Connect with us

india

സഖ്യത്തിനില്ലെന്ന് എസ്പി; യുപിയില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഒറ്റയ്ക്ക് നയിക്കും

403 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഏഴു സീറ്റാണ് ഉള്ളത്. പ്രതിപക്ഷത്ത് എസ്പിക്ക് 49 ഉം ബിഎസ്പിക്ക് 18 ഉം സീറ്റുകളുണ്ട്.

Published

on

ന്യൂഡല്‍ഹി: 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് തനിച്ച് മത്സരിക്കാന്‍ നിര്‍ബന്ധിതമായത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും.

2017ല്‍ കോണ്‍ഗ്രസും എസ്പിയും ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാല്‍ വലിയ പാര്‍ട്ടികളുമായി സഖ്യമില്ലെന്നും ചെറുകക്ഷികളുമായുള്ള ധാരണയിലാണ് പാര്‍ട്ടിക്ക് താത്പര്യമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇനി ഒന്നര വര്‍ഷം മാത്രമാണ് തെരഞ്ഞെടുപ്പിനായി അവശേഷിക്കുന്നത്. അതു കൊണ്ടു തന്നെ ലഖ്‌നൗവില്‍ ക്യാംപ് ചെയ്താകും പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങള്‍. ഇതിനായി ഇവര്‍ നേരത്തെ കണ്ടു വച്ച വീട്ടിലേക്ക് മാറും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈയിടെ ഏഴു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാണ് ഉണ്ടായിരുന്നു. ആറെണ്ണത്തില്‍ മത്സരിച്ച പാര്‍ട്ടിക്ക് നാലിടത്ത് കെട്ടിവച്ച പണം നഷ്ടമായിരുന്നു. രണ്ടിടങ്ങളില്‍ രണ്ടാം സ്ഥാനത്തായി. ഇവിടെ ആറു സീറ്റില്‍ ബിജെപിയും ഒരിടത്ത് എസ്പിയുമാണ് ജയിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രിയങ്ക തലസ്ഥാനത്തെ പാര്‍ട്ടി ആസ്ഥാനത്ത് ഒടുവില്‍ എത്തിയത്. കോവിഡ് മഹാമാരി മൂലം മിക്ക യോഗങ്ങളും ഓണ്‍ലൈനായാണ് നടക്കുന്നത്. എന്നാല്‍ പാര്‍ട്ടി സ്ഥാപക ദിനമായ ഡിസംബര്‍ 28ന് അറുപതിനായിരം പേരെ അണി നിരത്തി പദയാത്ര സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

ബ്ലോക്ക് തല പ്രസിഡണ്ടുമാരുടെയും കമ്മിറ്റികളുടെയും തെരഞ്ഞെടുപ്പ് ഡിസംബര്‍ 28ന് അകം പൂര്‍ത്തീകരിക്കാന്‍ പ്രിയങ്ക നിര്‍ദേശിച്ചു. സംസ്ഥാനത്തുടനീളം പാര്‍ട്ടിയുടെ നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് സംഘടനാ ചുമതലയുള്ള സെക്രട്ടറി സിദ്ധാര്‍ത്ഥ് പ്രിയ ശ്രീവാസ്തവ എകണോമിക് ടൈംസിനോട് പറഞ്ഞു.

403 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഏഴു സീറ്റാണ് ഉള്ളത്. പ്രതിപക്ഷത്ത് എസ്പിക്ക് 49 ഉം ബിഎസ്പിക്ക് 18 ഉം സീറ്റുകളുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യൂസഫ് പത്താൻ ഭൂമികൈയേറിയെന്ന് ആരോപിച്ച് നോട്ടീസ് നൽകി ബി.ജെ.പി ഭരിക്കുന്ന കോർപറേഷൻ

ബിജെപി ഭരിക്കുന്ന വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (വിഎംസി) ആണ് നോട്ടീസ് അയച്ചത്.

Published

on

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ യൂസുഫ് പഠാന് ഭൂമി കൈയേറ്റമാരോപിച്ച് നോട്ടീസ് അയച്ച് ഗുജറാത്തിലെ ബിജെപി ഭരണകൂടം. ബിജെപി ഭരിക്കുന്ന വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (വിഎംസി) ആണ് നോട്ടീസ് അയച്ചത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വക ഭൂമി കൈയേറിയെന്നാണ് ആരോപണം.

ജൂണ്‍ ആറിന് പഠാന് നോട്ടീസ് നല്‍കിയ വിവരം വ്യാഴാഴ്ചയാണ് വിഎംസി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശീതള്‍ മിസ്ത്രി മാധ്യമങ്ങളെ അറിയിച്ചത്. 2012ല്‍ പഠാന് ഭൂമി വില്‍ക്കാനുള്ള വിഎംസിയുടെ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചെങ്കിലും എം.പി കോമ്പൗണ്ട് മതില്‍ നിര്‍മിച്ച് സ്ഥലം കൈയേറിയെന്ന് മുന്‍ ബിജെപി കോര്‍പ്പറേറ്റര്‍ വിജയ് പവാര്‍ ആരോപിക്കുന്നു.

‘യൂസുഫ് പഠാനോട് എനിക്ക് വിരോധമൊന്നുമില്ല. തനദാല്‍ജ ഏരിയയിലെ ഒരു സ്ഥലം വിഎംസിയുടെ ഉടമസ്ഥതയിലുള്ള റെസിഡന്‍ഷ്യല്‍ പ്ലോട്ടാണ്. 2012ല്‍ പഠാന്‍ ഈ പ്ലോട്ട് വാങ്ങാന്‍ വിഎംസിയുമായി ബന്ധപ്പെട്ടിരുന്നു. അക്കാലത്ത് നിര്‍മാണത്തിലിരുന്ന അദ്ദേഹത്തിന്റെ വീട് ആ പ്ലോട്ടിനോട് ചേര്‍ന്നായിരുന്നു. ഒരു ചതുരശ്ര മീറ്ററിന് ഏകദേശം 57,000 രൂപയായിരുന്നു പഠാന്‍ വാഗ്ദാനം ചെയ്ത്’- പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ആവശ്യം വിഎംസി അംഗീകരിക്കുകയും ജനറല്‍ ബോഡി യോ?ഗത്തില്‍ പാസാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്തിമ തീരുമാനമെടുക്കാന്‍ അധികാരമുള്ള സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല’- പവാര്‍ പറഞ്ഞു. ‘ആവശ്യം സര്‍ക്കാര്‍ നിരസിച്ചെങ്കിലും വിഎംസി പ്ലോട്ടിന് ചുറ്റും വേലി കെട്ടിയില്ല. എന്നാല്‍ പഠാന്‍ പ്ലോട്ടിന് ചുറ്റും കോമ്പൗണ്ട് ഭിത്തി നിര്‍മിച്ച് കൈയേറുകയായിരുന്നു. അതിനാല്‍, വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഞാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു’- പവാര്‍ കൂട്ടിച്ചേര്‍ത്തു.

പത്താന് 978 ചതുരശ്ര മീറ്റര്‍ പ്ലോട്ട് വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്ന കാര്യം സ്ഥിരീകരിച്ച മിസ്ത്രി, കൈയേറ്റം ആരോപിച്ച് പഠാന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.

‘അടുത്തിടെ, അദ്ദേഹം ഒരു കോമ്പൗണ്ട് മതില്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഈ സാഹചര്യത്തില്‍ ജൂണ്‍ ആറിന് ഞങ്ങള്‍ പഠാന് നോട്ടീസ് അയയ്ക്കുകയും എല്ലാ കൈയേറ്റങ്ങളും നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങള്‍ രണ്ടാഴ്ച കാത്തിരിക്കും. അതിനു ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. ഈ ഭൂമി വിഎംസിയുടേതാണ്. ഞങ്ങള്‍ അത് തിരിച്ചെടുക്കും’- മിസ്ത്രി വ്യക്തമാക്കി. പശ്ചിമബംഗാളിലെ ബഹാറംപൂരില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയാണ് നിലവില്‍ യൂസഫ് പഠാന്‍.

Continue Reading

crime

മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് ക്രൈസ്തവര്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം

ഇതാദ്യമായല്ല മതപരിവര്‍ത്തനം ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആളുകളെ കയ്യേറ്റം ചെയ്യുന്നത്.

Published

on

മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് ക്രൈസ്തവര്‍ക്ക് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. മഹാരാഷട്രയില്‍ പൂനെ ജില്ലയിലെ ചിഖാലി ഗ്രാമത്തിലാണ് സംഭവം. ഇവരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് പേരെയും നിലത്തിരുത്തി കൂട്ടമായി മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതാദ്യമായല്ല മതപരിവര്‍ത്തനം ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആളുകളെ കയ്യേറ്റം ചെയ്യുന്നത്.

അടുത്തിടെ ബിഹാറില്‍ മലയാളി സുവിശേഷകനെ സംഘപരിവാര്‍ ആക്രമിച്ചിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റര്‍ സി.പി. സണ്ണി ആയിരുന്നു ബിഹാറില്‍ ആക്രമണത്തിന് ഇരയായത്. പാസ്റ്റര്‍ സണ്ണിയെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു യുവാവിനെയും സംഘം മര്‍ദിക്കുന്നതിന്റെയും നിലത്തിട്ട് വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അന്ന് പുറത്തുവന്നിരുന്നു. ഇവര്‍ ജയ് ശ്രീറാം വിളിച്ച് കൊണ്ടായിരുന്നു ആക്രമണം നടത്തിയത്.

Continue Reading

india

കുവൈത്ത് തീപിടിത്തം: മൃതദേഹങ്ങളുമായി വ്യോമസേനാ വിമാനം കൊച്ചിയിലെത്തി

കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്‌നാട്ടിലെ ഏഴു പേരുടെയും കര്‍ണാടകയിലെ ഒരാളുടെയും ഉള്‍പ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.

Published

on

കുവൈത്തിലെ ലേബര്‍ ഫ്‌ലാറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗും വിമാനത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മന്ത്രിമാര്‍ അടക്കമുള്ളവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്‌നാട്ടിലെ ഏഴു പേരുടെയും കര്‍ണാടകയിലെ ഒരാളുടെയും ഉള്‍പ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകുന്നതിന് നോര്‍ക റൂട്ട്‌സിന് കീഴില്‍ ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് പ്രത്യേക ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ തമിഴ്‌നാട് ഗവണ്‍മെന്റിന്റെ എട്ട് ആംബുലന്‍സുകളും വിമാനത്താവളത്തില്‍ എത്തിട്ടുണ്ട്.

അതേസമയം, തീപിടിത്തത്തില്‍ സുരക്ഷാവീഴ്ച ആരോപിച്ച് 2 പേരെ അറസ്സ് ചെയ്തതായി പ്രദേശിക മാധ്യമമായ അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് പൗരനെയും പ്രവാസിയേയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം. നരഹത്യയും അശ്രദ്ധ മൂലം അപകടമുണ്ടാക്കിയതിനുമാണു കേസ്. അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

തീപിടിത്തത്തില്‍ 45 ഇന്ത്യക്കാരടക്കം 49 പേരാണ് മരിച്ചത്. 50ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെ 4.05ഓടെയാണ് കുവൈത്തിലെ മലയാളി ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റെ ലേബര്‍ ക്യാമ്പില്‍ തീപിടിത്തമുണ്ടായത്. തൊഴിലാളികള്‍ ഉറങ്ങിക്കിടക്കവെയായിരുന്നു അപകടം.

Continue Reading

Trending