Connect with us

Sports

ഓള്‍ ഇംഗ്ലണ്ട് ഓപണ്‍: സിന്ധു പുറത്ത്

Published

on

ബര്‍മിങ്ങാം: ഓള്‍ ഇംഗ്ലണ്ട് ഓപണ്‍ ബാഡ്മിന്റണില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി സിന്ധു പുറത്ത്. ആദ്യ റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യുന്നിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ പൊരുതിയാണ് ഒളിംപിക് മെഡല്‍ ജേതാവ് കീഴടങ്ങിയത്. സ്‌കോര്‍ 21-16, 20-22, 21-18.
റാങ്കിങ്ങില്‍ തന്നേക്കാള്‍ നാല് പോയിന്റ് പിന്നിലുള്ള കൊറിയന്‍ താരത്തിനെതിരെ ആദ്യ ഗെയിമില്‍ സിന്ധുവിന് തിളങ്ങാനായില്ല. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരം വിജയിച്ചെങ്കിലും നിര്‍ണായക ഗെയിമിന്റെ അന്തിമഘട്ടത്തില്‍ സുങ് ജി ഹ്യുന്‍ പിഴവ് വരുത്തിയില്ല. മത്സരം ഒരു മണിക്കൂര്‍ 21 മിനുട്ട് നീണ്ടു. സിന്ധുവിനെതിരെ ഹ്യുന്നിന്റെ കരിയറിലെ എട്ടാം വിജയമാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഏഷ്യാ കപ്പ്: സഞ്ജുവിന്റെ സ്ഥാനം ഉറപ്പാകുമോ? നയിക്കാന്‍ സൂര്യ എത്തുമോ?; ടീമിന്റെ പ്രഖ്യാപനം നാളെ

ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള അഭിഷേക് ശര്‍മയോടൊപ്പം സഞ്ജുവാണ് ഇന്ത്യയുടെ ഇന്നിംഗ്സ് ആരംഭിക്കാനുള്ള സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Published

on

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം നാളെ നടക്കും. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിലിടം ഉറപ്പിക്കുമോയെന്നത് ആരാധകരെ കാത്തിരിപ്പിലാണ്. ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള അഭിഷേക് ശര്‍മയോടൊപ്പം സഞ്ജുവാണ് ഇന്ത്യയുടെ ഇന്നിംഗ്സ് ആരംഭിക്കാനുള്ള സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ച സൂര്യകുമാര്‍ യാദവാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുമെന്ന് ഉറപ്പായി. അടുത്ത മാസം ഒന്‍പത് മുതല്‍ യുഎഇയില്‍ നടക്കുന്ന ടി20 ഫോര്‍മാറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഗ്രൂപ്പ് എയില്‍ ആണ്. പാകിസ്താന്‍, യുഎഇ, ഒമാന്‍ എന്നിവര്‍ ഇന്ത്യയുടെ ഗ്രൂപ്പിലുണ്ട്.

ടീം പ്രഖ്യാപനത്തില്‍ സര്‍പ്രൈസുകള്‍ ഉണ്ടാകാമെന്ന സൂചനകള്‍ ശക്തമാണ്. ഇന്ത്യയുടെ പ്രധാന പേസര്‍ ജസ്പ്രീത് ബുംറ സ്‌ക്വാഡില്‍ ഇടം പിടിക്കാമെന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. ബിസിസിഐ സെലക്ടര്‍മാരുമായി നേരിട്ട് സംസാരിച്ച ബുംറ, ടൂര്‍ണമെന്റില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ആദ്യം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ സൂചനകള്‍ പ്രകാരം ഗിലും യശസ്വി ജയ്‌സ്വാളും ടീമിലുണ്ടാകില്ല. ഭാവിയിലെ താരങ്ങളായി കണക്കാക്കപ്പെടുന്ന ഇവര്‍ ഇപ്പോള്‍ ടി20 പദ്ധതികളില്‍ ഉള്‍പ്പെടുന്നില്ലെന്ന് വ്യക്തമാകുന്നു. ഇടംകൈ ഓപ്പണര്‍ ജയ്‌സ്വാളിനെ ടി20യില്‍നിന്ന് മാറ്റി ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

Continue Reading

Cricket

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബോബ് സിംപ്സണ്‍ അന്തരിച്ചു

Published

on

ഓസ്ട്രേലിയയുടെ മുന്‍ ടെസ്റ്റ് ക്യാപ്റ്റനും പരിശീലകനുമായ ബോബ് സിംപ്സണ്‍ (89)അന്തരിച്ചു. ശനിയാഴ്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് മരണ വിവരം പുറത്തുവിട്ടത്. ഓസ്ട്രേലിയ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ബാറ്ററും സ്ലിപ്പ് ഫീല്‍ഡറുമായിരുന്നു ഇദ്ദേഹം. 16ാംമത്തെ വയസില്‍ വിക്ടോറിയയ്ക്കെതിരേ ന്യൂ സൗത്ത് വെയില്‍സിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.

ന്യൂ സൗത്ത് വെയില്‍സിനും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കുമായി 257 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ പങ്കെടുത്ത സിംപ്സണ്‍ 56.22 ശരാശരിയില്‍ 21,029 റണ്‍സ് നേടി. ഇതില്‍ 60 സെഞ്ചുറിയും 100 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. 359 റണ്‍സ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ബാറ്റിംഗിനൊപ്പം 349 വിക്കറ്റുകളും 383 ക്യാച്ചുകളും സ്വന്തമാക്കി.

1957 മുതല്‍ 1978 വരെ ഓസ്ട്രേലിയന്‍ ദേശീയ ടീമിന് വേണ്ടി 62 ടെസ്റ്റുകളില്‍ അദ്ദേഹം കളിച്ചു. 46.81 ശരാശരിയില്‍ 4869 റണ്‍സ് നേടിയതില്‍ 10 സെഞ്ചുറിയും 27 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 311 റണ്‍സ് ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ ആയിരുന്നു; 1964-ല്‍ ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിന്നു വന്ന പ്രകടനം. ബൗളിങ്ങില്‍ 71 വിക്കറ്റും സ്വന്തമാക്കി.

1967-ല്‍ വിരമിച്ചെങ്കിലും, 41-ാം വയസ്സില്‍ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങി. 1977-ല്‍ വേള്‍ഡ് സീരീസ് ക്രിക്കറ്റിലൂടെയായിരുന്നു ഈ തിരിച്ചുവരവ്. പിന്നീട് 1986 മുതല്‍ 1996 വരെ ഓസ്ട്രേലിയന്‍ ദേശീയ ടീമിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചു.

 

Continue Reading

india

മിന്നു മണിയുടെ തിളക്കത്തില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ഏകദിനത്തില്‍ ആവേശകരമായ ജയം; പരമ്പര സ്വന്തമാക്കി

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ, അലിസ ഹീലിയുടെ (91) തിളക്കത്തില്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടി

Published

on

ഓസ്‌ട്രേലിയന്‍ വനിതാ എ ടീമിനെതിരെ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എ ടീം ആവേശകരമായ രണ്ട് വിക്കറ്റിന്റെ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ, അലിസ ഹീലിയുടെ (91) തിളക്കത്തില്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടി. മലയാളി താരം മിന്നു മണി ബൗളിങ്ങില്‍ മികവ് തെളിയിച്ച് 10 ഓവറില്‍ 46 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.

ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എ, യാത്സിക ഭാട്യ (66), രാധ യാദവ് (60), തനുജ കന്‍വാര്‍ (50) എന്നിവരുടെ അര്‍ധ സെഞ്ചുറികളില്‍ കരുത്ത് കണ്ടെത്തി. 49.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം തൊട്ടു. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. ആദ്യ മത്സരത്തിലും മിന്നു മണി രണ്ടു വിക്കറ്റുകള്‍ നേടിയിരുന്നു. ആ മത്സരം ഇന്ത്യ എ മൂന്ന് വിക്കറ്റിന് ജയിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.

സ്‌കോര്‍: ഓസ്‌ട്രേലിയ എ 50 ഓവറില്‍ 9ന് 265 (ഹീലി 91, കിം ഗാര്‍ത് 41*, മിന്നു മണി 346). ഇന്ത്യ എ 49.5 ഓവറില്‍ 8ന് 266 (യാത്സിക 66, രാധ 60, എമി 255).

Continue Reading

Trending