Culture
ഖത്തര്‍-അമേരിക്ക നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നു; സൈബര്‍ സുരക്ഷയില്‍ ധാരണാപത്രം ഒപ്പുവച്ചു
ദോഹ: പ്രതിരോധ, തീവ്രവാദവിരുദ്ധ പോരാട്ടം, വ്യാപാരം, നിക്ഷേപം, തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ പ്രഥമ ഖത്തര്‍- അമേരിക്ക നയതന്ത്രസംവാദത്തില്‍ ധാരണയായി. കഴിഞ്ഞ ദിവസം നടന്ന ആദ്യ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള മുന്‍ഗണന കണ്ടെത്തുന്നതിന് തീരുമാനമായിരുന്നു. രാഷ്ട്രീയ പങ്കാളിത്തത്തിനും പൊതു നയ മുന്‍ഗണനകള്‍ സൃഷ്ടിക്കുന്നതിനുമായി വര്‍ക്കിങ് ഗ്രൂപ്പ് സ്ഥാപിക്കും. സുരക്ഷ സഹകരണത്തില്‍ സംയുക്ത പ്രഖ്യാപനം നടത്താനും തീരുമാനമായി.
സൈബര്‍ സുരക്ഷ സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഖത്തറും അമേരിക്കയും രണ്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ സൈബര്‍ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഖാലിദ് അല്‍ ഹാഷ്മിയും യു.എസ് വാണിജ്യ അസി.സെക്രട്ടറി എറിന് വാള്‍ഷ്, യു.എസ് സ്റ്റേറ്റ് അസി.സെക്രട്ടറി മനീഷ സിങ്ങുമാണ് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ പോരാട്ടം ശക്തമാക്കാനും സൈബര്‍ സുരക്ഷ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ധാരണാപത്രവും യു.എസ് സ്റ്റേറ്റ് വകുപ്പും ഖത്തരി ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും ഒപ്പുവെച്ചു.
ഖത്തരി ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും യു.എസ് വാണിജ്യ വകുപ്പും തമ്മില്‍ വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിനും ധാരണാപത്രം ഒപ്പുവെച്ചു. സ്മാര്‍ട് നഗരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, ലോജിസ്റ്റിക്, കായികം, ആരോഗ്യം, പരിസ്ഥിതി, ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഖത്തറിയു.എസ് കമ്പനികള്‍ക്കിടയില്‍ സഹകരണം ശക്തമാക്കും.
സമാധാനവും സ്ഥിരതയും പ്രചരിപ്പിക്കുന്നതിനും തീവ്രവാദത്തിന്റെ അപകടങ്ങള്‍ എതിര്‍ക്കാനുമുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് ഇക്കാര്യങ്ങളില്‍ പ്രതിഫലിക്കുന്നത്. സുരക്ഷാ സഹകരണവും ചര്‍ച്ചകളും ശക്തിപ്പെടുത്താനായി നിരവധി ധാരണാപത്രങ്ങളിലും കരാറുകളിലും രണ്ടു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്.
നിലവില്‍ പരിഗണനയിലുള്ള 24.7 ബില്യന്‍ ഡോളര്‍ വരുന്ന ഫോറിന് മിലിട്ടറി സെയില്‍സ് (എഫ് എം എസ്) പദ്ധതിയും ചര്‍ച്ചയായി. 2014 മുതല്‍ ഖത്തര്‍ സര്‍ക്കാര്‍ അമേരിക്കന്‍ സൈനിക സംവിധാനങ്ങള്‍ വാങ്ങുന്നുണ്ട്. ഇതിലൂടെ 1.10 ലക്ഷം തൊഴിലുകളാണ് അമേരിക്കയില്‍ സൃഷ്ടിക്കപ്പെട്ടത്. യുഎസ് സൈനിക താവളത്തിലെ സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഖത്തറിന്റെ വാഗ്ദാനം അമേരിക്ക സ്വാഗതം ചെയ്തു. തീവ്രവാദവിരുദ്ധ പോരാട്ട സഹായ പരിശീലന പദ്ധതി ഉടന്‍ തന്നെ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. വ്യോമയാന സുരക്ഷ, തീവ്രവാദ അന്വേഷണങ്ങള്‍, വേഗത്തില്‍ ലക്ഷ്യം വയ്ക്കാന്‍ കഴിയുന്നവയുടെ സംരക്ഷണം തുടങ്ങിയ പ്രധാന മേഖലകളെ കേന്ദ്രീകരിക്കുന്നതായിരിക്കും ഈ പദ്ധതി.
ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ, ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍താനി, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്, പ്രതിരോധ സെക്രട്ടറി ജെയിംസ് മറ്റിസ് തുടങ്ങിയവര്‍ വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്തു. ഇതിന്റെ ഭാഗമായി നിരവധി ഉപ ചര്‍ച്ചകളും നടന്നു.
ഊര്‍ജ, വ്യവസായ മന്ത്രി മുഹമ്മദ് ബിന്‍ സാലേഹ് അല്‍സദ, സാമ്പത്തിക വാണിജ്യ മന്ത്രി അഹ്മദ് ബിന്‍ ജാസിം അല്‍താനി എന്നിവര്‍ യു എസ് ഊര്‍ജ സെക്രട്ടറി ജെയിംസ് പെര്‍റി, വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് ജൂനിയര്‍ എന്നിവരുമായും ധനമന്ത്രി അലി ശരീഫ് അല്‍ഇമാദി ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുഷിനുമായും ചര്‍ച്ച നടത്തി. വിവിധ ഖത്തര്‍ മന്ത്രാലയങ്ങളിലെ ഉന്നതതല പ്രതിനിധി സംഘം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം, ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം, ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ഖത്തര്‍ എയര്‍വേയ്സ്, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തര്‍ ഫൗണ്ടേഷന് ഫോര്‍ എജ്യൂക്കേഷന്‍, സയന്‍സ്, കമ്യൂണിറ്റി ഡവലപ്മെന്റ് എന്നിവിടങ്ങളിലെ പ്രതിനിധികളും വിവിധ ചര്‍ച്ചകളില്‍ പങ്കാളികളായി. യുഎസിന്റെ പ്രതിരോധ വകുപ്പ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന വകുപ്പുകളിലെയും ഉന്നത പ്രതിനിധികള്‍ യുഎസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. നിരവധി കരാറുകളും ധാരണാപത്രങ്ങളും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. തുറമുഖ മാനേജ്മെന്റ് കമ്പനികള്‍ക്കിടയില്‍ സഹകരണം, ഗതാഗത വാര്‍ത്താവിനിമയം, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളിലും രാഷ്ട്രീയം, സാമ്പത്തികം, സാംസ്കാരികം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ മേഖലകളിലും സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനമായി. നയതന്ത്ര ബന്ധത്തിന്റെ ശക്തിയും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടാനുള്ള അവസരങ്ങളും സംവാദത്തില്‍ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തു.
ബന്ധങ്ങളുടെ ശക്തി ഇരുരാജ്യങ്ങളും വിലയിരുത്തിയെന്നും ഭാവിയിലെ ബന്ധത്തെ സംബന്ധിച്ച് സംയോജിത കാഴ്ചപ്പാട് സ്ഥാപിച്ചെന്നും ഖത്തര്‍- അമേരിക്ക സംയുക്ത പ്രസ്താവനയില്‍ പറയുന്നു. വാര്‍ഷിക തന്ത്രപ്രധാന ചര്‍ച്ച സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ച് നയതന്ത്രബന്ധം ഉയരങ്ങളിലെത്തിക്കാന്‍ പ്രധാന ചുവടുവെപ്പ് നടത്തുകയും ചെയ്തിട്ടുണ്ട്. നിലവിലെ ഗള്‍ഫ് പ്രതിസന്ധിയും സംവാദത്തില്‍ ചര്‍ച്ചയായി. ഖത്തറിന്റെ പരമാധികാരം മാനിക്കുന്ന തരത്തില്‍ അടിയന്തര പരിഹാരം ആവശ്യമാണെന്ന നിലപാടാണ് യോഗത്തില്‍ പൊതുവായി ഉയര്‍ന്നത്. പ്രതിസന്ധിയുടെ സുരക്ഷാ, സാമ്പത്തിക, മാനവിക പ്രത്യാഘാതങ്ങള്‍, ഗള്‍ഫിലെ സമാധാനം, സ്ഥിരത എന്നിവയിലും ഇരു കൂട്ടരും ആശങ്ക പ്രകടിപ്പിച്ചു. കുവൈത്ത് അമീറിന്റെ മധ്യസ്ഥതക്ക് പിന്തുണ നല്കി അമേരിക്ക നിര്‍വഹിച്ച പങ്കിനെ ഖത്തര്‍ പ്രാധാന്യത്തോടെ ചൂണ്ടിക്കാട്ടി. സുശക്തമായ ഗള്‍ഫ് സഹകരണ കൗണ്‍സിലിനെ പിന്തുണക്കുന്നതായി ഇരുരാജ്യങ്ങളും ആവര്‍ത്തിച്ചു പറഞ്ഞു.
news
കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ അപകടം; യുവാവ് മുങ്ങി മരിച്ചു
കൊച്ചി ഷിപ്യാര്ഡില് നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു
കൊച്ചി: കൊച്ചി ഷിപ്യാര്ഡില് നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന് അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. കരാര്‍ തൊഴിലാളിയായ ഡൈവറാണ് സാദത്ത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം.
എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു അന്‍വര്‍ സാദത്ത്. കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി മുങ്ങല്‍ വിദഗ്ധരെ കരാര്‍ അടിസ്ഥാനത്തില്‍ നല്കുന്ന കമ്പനിയാണിത്. ഈ മേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളയാളാണ് അന്‍വര്‍ സാദത്ത്. ഇന്നലെ രാവിലെ മുതല്‍ കപ്പലിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികള്‍ നടന്നു വരികയായിരുന്നു. ഉച്ചകഴിഞ്ഞാണ് അന്‍വര്‍ അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളില്‍നിന്ന് സുരക്ഷാ കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അന്‍വറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.
വൈകിട്ട് നാലു മണിയോടെയാണ് തങ്ങളെ വിവരം അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പൊലീസ് വ്യക്തമാക്കി. അന്‍വറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചു മണിയോടെ മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണവും നടത്തുന്നുണ്ട്. ഇളയ രണ്ടു സഹോദരങ്ങളാണ് അന്‍വര്‍ സാദത്തിനുള്ളത്.
crime
സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന് അറസ്റ്റില്‍
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..
ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Film
‘ഇരിക്കാനൊരു കസേര പോലും ഇല്ലായിരുന്നു’; ബോളിവുഡിലെ തുടക്കകാലത്തെ കുറിച്ച് ദുല്‍ഖറിന്റെ തുറന്ന വെളിപ്പെടുത്തല്‍
കര്വാന് (2018) എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്.
മുംബൈ: ഹിന്ദി സിനിമയില്‍ തന്റെ ആദ്യകാല അനുഭവങ്ങള്‍ എളുപ്പമല്ലായിരുന്നുവെന്ന് നടന് ദുല്‍ഖര്‍ സല്മാന് തുറന്നുപറഞ്ഞു. കര്വാന് (2018) എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇര്ഫാന് ഖാനൊപ്പം അഭിനയിച്ച ചിത്രം ശ്രദ്ധ നേടിയെങ്കിലും, അതിനുള്ളിലെ യാഥാര്‍ത്ഥ്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ലെന്നാണ് താരം പറയുന്നു. ‘ഹിന്ദി സിനിമകള്‍ ചെയ്യുമ്പോള്‍, കൂടെ വന്ന രണ്ട് പേര് ഉള്‍പ്പെടെ ഞങ്ങളെ സെറ്റില്‍ ഒതുക്കിപ്പാര്‍പ്പിക്കുകയായിരുന്നു. ഞാന്‍ വലിയ താരമാണെന്നൊരു ധാരണ സൃഷ്ടിക്കേണ്ടി വന്നിരുന്നു. ഇല്ലെങ്കില്‍ ഒരു കസേര പോലും ലഭിക്കില്ലായിരുന്നു,’ ദുല്‍ഖര്‍ പറഞ്ഞു.
‘മോണിറ്ററിന് പിന്നില്‍ നിന്ന് കാണാന്‍ പോലും ഇടം ഇല്ലായിരുന്നു ആളുകള്‍ നിറഞ്ഞിരുന്നു. ചിലപ്പോള്‍ വിലകൂടിയ കാറില്‍ സംഘമൊത്തുവന്നാല്‍ മാത്രം അയാള്‍ താരം എന്ന രീതിയില്‍ കാണുന്ന ഒരു സംസ്കാരമുണ്ടെന്നു തോന്നി. അത് ദുഃഖകരമാണ്. എന്റെ ഊര്‍ജം ആ വഴിയിലേക്ക് പോകേണ്ടതല്ലല്ലോ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാണ ദഗ്ഗുബതിയുമായി നടത്തിയ സംഭാഷണത്തെ ഉദ്ധരിച്ച് ദുല്‍ഖര്‍ പറഞ്ഞു. ‘ഹിന്ദി ഫിലിം ഇന്‍ഡസ്ട്രിയുടെ വലുപ്പം അത്യന്തം വലുതാണ് തിയേറ്ററുകളുടെ എണ്ണം മുതല്‍ വിപണിയും ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളും വരെ. അതിന് മുന്നില്‍ നമ്മുടേതു പോലെ ചെറിയ സംസ്ഥാനങ്ങളുടെ വ്യവസായം ചെറുതാകാം. പക്ഷേ നമ്മള് നമുക്കുതന്നെ വലിയവരാണെന്ന് കരുതാറുണ്ട്. വ്യവസായത്തിന്റെ വലിപ്പം തന്നെ സമീപനങ്ങളെ സ്വാധീനിക്കുന്നുണ്ടാവാം.’ ദുല്‍ഖര്‍ അവസാനമായി അഭിനയിച്ചത് നവംബര്‍ 14ന് റിലീസ് ചെയ്ത തമിഴ് പീരിയഡ് ഡ്രാമയായ ‘കാന്തല’ യിലാണ്. അടുത്തതായി മലയാള ചിത്രമായ ‘ഐ ആം ഗെയിം’ ലാണ് താരം എത്തുന്നത്.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala20 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india21 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala19 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala20 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

