ശിവപുരം: എഴുത്തുകാരനും വിവര്‍ത്തകനും വാഗ്മിയുമായ പ്രൊഫ. അഹമ്മദ് കുട്ടി ശിവപുരം (71) തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിക്ക് നിര്യാതനായി.ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഗവ. കോളേജ് മുചുകുന്ന്, ഗവ. കോളേജ് കാസര്‍ഗോഡ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, ചിറ്റൂര്‍ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവമനുഷ്ഠിച്ചിട്ടുണ്ട്.

സംസം കഥപറയുന്നു, ബിലാലിന്റെ ഓര്‍മകള്‍, അതിരുകള്‍ അറിയാത്ത പക്ഷി, ഒന്നിന്റെ ലോകത്തേക്ക് തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹം ഇംഗ്ലീഷടക്കമുള്ള നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുമുണ്ട്.

ഭാര്യ: ബീവി ഊരള്ളൂര്‍, മക്കള്‍: തൗഫീഖ്, മന്നത്ത്, ഫാത്തിമ ഹന്ന (പ്രിന്‍സിപ്പല്‍ സി.എം.എം ഹയര്‍ സെക്കണ്ടറി തലക്കുളത്തൂര്‍), മരുമക്കള്‍: നദീറ, സലീം (ഖത്തര്‍), അഡ്വ. മുഹമ്മദ് റിഷാല്‍.

മയ്യത്ത് നിസ്‌കാരം ഇന്നു വൈകീട്ട് നാലു മണിക്ക് ശിവപുരം ജുമാമസ്ജിദില്‍.