ്രതീഷ് വിശ്വനാഥ് പറഞ്ഞു.

സംഘപരിവാര്‍ പിന്തുണ ഉറപ്പാക്കുന്നതിനാണ് വിജയരാഘവന്‍ തുടര്‍ച്ചയായി വര്‍ഗീയ പ്രസ്താവനകള്‍ നടത്തുന്നത് എന്ന ആരോപണം ശരിവെക്കുന്നതാണ് പ്രതീഷ് വിശ്വനാഥിന്റെ പുതിയ നിലപാട്.