ദോഹ: ഖത്തറില്‍ വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കി. ആന്റിജന്‍ പരിശോധന നടത്തേണ്ടവര്‍ക്ക് ഇതിനായി രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ സമീപിക്കാമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

മൂക്കില്‍ നിന്നുള്ള സ്രവമെടുത്ത് നടത്തുന്ന ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റിനുള്ളില്‍ ലഭ്യമാവും. പരിശോധന നടത്തേണ്ടവര്‍ ഇതിനായി അടുത്തുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.