Culture
കെണിയൊരുക്കി സൈബര്‍ സംഘം; ലക്ഷങ്ങളുടെ തട്ടിപ്പ്
കണ്ണൂര്‍: സൈബര്‍ മേഖലയിലെ നൂതന സംവിധാനങ്ങളുടെ മറവില്‍ പണം തട്ടുന്ന സംഘം വീണ്ടും പിടിമുറുക്കുന്നു. പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍. ബഹുരാഷ്ട്ര കമ്പനികളിലുള്‍പ്പെടെ തൊഴില്‍ വാഗ്ദാനം ചെയ്തും ഉപരി പഠന അവസരങ്ങളെ പരിചയപ്പെടുത്തിയുമാണ് സാമൂഹ്യ മാധ്യമങ്ങള്‍ തട്ടിപ്പ് നടത്തുന്നത്. ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദേശ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്തും ഉന്നത സര്‍വകലാശാലകളില്‍ പഠനത്തിന് അവസരമുണ്ടെന്ന് മോഹിപ്പിച്ചാണ് തട്ടിപ്പ്. ഉത്തരേന്ത്യന്‍ ലോബിയാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ പണമുണ്ടാക്കുവാനുള്ള അതിഭ്രമവും അറിവില്ലായ്മയും മുതലെടുത്ത് പ്രധാനമായും കേരളീയരെ ലക്ഷ്യമാക്കിയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതര സംസ്ഥാന ലോബിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ യുവജനങ്ങള്‍ക്കിടയിലെ പ്രചാരവും നിയമത്തിന്റെ വഴിയില്‍ പെട്ടെന്ന് പെടില്ലെന്ന അനുകൂല സാഹചര്യങ്ങളും മറയാക്കിയാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനം. യൂറോപ്പിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പിന് ശ്രമിച്ച ഹരിയാന സ്വദേശി കുല്‍ദീപ് ശര്‍മ്മയെ ദിവസങ്ങള്‍ക്ക് മുമ്പാണ് കൊച്ചിയില്‍ അറസ്റ്റ് ചെയ്തത്. ദുബൈ കേന്ദ്രമായി ജീസിസി വോള്‍ക്കിന്‍സ് എന്ന ജോബ് പോര്‍ട്ടല്‍ വഴി പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. ഫെയ്സ് ബുക്കില്‍ പരസ്യം പോസ്റ്റ് ചെയ്താണ് ഉദ്യോഗാര്‍ത്ഥികളെ വലയിലാക്കിയത്. കേരളമുള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും നിരവധി പേര് ജോബ് പോര്‍ട്ടലില്‍ ബന്ധപ്പെട്ടിരുന്നു. ഈയിടെ പിടിയിലായ ഉത്തര്‍പ്രദേശ് സ്വദേശി രവിസിംഗ് ടോമറും ഫെയ്സ്ബുക്ക് മുഖേനയാണ് പരസ്യം നല്‍കിയത്. സിംഗപ്പൂരില്‍ ജോലിയും ഉപരിപഠനത്തിന് വിവിധ കോഴ്സുകളില്‍ പ്രവേശനം നല്‍കാമെന്നും പ്രലോഭിപ്പിച്ച് ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന ചൂഷണങ്ങള്‍ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. ചില കേസുകളില്‍ പൊലീസ് നടപടിയെടുക്കുമ്പോഴേക്കും വ്യാജ പ്രൊഫൈലുകള്‍ അപ്രത്യക്ഷമാകുകയാണ് പതിവ്. പോസ്റ്റുകള്‍ പലതും വ്യാജ പ്രൊഫൈലുകള്‍ വഴിയാകുന്നതും അന്വേഷണത്തിന് തടസമായി മാറുകയാണ്. വ്യാജ പോസ്റ്റുകള്‍ കണ്ടെത്തിയാലും ഉറവിടം കണ്ടെത്താനാകാത്തതും തുടര്‍ അന്വേഷണത്തിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്്. ചൂഷണത്തിന് വഴിയൊരുക്കുന്ന ലിങ്കുകള്‍ കണ്ടെത്തിയാലും തട്ടിപ്പ് സംഘങ്ങള്‍ മറ്റ് പേരുകളില്‍ ചൂഷണം തുടരുന്നുവെന്നത് അന്വേഷണ സംഘത്തെ കുഴക്കുകയാണ്.
kerala
റോഡില്‍ പശിവിനെ കണ്ട് കാര്‍ വെട്ടിച്ചു; അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു
നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍..
പാലക്കാട്: പശുവിനെ കണ്ട് വെട്ടിച്ച കാര്‍ മണ്‍തിട്ടയിലിടിച്ച് കോണ്ട്രാക്ടര് മരിച്ചു. ചെര്‍പ്പുളശ്ശേരി, നിരപറമ്പില്‍ കോന്തത്തൊടി വീട്ടില്‍ മുഹമ്മദിന്റെ മകന് അബ്ദുറഹിമാനാണ് (56) മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.40 ഓടെ നിരപ്പറമ്പിലൂടെ ഇലക്ട്രിക്ക് കാറില്‍ വരുമ്പോഴാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാര്‍ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍ കയറുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ചെര്‍പ്പുളശ്ശേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
news
ഷമിയെ എന്തുക്കൊണ്ട് ഒതുക്കുന്നു?; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്ഭജന് സിംഗ്
മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്മെന്റ് ശ്രമിച്ചത്..
ചണ്ഡീഗഡ്: ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടാത്താത്തതില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി് ഹര്ഭജന് സിംഗ്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്കോര്‍ നേടിയിട്ടും അത് പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്‍വി വഴങ്ങിയതോടെ ടീം മാനേജ്മെന്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രധാനമായും ബൗളിംഗ് നിരക്കെതിരെ ആണ് വിമര്‍ശനം. ഹര്‍ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും അര്‍ഷ്ദീപ് സിംഗുമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി പന്തെറിയുന്നത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറുമാണ് ടീമിലുള്ളത്.
എന്നാല്‍ രണ്ട് മത്സരങ്ങളിലും ബാറ്റര്‍മാര്‍ കൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും ഇന്ത്യന്‍ ബൗളിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ദക്ഷിണാഫ്രിക്കക്കായി. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.
മുഹമ്മദ് ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീം മാനേജ്മെന്റ് ഒതുക്കിയെന്ന് ഹര്ഭജന് ആരോപിച്ചു. മുഹമ്മദ് ഷമി എവിടെ, എന്തുകൊണ്ടാണ് ഷമിയെ കളിപ്പിക്കാത്തതെന്ന് എനിക്ക് മനസിലാവുന്നില്ല. പ്രസിദ്ധ് കൃഷ്ണ ടീമിലുണ്ടെങ്കിലും അവന് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്.
മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്മെന്റ് ശ്രമിച്ചത്. ബുമ്രയുള്ളപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് നിരക്ക് മൂര്‍ച്ചയുണ്ടാകും. ബുമ്രയില്ലെങ്കില്‍ ഇന്ത്യയുടെ ബൗളിംഗ് പരിതാപകരമാണ്. ജസ്പ്രീത് ബുമ്രയില്ലാതെയും മത്സരങ്ങള്‍ ജയിക്കാന്‍ നമ്മള് പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഹര്ഭജന് പറഞ്ഞു.
ഇംഗ്ലണ്ടില്‍ ബുമ്രയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് അവസരത്തിനൊത്തുയര്‍ന്നിരുന്നു. ബുമ്രയില്ലാതെ ഇറങ്ങിയ എല്ലാ ടെസ്റ്റും ഇന്ത്യ ജയിക്കുകയും ചെയ്തു. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്ഥിതി വ്യത്യസ്തമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള ബൗളര്‍മാരെ കണ്ടെത്തേണ്ടിയിരിക്കുന്നു.
അത് പേസര്‍മാരായാലും സ്പിന്നര്‍മാരായാലും ഒരുപോലെയാണ്. സ്പിന്‍ നിരയില്‍ വിക്കറ്റെടുക്കാന്‍ കെല്പുള്ള ഒരു കുല്‍ദീപ് മാത്രമാണുള്ളത്. വരുണ്‍ ചക്രവര്‍ത്തിയെ ഏകിദനങ്ങളില്‍ കളിപ്പിച്ചാല്‍ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ കെല്പുള്ള ഒരു ബൗളറെ കൂടി ഇന്ത്യക്ക് കിട്ടുമെന്നും ഹര്ഭജന് പറഞ്ഞു.
Film
നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന് വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ
ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
കൊച്ചി: നടന് ഹരീഷ് കണാരന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.
ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്ക്കുന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala18 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala20 hours agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

