india

നേപ്പാളില്‍ ജയിലുകള്‍ കലാപവും കൊള്ളയും: 1500-ലേറെ തടവുകാര്‍ രക്ഷപ്പെട്ടു

By webdesk17

September 10, 2025

കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍ സീ വിപ്ലവത്തിനിടെ രാജ്യത്തെ വിവിധ ജയിലുകളില്‍ കൂട്ട ജയില്‍ചാട്ടവും കലാപവും നടന്നതായി റിപ്പോര്‍ട്ട്. 1500-ലേറെ തടവുകാര്‍ ജയിലില്‍നിന്ന് രക്ഷപെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാന്‍ എന്നിവരും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായി അറിയപ്പെടുന്നു.

ലളിത്പുരിലെ നാഖു ജയിലില്‍ പ്രക്ഷോഭകാരികള്‍ കടന്നുകയറി സെല്ലുകള്‍ തകര്‍ത്തു, തടവുകാരെ പുറത്തിറക്കി, രേഖകളും നശിപ്പിച്ചു. സംഭവ സമയത്ത് പോലീസും ജയില്‍ അധികൃതരും ഇടപെട്ടില്ല.

ജയിലില്‍നിന്ന് രക്ഷപ്പെട്ട സഞ്ജയ് കുമാര്‍ സാഹ് കഴിഞ്ഞ 13 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. 2012-ലെ ബോംബ് സ്‌ഫോടനകേസിലും, അരുണ്‍ സിംഘാനിയയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ജയിലില്‍നിന്ന് ഇറങ്ങിയ ശേഷം സഞ്ജയ് കുമാര്‍ താന്‍ നിരപരാധിയാണെന്ന് അവകാശപ്പെടുകയും ജെന്‍ സീ പ്രക്ഷോഭത്തെ അഭിനന്ദിക്കുകയും ചെയ്തു.

റാബി ലാമിച്ഛാനും സഹകരണ ഫണ്ട് തട്ടിപ്പ് കേസില്‍ അറസ്റ്റിലായാണ് ജയിലില്‍ എത്തിയത്. അതേസമയം, കലാപത്തിനിടെ ചിലര്‍ ബാങ്കുകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിച്ചു; രാഷ്ട്രീയബഞ്ജിയ ബാങ്ക്, ബനേശ്വര്‍ ബ്രാഞ്ച് അടക്കം. കവര്‍ച്ച-ൃലഹമലേറ 26 പേര്‍ സൈന്യം അറസ്റ്റു ചെയ്തു.