ന്യൂഡല്‍ഹി: വിവാദമായ കര്‍ഷിക ബില്ലുകള്‍ ഇരുസഭകളിലും പാസായതിന് പിന്നാലെ നിലവിലെ അവസ്ഥയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ജഡ്ജ് മാര്‍ക്കമണ്ഡേയ കട്ജു. പ്രതിപക്ഷ പാര്‍ട്ടികളുട പ്രതിഷേധം ഗൗനിക്കാതെ ശൂന്യമായ സഭകളില്‍ ഭരണകൂടം നിരവധി ബില്ലുകള്‍ പാസാക്കുന്നതിനിടെ ട്വീറ്ററിലൂടെയാണ് കട്ജു വിന്റെ വിമര്‍ശനം.

നിലവില്‍ നായ്ക്കളാണ് ഇന്ത്യയെ തിന്നുകൊണ്ടിരിക്കുന്നത്. ഉടനെ ഇനി ചെന്നായ്ക്കള്‍ അത് ഭക്ഷിക്കും, കട്ജു ട്വീറ്റ് ചെയ്തു.

ഈ സർക്കാർ രാജ്യം മുഴുവൻ തകർത്തുവെന്നും ക്ടജു ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ഷക വിരുദ്ധമായ ബില്ലുകള്‍ പ്രതിഷേധങ്ങള്‍ വകവക്കാതെ മോദി സര്‍ക്കാര്‍ പാസാക്കിയെടുത്ത നടപടിയില്‍ കട്ജു നേരത്തെ പ്രതികരിച്ചിരുന്നു. അടിയന്തര ഉത്തരവുകള്‍ പുറപ്പെടുവിച്ച് നിയമനിര്‍മ്മാണം നടത്തുന്ന സര്‍ക്കാര്‍ വിഷയത്തില്‍ ശരിയായ ചര്‍ച്ചയോ സൂക്ഷ്മപരിശോധനയോ നടത്തിയില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടേയും കര്‍ഷക സംഘടനകളുടേയും വിമര്‍ശനം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മുന്‍ ജഡ്ജ് ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.