More
പൊതുമാപ്പിന് ഇനി 12 ദിവസം കൂടി; കര്‍ശന പരിശോധന
• പൊതുമാപ്പ് തേടി കൂടുതല്‍ അനധികൃത താമസക്കാര്‍
• ഡിസംബര്‍ ഒന്നിന് അവസാനിക്കും
ദോഹ: ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന്‍ 12 ദിവസം മാത്രം ബാക്കിയിരിക്കെ കൂടുതല്‍ അനധികൃത താമസക്കാര്‍ നിയമ വിധേയമായി നാട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ എംബസികളിലും ഖത്തര്‍ സര്‍ക്കാരിന്റെ സര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്‌മെന്റിലും നൂറുകണക്കിന് അനധികൃത താമസക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തിയതായി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ പൊതുമാപ്പ് കാലാവധി അവസാനിക്കാനായതോടെ അധികൃതര്‍ പരിശോധന ശക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ശന പരിശോധനയാണ് നടന്നത്. നിയമാനുസൃതമായ ഐഡികാര്‍ഡ് കൈവശമില്ലാത്തവരെയെല്ലാം പൊലീസ് വ്യക്തമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് വിട്ടയച്ചത്. പൊതുമാപ്പ് ആനുകൂല്യം നല്‍കിയിട്ടും ഇത് ഉപയോഗപ്പെടുത്താത്ത അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് നിയമ വിരുദ്ധമായി താമസിക്കുന്നവര്‍ക്ക് നിയമനടപടികള്‍ നേരിടാതെ രാജ്യം വിടാന്‍ മൂന്ന് മാസത്തെ കാലാവധിയിലാണ് ഗവണ്‍മെന്റ് അനുവദിച്ച് നല്‍കിയത്. ഡിസംബര്‍ ഒന്നിനാണ് ഇത് അവസാനിക്കുന്നത്. കാലാവധി നീട്ടാനുള്ള ഒരു സൂചനയും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടില്ല.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ച്ച് ആന്റ് ഫോളോഅപ് ഡിപ്പാര്‍ട്ടിമെന്റില്‍ നൂറു കണക്കിന് ആളുകളാണ് പാസ്‌പോര്‍ട്ടുകളും രേഖകളുമായി തങ്ങളുടെ യാത്രാനുമതിക്കായി കാത്തിരുന്നത്. രജിസ്‌ട്രേഷന് വളെര കുറഞ്ഞ സമയമേ എടുക്കുന്നുള്ളൂവെന്നും നടപടിക്രമങ്ങള്‍ എളുപ്പമാണെന്നും ഉദ്യോസ്ഥര്‍ സൗമ്യമായാണ് പ്രവാസികള്‍ക്ക് സേവനം നല്‍കുന്നതെന്നും നേപ്പാളി സ്വദേശി പറഞ്ഞു. രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരായ തങ്ങളുടെ പൗരന്‍മാരോടെല്ലാം ബന്ധപ്പെട്ട രാജ്യങ്ങളുടെ എംബസികള്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൗകര്യം ഉപയോഗപ്പെടുത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ആനുകൂല്യം നേടുന്നത് അവസാന ദിവസങ്ങളിലേക്ക് നീക്കുന്നത് പ്രയാസകരമാകുമെന്നും എല്ലാ രേഖകളും ശരിയാകുന്നതിന് മൂന്നോ നാലോ ദിവസം വേണ്ടിവരുമെന്നത് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണമെന്നും എംബസികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അവസാന ദിവസങ്ങളിലേക്ക് തിരക്കിന് കാത്തുനില്‍ക്കാതെ പെട്ടന്ന് തന്നെ ഒട്ട്്പാസ് കരസ്ഥമാക്കണമെന്നാണ് തങ്ങള്‍ നിരന്തരമായി പൗരന്‍മാരോട് ആവശ്യപ്പെട്ടു വരുന്നതെന്നും നേപ്പാള്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ മണി രത്‌ന ശര്‍മ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി ആളുകളാണ് രേഖകള്‍ക്കായി എംബസിയിലെത്തുന്നതെന്നും വേണ്ട സഹായങ്ങള്‍ എല്ലാം ചെയ്തു നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
kerala
ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.
india
‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
ന്യൂ ഡൽഹി: നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടിയാണന്ന് പ്രിയങ്ക ഗാന്ധി. വന്ദേമാതരം ഇന്ത്യയെ ഒന്നിപ്പിച്ചുവെന്നും വന്ദേമാതരം ആദ്യം പാടിയത് കോൺഗ്രസ് പരിപാടിയിലാണെന്നും പ്രിയങ്ക ഗാന്ധി പാർലമെൻ്റിൽ പറഞ്ഞു.
പ്രധാനമന്ത്രി തെറ്റായ സന്ദേശങ്ങളാണ് പറഞ്ഞത്. കേന്ദ്രത്തിന്റെ പദ്ധതികൾ രാജ്യത്തെ ദുർബലമാക്കുന്നു. ജനങ്ങളുടെ വിഷയങ്ങൾ അല്ല പാർലമെൻ്റിൽ ചർച്ച ചെയ്യുന്നത്. രാജ്യം ഈ രീതിയിൽ വികസിച്ചതിന് പിന്നിൽ നെഹ്റുവാണെന്നും പ്രിയങ്ക. പ്രധാനമന്ത്രിയായി 12 വർഷം ചെലവഴിച്ചു. ജവഹർലാൽ നെഹ്‌റു ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് അതേ കാലയളവ് ജയിലിൽ ചെലവഴിച്ചു. തുടർന്ന് അദ്ദേഹം 17 വർഷം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഐഎസ്ആർഒ ആരംഭിച്ചില്ലായിരുന്നുവെങ്കിൽ മംഗൾയാൻ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ഡിആർഡിഒ ആരംഭിച്ചില്ലെങ്കിൽ തേജസ് ഉണ്ടാകുമായിരുന്നില്ല. ഐഐടികളും ഐഐഎമ്മുകളും ആരംഭിച്ചില്ലായിരുന്നുവെങ്കിൽ നമ്മൾ ഐടിയിൽ മുന്നിലാകുമായിരുന്നില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.
അതേസമയം വന്ദേമാതരത്തിന്റെ 150ാം വാർഷിക ചർച്ചയിലും ഏറ്റുമുട്ടി ഭരണപ്രതിപക്ഷ അംഗങ്ങൾ. നെഹ്റു വന്ദേമാതരത്തെ തകർക്കാൻ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതെ പാർലമെന്റിൽ നടക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലെന്ന് കോൺഗ്രസും തിരിച്ചടിച്ചു.
kerala
‘ഈ വീട്ടിൽ നിന്നാണ് രാത്രിയിൽ ഇറങ്ങിപ്പോയത്, പി.ടിയുടെ ആത്മാവ് ഈ വിധിയിൽ തൃപ്തമാകുമോ? ഒരിക്കലുമില്ല; കുറിപ്പുമായി ഉമാ തോമസ്’
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പി.ടിയുടെ ആത്മാവ് ഒരിക്കലും തൃപ്തമാകില്ലെന്ന് ഉമാ തോമസ് എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിൽ കൂടിയാണ് ഉമാ തോമസ് എംഎൽഎയുടെ പ്രതികരണം. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രമെന്നും ഉമാ തോമസ് വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്.
കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്. പി.ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം.
നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ പള്‍സർ സുനി അടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്നാണ് എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തിയത്. നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന , തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനെ വെറുതെ വിടുന്നതായി ജഡ്ജി ഹണി എം വർഗീസ് ഉത്തരവിട്ടു.
-
kerala3 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india3 days agoബാബരി: മായാത്ത ഓര്‍മകള്‍
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india4 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india3 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു

