Connect with us

Video Stories

ഖത്തറിനെതിരായ ഉപരോധം നിഷ്ഫലമെന്ന് തെളിഞ്ഞു: അമീര്‍

Published

on

 

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധം നിഷ്ഫലമെന്ന് തെളിഞ്ഞതായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. മാസങ്ങളായി നീണ്ടുനില്‍ക്കുന്ന പ്രതിസന്ധി മേഖലയുടെ സുരക്ഷാ- സാമ്പത്തിക കാഴ്ചപ്പാടുകളെ ദുര്‍ബലപ്പെടുത്തുകയാണെന്നും അമീര്‍ വ്യക്തമാക്കി. സുരക്ഷാ സഹകരണത്തില്‍ യൂറോപ്യന്‍ യൂണിയനെ കണ്ണാടിയാക്കണം. പുരോഗതിക്കും പുനരുദ്ധാരണത്തിനും യൂറോപ്യന്‍ യൂണിയന്‍ മാതൃകയാണ്.
തര്‍ക്കങ്ങളില്‍ നിന്നും സഹകരണത്തിലേക്കു മാറിയാല്‍ ഓരോരുത്തര്‍ക്കും സുരക്ഷാ രംഗത്ത് കൂടുതല്‍ ഉത്തരവാദിത്തം നിര്‍വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയില്‍ 54-ാമത് മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അമീര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സഊദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ കഴിഞ്ഞവര്‍ഷം ജൂലൈ അഞ്ചിനാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തത്. ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ചായികുന്നു കര, നാവിക, വ്യോമ ഉപരോധം നടപ്പാക്കിയത്.എന്നാല്‍ ദോഹ ആവര്‍ത്തിച്ച് ഈ ആരോപണങ്ങള്‍ തള്ളിക്കളയുകയും നിഷേധിക്കുകയുംചെയ്തു. ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ അയല്‍ക്കാര്‍ നിര്‍മിച്ചിരിക്കുന്ന നിഷ്ഫലമായ പ്രതിസന്ധിയാണിതെന്ന് മ്യൂണിച്ച് സമ്മേളനത്തില്‍ അമീര്‍ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ ജനങ്ങളുടെ മേല്‍ ചുമത്തിയിരിക്കുന്ന അനധികൃതവും ആക്രമണാത്മകവുമായ നടപടികളുടെ പ്രത്യാഘാതങ്ങള്‍ നിര്‍വീര്യമാക്കിയതിലൂടെ ഖത്തര്‍ അതിന്റെ പരമാധികാരം പരിപാലിക്കുകയാണ്- അമീര്‍ പറഞ്ഞു.
ആ അക്രമണാത്മക അഭിനേതാക്കള്‍ തങ്ങളുടെ ശാക്തികളികളാലും വിഭാഗീയ സംഘട്ടനങ്ങളാലും ചെറിയ രാജ്യങ്ങളെ കാലാളുകളായി ഉപയോഗിക്കുകയാണ്. ഉപരോധത്തിനെതിരായി ഖത്തര്‍ പുതിയ രാജ്യാന്തര വ്യാപാര പാതകള്‍ വികസിപ്പിക്കുകയും സാമ്പത്തിക വൈവിധ്യം ത്വരിതപ്പെടുത്തുകയും ചെയ്തു. നിരര്‍ഥകമായ ഉപരോധമാണ് രാജ്യം നേരിടുന്നത്. ഉപരോധ രാജ്യങ്ങളില്‍ ചിലത് മേഖലയില്‍ പ്രധാന്യമുള്ളവരാണ്.
നിയമവിരുദ്ധമായ നടപടികള്‍ ഖത്തര്‍ ജനതക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഒരു ചെറിയ രാജ്യത്തിന് എങ്ങനെ തങ്ങളുടെ നയതന്ത്ര നിലപാടും സാമ്പത്തിക നയതന്ത്രജ്ഞതയും ഉപയോഗിക്കാമെന്ന് പരാജയപ്പെട്ട ഈ ഉപരോധത്തിലൂടെ തെളിഞ്ഞു. അറബ് രാജ്യങ്ങള്‍ മാനുഷീക പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ഒന്നിച്ചു നില്‍ക്കുകയും ആവശ്യമാണ്. വിശുദ്ധ നഗരങ്ങളിലേക്ക് എല്ലാ വിശ്വാസികള്‍ക്കും പ്രവേശം ലഭിക്കണം. അത് തടയുന്നത് ചരിത്രത്തെ അശുദ്ധമാക്കലാണ്.
ഉപരോധം ഖത്തറിന് ചെറിയ കാലത്തെ സ്വാധീനം മാത്രമേ സൃഷ്ടിച്ചിരുന്നുള്ളു- അമീര്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍ മാതൃകയിലുള്ള സുരക്ഷാ ഉടമ്പടിയും കെട്ടുറപ്പും മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കു ആവശ്യമാണ്. രാജ്യങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ മാറ്റിവെച്ച് സുരക്ഷാ കാര്യത്തില്‍ സംയോജിത നിലപാട് സ്വീകരിക്കണം. സുരക്ഷാ കെട്ടുറപ്പ് കൈവരിക്കുന്നതില്‍ രാജ്യത്തിന്റെ ഉത്കണ്ഠകള്‍ക്കു മേല്‍ നയതന്ത്ര സമ്മര്‍ദം പുലര്‍ത്താന്‍ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മധ്യ പൗരസ്ത്യ ദേശത്തെ സംബന്ധിച്ച് വിപുലമായ സുരക്ഷ കൈവരിക്കേണ്ട സമയമാണിത്. ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മുന്‍കാല ചരിത്ര മറന്ന് സുരക്ഷയില്‍ ഒന്നിക്കണം. അടിസ്ഥാന സുരക്ഷാ നിയമങ്ങള്‍ക്കും നടപടികള്‍ക്കും വേണ്ടി ധാരണയിലെത്താന്‍ സാധിക്കണം. കുറഞ്ഞ പക്ഷം മിനിമം സുരക്ഷയെങ്കിലും ഉറപ്പു വരുത്താനാകുന്നത് സമാധാനവും സമൃദ്ധിയും ഉണ്ടാക്കും. ഇതൊരു ആഗ്രഹ പദ്ധതി മാത്രമാകരുതെന്നും അമീര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending