Connect with us

Culture

ഖത്തര്‍ എയര്‍വെയ്‌സിന്റെ ലൈസന്‍സുകള്‍ റദ്ദാക്കി; ഓഫീസുകള്‍ പൂട്ടാന്‍ നിര്‍ദേശം

Published

on

സഊദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്നതിന് ഖത്തര്‍ എയര്‍വെയ്‌സിന് നല്‍കിയ ലൈസന്‍സുകള്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ റദ്ദാക്കി. സഊദിയിലെ ഖത്തര്‍ എയര്‍വെയ്‌സിന്റെ മുഴുവന്‍ ഓഫീസുകളും 48 മണിക്കൂറിനകം പൂട്ടാനും ഉത്തരവിട്ടു. ഖത്തറിലേക്കും തിരിച്ചുമുള്ള യാത്രക്ക് ടിക്കറ്റ് വാങ്ങിയവര്‍ വിമാന കമ്പനികളുമായോ ട്രാവല്‍ ഏജന്‍സികളുമായോ ബന്ധപ്പെട്ട് തുക തിരികെ ഈടാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പ്രതിവാരം 824 സര്‍വീസുകള്‍ നടത്തിയിരുന്നു. റിയാദ്, ജിദ്ദ, ദമാം, മദീന, അല്‍ഖസീം, അബഹ, അല്‍ഹസ, തായിഫ്, യാമ്പു എന്നിവിടങ്ങളിലേക്ക് 324 ഉം യു.എ.ഇ വിമാനത്താവളങ്ങളിലേക്ക് 370 ഉം ബഹ്‌റൈനിലേക്ക് 78 ഉം ഈജിപ്തിലേക്ക് 52 ഉം സര്‍വീസുകളാണ് പ്രതിവാരം ഖത്തര്‍ എയര്‍വെയ്‌സ് നടത്തിയിരുന്നത്. സഊദിയില്‍ നിന്ന് മലയാളികള്‍ അടക്കം പ്രവാസികള്‍ ദോഹ വഴി ട്രാന്‍സിറ്റായി സ്വദേശങ്ങളിലേക്കുള്ള യാത്രക്ക് ഖത്തര്‍ എയര്‍വെയ്‌സ് ആണ് ആശ്രയിച്ചിരുന്നത്. സഊദി, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ വ്യോമമേഖലകള്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ആണ് ഖത്തര്‍ എയര്‍വെയ്‌സ് നേരിടുന്ന മറ്റൊരു വലിയ തിരിച്ചടി. നാല് രാജ്യങ്ങളും വ്യോമ മേഖലകള്‍ അടച്ചത് മൂലം ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും യൂറോപ്പിലെ ചില രാജ്യങ്ങളിലേക്കും കൂടുതല്‍ ദൈര്‍ഘ്യമേറിയ വളഞ്ഞ വഴികള്‍ ഉപയോഗിക്കുന്നതിന് കമ്പനി നിര്‍ബന്ധിതമാകും. ഇത് ചെലവും യാത്രാ ദൈര്‍ഘ്യവും വര്‍ധിപ്പിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് ഖത്തര്‍ എയര്‍വെയ്‌സ് സോമാലിയയുടെ വ്യോമമേഖല ഉപയോഗിക്കാന്‍ തുടങ്ങിയതായി സോമാലിയ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സഊദി സര്‍വീസുകള്‍ റദ്ദാക്കുന്നത് വഴി മാത്രം ഖത്തര്‍ എയര്‍വെയ്‌സിന് പ്രതിദിനം അര കോടിയോളം റിയാലിന്റെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം ദേശീയ സുരക്ഷക്ക് സംരക്ഷണം നല്‍കുന്നതിന് അന്താരാഷ്ട്ര നിയമം വകവെച്ച് നല്‍കുന്ന പരമാധികാരത്തിന്റെ ഭാഗമായാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതെന്ന് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം വ്യക്തമാക്കി. സൗദി അറേബ്യയിലെ ദേശീയൈക്യം തകര്‍ക്കുന്നതിന് രഹസ്യമായും പരസ്യമായും പ്രവര്‍ത്തിക്കുകയും ദേശവിരുദ്ധ കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ഭീകര സംഘടനകള്‍ക്ക് അഭയം നല്‍കുകയും ചെയ്തതിന്റെ ഫലമായാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്. ഖത്തര്‍ ഭരണാധികാരികളുടെ ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടച്ച് ഖത്തര്‍ ജനതക്ക് താങ്ങായി നില്‍ക്കുന്നത് സഊദി അറേബ്യ തുടരുമെന്നും മന്ത്രിസഭാ യോഗം പറഞ്ഞു. ഖത്തര്‍ ബാങ്കുകളുമായി ഖത്തര്‍ കറന്‍സിയില്‍ ഇടപാടുകള്‍ നടത്തരുതെന്ന് സഊദി അറേബ്യയിലെ ബാങ്കുകളോട് സഊദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി ആവശ്യപ്പെട്ടു. ഖത്തര്‍ റിയാല്‍ ക്രയവിക്രയം സഊദി ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. ഖത്തര്‍ റിയാല്‍ വാങ്ങുന്നത് ബാങ്കുകള്‍ നിര്‍ത്തിവെക്കണമെന്നും തങ്ങളുടെ പക്കലുള്ള ഖത്തര്‍ റിയാല്‍ ശേഖരം എത്രയും വേഗം കൈയൊഴിയണമെന്നും സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഖത്തര്‍ റിയാല്‍ ക്രയവിക്രയത്തിന് നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഈജിപ്ഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

Film

‘നിമ്രോദ്’ ടീസര്‍ ലോഞ്ച് ചെയ്തു

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ ആര്‍.എ ഷഫീര്‍, ഈ ചിത്രത്തില്‍ അഭിനയിക്കുന്ന പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, അമീര്‍ നിയാസ്, ഗാനമെഴുതിയ ഷീലാ പോള്‍, നായികാ കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു

Published

on

ദുബൈ: സിറ്റി ടാര്‍ഗറ്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ അഗസ്റ്റിന്‍ ജോസഫ് നിര്‍മിച്ച് ആര്‍.എ ഷഫീര്‍ സംവിധാനം ചെയ്യുന്ന ‘നിമ്രോദ്’ സിനിമയുടെ ടീസര്‍ ലോഞ്ച് ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പരിപാടിക്കിടെ ദുബൈയില്‍ നടന്നു. ക്‌ളാരിഡ്ജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ ആര്‍.എ ഷഫീര്‍, ഈ ചിത്രത്തില്‍ അഭിനയിക്കുന്ന പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, അമീര്‍ നിയാസ്, ഗാനമെഴുതിയ ഷീലാ പോള്‍, നായികാ കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

പൂര്‍ണമായും ക്രൈം ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നാലു സ്ത്രീ കഥാപാത്രങ്ങളും പ്രധാന വേഷങ്ങളിലാണുള്ളത്. ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു എന്നിവര്‍ നായികാ നിരയിലെ പ്രധാനികളാണ്. തിരക്കഥ കെ.എം പ്രതീഷ്. ഷീലാ പോളിന്റെ വരികള്‍ക്ക് സംവിധായകന്‍ ആര്‍.എ ഷഫീര്‍ ഈണം പകര്‍ന്നിരിക്കുന്നു. ശേഖര്‍ വി.ജോസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സിനിമയുടെ ചിത്രീകരണം ഡിസംബര്‍ അവസാന വാരത്തില്‍ ആരംഭിക്കും. ജോര്‍ജിയ, ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകളെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Continue Reading

Celebrity

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.

Published

on

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടര്‍ബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോക്ക് തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഇപ്പോഴിതാ  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ.

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.ബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് വേഷം. ജോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്.

വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇറങ്ങിയ നാലാമത്തെ ചിത്രം കാതല്‍ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്.

Continue Reading

Film

ജിജു അശോകന്‍ ചിത്രം ‘പുള്ളി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു

ഇന്ദ്രന്‍സിന്റെ വോയിസ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലര്‍ പ്രേക്ഷക സിരകളില്‍ ആവേശം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Published

on

ദേവ് മോഹന്‍ നായകനായെത്തുന്ന ജിജു അശോകന്‍ ചിത്രം ‘പുള്ളി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ദ്രന്‍സിന്റെ വോയിസ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലര്‍ പ്രേക്ഷക സിരകളില്‍ ആവേശം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജയില്‍ പുള്ളിയുടെ വേഷത്തില്‍ ദേവ് മോഹന്‍ പ്രത്യക്ഷപ്പെടുന്ന ട്രെയിലര്‍ താരത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്നുണ്ട്.

അതോടൊപ്പം ഇതൊരു മാസ്സ് ആക്ഷന്‍ ചിത്രമാണെന്ന സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ട്രെയിലറില്‍ പ്രധാനമായും പ്രകടമാവുന്നത് പകയും പ്രതികാരവുമാണ്. കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഡിസംബര്‍ 1നാണ് തിയറ്റര്‍ റിലീസ് ചെയ്യുന്നത്.

ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ്മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്‍, മീനാക്ഷി, അബിന്‍, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗന്‍, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും അണിനിരക്കുന്നു

Continue Reading

Trending