Connect with us

Culture

ഖത്തര്‍ പ്രതിസന്ധിക്കു കാരണം ഹാക്കര്‍മാരുടെ വ്യാജ വാര്‍ത്ത! എഫ്ബിഐയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട്

Published

on

വാഷിങ്ടണ്‍: ജിസിസി രാജ്യമായ ഖത്തറുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കു കാരണം റഷ്യയില്‍ നിന്നുള്ള ഹാക്കര്‍മാരുടെ വ്യാജ വാര്‍ത്തകളാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയെ ഉദ്ധരിച്ചാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള അമേരിക്കന്‍ ബന്ധം തകര്‍ക്കാനാണ് റഷ്യന്‍ ഹാക്കര്‍മാരുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുസംബന്ധിച്ച് അന്വേഷിക്കുന്നതിന് എഫ്ബിഐ ദോഹയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റ് ഉപയോഗപ്പെടുത്തിയാണ് ഹാക്കര്‍മാര്‍ നീക്കം നടത്തിയതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കയുടെ പ്രധാന സൈനിക ക്യാമ്പ് ഖത്തര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അമേരിക്കയുമായുള്ള ബന്ധം തകര്‍ക്കലാണ് ഇതിലൂടെ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരിക്കുകയെന്നാണ് സിഎന്‍എന്‍ പറയുന്നത്. 2016 യുഎസ് തെരഞ്ഞെടുപ്പിലും റഷ്യന്‍ ഹാക്കര്‍മാരുടെ ഇടപെടലിന് തെളിവുകള്‍ ലഭിച്ചിരുന്നു. കൂടാതെ ഫ്രാന്‍സ്, ജര്‍മനി തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനു പിന്നിലും ഇവരുടെ ഇടപെടലുണ്ടായിരുന്നു. അമേരിക്കയും സഖ്യകക്ഷികളും തമ്മിലുള്ള ബന്ധത്തില്‍ പിളര്‍പ്പുണ്ടാക്കുന്നതിന് റഷ്യന്‍ സര്‍ക്കാര്‍ തന്നെയാണ് ഹാക്കര്‍മാര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ എഫ്ബിഐയും സിഐഎയും തയാറായില്ല.

Film

‘അബ്രഹാം ഓസ്ലര്‍’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍.

Published

on

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് സെപ്റ്റംബറില്‍ അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല.മറിച്ച് ജനുവരി റിലീസ് ആയി എത്തും.

2024 ജനുവരി 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണിത്. ജയറാമാണ് നായകനെന്നതും ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്ന ഘടകമാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍. ഓസ്ലറുടെ രചന മിഥുന്‍ അല്ല. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

 

Continue Reading

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Film

‘ലിയോ’ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകള്‍ പുറത്ത്‌

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് വിജയിയുടെ ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു.

തമിഴ്‌നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്.

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

 

Continue Reading

Trending