കെട്ടിടത്തിനു മുകളില്‍ തൂങ്ങിക്കിടന്ന കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തി സ്‌പൈഡര്‍മാന്‍. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് സംഭവം.

സഹോദരനെ കാണാനെത്തിയ ശാങ് സിനാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കരച്ചില്‍ കേട്ട് മുകളിലേക്ക് നോക്കിയ ശാങ് അഞ്ചാം നിലയില്‍ തൂങ്ങി നില്‍ക്കുന്ന കുഞ്ഞിനെ കാണുകയായിരുന്നു. ഉടന്‍തന്നെ സ്‌പൈഡര്‍മാന്‍ സ്റ്റൈലില്‍ കെട്ടിടത്തിന് മുകളിലേക്ക് കയറി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.

ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ശാങിന്റെ പ്രകടനം. ഇതിന്റെ വീഡിയോയും പിന്നീട് വൈറലായി. കുഞ്ഞിനെ രക്ഷപ്പെടുത്തിയ ശാങിനെ പൊലീസ് അഭിനന്ദിച്ചു.