kerala
ടി. സിദ്ദീഖിന് വോട്ടഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി കല്‍പ്പറ്റയില്‍ നടത്തിയ പ്രസംഗം
ലോകത്തെ സുഗന്ധവികളകളുടെ തലസ്ഥാനമായിരുന്ന വയനാടെന്ന ആശയവും പ്രസക്തിയും തിരിച്ചുകൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി എംപി
വയനാടെന്ന ആശയത്തെ തിരിച്ചുപിടിക്കണം: രാഹുല്‍ഗാന്ധി
കല്‍പ്പറ്റ: ലോകത്തെ സുഗന്ധവികളകളുടെ തലസ്ഥാനമായിരുന്ന വയനാടെന്ന ആശയവും പ്രസക്തിയും തിരിച്ചുകൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി എംപി. രാജ്യത്തിനകത്തും പുറത്തും പ്രശസ്തമായിരുന്ന വയനാടിന്റെ ലോകോത്തര നിലവാരം തിരിച്ചുപിടിക്കണം. എന്നാല്‍ അഞ്ചുവര്‍ഷമായി നിരന്തരം ആവശ്യപ്പെട്ടിട്ടും വയനാടിന് സ്വന്തമായൊരു മെഡിക്കല്‍ കോളജ് പോലും അനുവദിക്കാതെ പകരം ബോര്‍ഡ് വെക്കുക മാത്രമാണ് നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദീഖിന് വോട്ടഭ്യര്‍ത്ഥിച്ച് കല്‍പ്പറ്റ പുതിയ സ്റ്റാന്റില്‍ സംഘടിപ്പിച്ച യുഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
വേണ്ടത് ബോര്‍ഡല്ല, മെഡിക്കല്‍ കോളജ്
ജില്ലയുടെ ആരോഗ്യരംഗത്ത് വന്‍കുതിപ്പാവുമായിരുന്ന മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് പകരം, ആ പേരില്‍ ഒരു ബോര്‍ഡ് വെക്കുക മാത്രമാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്. ബോര്‍ഡായിരുന്നു പ്രശ്നമെങ്കില്‍ ജില്ലയിലുടനീളം നൂറുകണക്കിന് ബോര്‍ഡുകള്‍ വെക്കാന്‍ യുഡിഎഫിനാവുമായിരുന്നു. ജില്ലക്ക് വേണ്ടത് ഗുരുതര രോഗികള്‍ക്കടക്കം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയാണ്. എന്നാല്‍ ഇടതു സര്‍ക്കാര്‍ അഞ്ചുവര്‍ഷക്കാലം ഭരിച്ചിട്ടും അത് യാഥാര്‍ത്ഥ്യമാക്കിയില്ല.
ബഫര്‍ സോണ്‍ പ്രതിസന്ധി
ബഫര്‍ സോണ്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ നിന്ന് ലഭിച്ച മറുപടി പ്രകാരം എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ബഫര്‍ സോണ്‍ പ്രഖ്യാപനം ഉണ്ടായതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ജനങ്ങളെ ദുരിതത്തിലാക്കുന്ന ഒരു കാര്യത്തിലും സര്‍ക്കാരിന് ജനങ്ങള്‍ക്കൊപ്പം നില്ക്കാനായില്ല. വന്യമൃഗശല്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ഇടതുസര്‍ക്കാര്‍ നിലപാട് ഇതിന് സമാനമായിരുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷത്തില്‍ പോലും വയനാടിനെ അവഗണിക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍
ഈ തെരഞ്ഞെടുപ്പ് അതിനിര്‍ണായകം
സാമ്പത്തിക രംഗം സ്തംഭിച്ചിരിക്കുകയും യുവജനങ്ങള്‍ക്ക് ജോലിയില്ലാതാവുകയും രാജ്യം പല വിഷയങ്ങളിലും ഭീഷണി നേരിടുകയും ചെയ്യുന്ന കാലത്ത് നടക്കുന്ന ഈ തെരഞ്ഞെടുപ്പ് അതിനിര്‍ണായകമാണ്. യഥാര്‍ത്ഥത്തില്‍ രണ്ട് തെരഞ്ഞെടുപ്പാണ് നമുക്ക് മുന്നിലുള്ളത്. ഒന്ന്, ജനദ്രോഹ നടപടി തുടരുന്ന സര്‍ക്കാരിനെതിരെയുള്ള തെരഞ്ഞെടുപ്പ്. അക്രമരാഷ്ട്രീയത്തെ പരാചയപ്പെടുത്തി സുസ്ഥിര വികസനം സാധ്യമാക്കുന്ന സര്‍ക്കാരാണ് തെരഞ്ഞെടുക്കപ്പെടേണ്ടത്. മറ്റൊന്ന് വയനാടിന്റെ ഭാവിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ്. വയനാടിന്റെ ഭാവിയെ നിര്‍ണയിക്കുന്ന അതിപ്രധാന ഘടകങ്ങളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, ബഫര്‍ സോണ്‍, മനുഷ്യ വന്യമൃഗ സംഘര്‍ഷം തുടങ്ങിയവയില്‍ ജനപക്ഷത്ത് നില്‍ക്കാനും പരിഹാരമുണ്ടാക്കാനും യുഡിഎഫിന് പരമാവധി വോട്ടുകള്‍ ഉറപ്പാക്കണം.
സുരക്ഷയുറപ്പാക്കാന്‍ ന്യായ്
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തിലും ന്യായ് പദ്ധതി നടപ്പാക്കും. അതോടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാസം ആറായിരം രൂപയും വര്‍ഷം 72000 രൂപയും യുഡിഎഫ് സര്‍ക്കാര്‍ ഉറപ്പാക്കും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 72000 രൂപ വാര്‍ഷിക വരുമാനത്തില്‍ കുറവുള്ള ആരും കേരളത്തിലുണ്ടാവില്ല. മൂന്ന് പ്രധാന പ്രതിബന്ധങ്ങളെ ന്യായ് പദ്ധതി ഇല്ലാതാക്കും. ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമ്പത്തിക സ്തംഭനം ഇവ മൂന്നിനും പരിഹാരമാവാന്‍ ന്യായ് പദ്ധതിക്ക് കഴിയും.
വയനാടിനെ മുന്നോട്ട് നയിക്കാന്‍ സിദ്ദീഖിനെ വിജയിപ്പിക്കണം
ജില്ലയിലെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാവാന്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്നും ടി. സിദ്ദീഖ് വിജയിക്കണം. മോദിയുടെ ക്രിമിനല്‍ നിയമങ്ങളുടെ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍, ആരോഗ്യ സാമ്പത്തിക രംഗത്ത് പിന്നിലായിപ്പോയ ഗോത്രവിഭാഗങ്ങള്‍, ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന ജീവല്‍പ്രശ്നങ്ങള്‍, നാടിന്റെ വളര്‍ച്ച ഉറപ്പാക്കുന്ന വികസന പദ്ധതികള്‍ എന്നിവക്കെല്ലാം ജനപക്ഷത്ത് നില്ക്കാന് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടത് അത്യാവശ്യമാണ്. വയനാടിന്റെ ഭാവിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയര്മാന് റസാഖ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. താരിഖ് അന്‍വര്‍, കെസി വേണുഗോപാല്‍, പിപിഎ കരീം, എന്‍ഡി അപ്പച്ചന്, വെറോണിക, കാന്താ നായിക്, കെകെ അഹമ്മദ് ഹാജി, കെഎല്‍ പൗലോസ്, പിടി ഗോപാലക്കുറുപ്പ്, പി. ഇസ്മായില്‍, കണ്‍വീനര്‍ അഡ്വ. ടിജെ ഐസക്, പിപി ആലി പ്രസംഗിച്ചു.
kerala
പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: സഹായികള്‍ ഉള്‍പ്പെടെ മൂന്ന് പേര് പിടിയില്‍
പിടിയിലായവര്‍ സജിത്, മഹേഷ് കുമാര്‍, മുഹമ്മദ് റോഷന്. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ നടപടി.
മലപ്പുറം: പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ സഹായിച്ച മൂന്ന് പേരെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ സജിത്, മഹേഷ് കുമാര്‍, മുഹമ്മദ് റോഷന്. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ നടപടി.
കഴിഞ്ഞ 22-നാണ്, പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ രണ്ട് പേര് ഫൈജാസിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. എംഡിഎംഎ വ്യാപാരത്തില്‍ അടുപ്പമുണ്ടെന്ന് പറഞ്ഞാണ് ഇയാളെ പ്രതികള്‍ കാറില്‍ കയറ്റിയത്. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയ പ്രതികള്‍ പണം ആവശ്യപ്പെടുകയും മര്‍ദനമര്‍പ്പിക്കുകയും ചെയ്തതായി ഫൈജാസ് നല്കിയ പരാതിയില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
kerala
തൃശൂരില്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച കേസ് അഞ്ച് പേര് പിടിയില്‍
ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയെയും പൊലീസ് കണ്ടെത്തി.
തൃശൂര്‍: രാഗം തിയേറ്ററില്‍ പ്രവര്‍ത്തനചുമതലയുള്ള സുനിലിനെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികളെ പൊലീസ് പിടികൂടി. കൊട്ടേഷന്‍ സംഘത്തിലെ മൂന്നുപേരും ഉള്‍പ്പെടുന്ന സംഘം സിജോ എന്ന തൃശൂര്‍ സ്വദേശിയുടെ നേതൃത്വത്തിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
സുനിലിനെയും അദ്ദേഹത്തിന്റെ ഡ്രൈവറായ അജീഷിനെയും വെട്ടിയ സംഭവത്തില്‍ സഹായകമായ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയെയും പൊലീസ് കണ്ടെത്തി. ചുറ്റികയുടെ പിടിയിലുണ്ടായിരുന്ന പച്ച സ്റ്റിക്കറിലെ നമ്പറാണ് അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക് നയിച്ചത്.
തൃശൂര്‍ കുറുപ്പം റോഡിലെ കടയില്‍ നിന്നാണ് ആക്രമണോപകരണങ്ങളായ ചുറ്റിക വാങ്ങിയത്. ഈ ചുറ്റിക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്തതും തുടര്‍ന്ന് വാളുകൊണ്ട് വെട്ടുകയും ചെയ്തത്.
രാത്രി 10 മണിയോടെ വെളപ്പായയിലെ വീട്ടിന്റെ ഗേറ്റിനു മുന്നില്‍ കാറില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് മൂന്നു പേര് പതുങ്ങിയിരുന്നിടത്ത് നിന്ന് പുറത്ത് ചാടി സുനിലിനും ഡ്രൈവറിനും നേരെ ആക്രമണം നടത്തിയത്. സുനിലിന്റെ കാലിലും അജീഷിന്റെ കൈയിലും വെട്ടേറ്റിരുന്നു. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, വ്യക്തിപരമായ വൈരാഗ്യമോ സാമ്പത്തിക തര്‍ക്കമോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചികിത്സയിലുള്ള സുനിലിന്റെ വിശദമായ മൊഴി ഉടന്‍ രേഖപ്പെടുത്തും. പൊലീസ് കൂടുതല്‍ അന്വേഷണവും ചോദ്യം ചെയ്യലുകളും തുടരുകയാണ്.
kerala
അനിത വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ; ആലപ്പുഴയില്‍ നാല് വര്‍ഷത്തിന് ശേഷം വിധി
ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-3 യാണ് ഇന്നലെ വിധി പ്രഖ്യാപിച്ചത്.
ആലപ്പുഴ: കൈനകരിയില്‍ ഗര്‍ഭിണിയായ അനിതയെ കൊലപ്പെടുത്തി കായലില്‍ തള്ളിയ കേസില്‍ ഒന്നാം പ്രതിയായ നിലമ്പൂര്‍ സ്വദേശി പ്രബീഷിന് വധശിക്ഷ വിധിച്ചു. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-3 യാണ് ഇന്നലെ വിധി പ്രഖ്യാപിച്ചത്. നാല് വര്‍ഷത്തെ നടപടികളിനൊടുവിലാണ് കേസില്‍ വിധി വരുന്നത്.
ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറില്‍ നിന്നു കണ്ടെത്തിയത്. കേസില്‍ അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി പ്രബീഷ്, ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി രജനി എന്നിവരാണ് പ്രതികള്‍. വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു.
അനിത ഗര്‍ഭണിയായതിന് പിന്നാലെയായിരുന്നു കൊലപാതകം. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലൈ ഒന്‍പതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. കേസില്‍ നാലുവര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
-
world19 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala21 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

