Connect with us

News

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട് പദവി രാജിവെച്ചു

Published

on

ന്യൂഡല്‍ഹി: ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെച്ചു.രാജിക്കത്തിന്റെ പൂര്‍ണരൂപം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ ബി.ജെ.പിക്കെതിരായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. ട്വിറ്റര്‍ എക്കൗണ്ടില്‍ ബയോ തിരുത്തിയ അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡണ്ട് എന്നത് തിരുത്തി കോണ്‍ഗ്രസ് മെമ്പര്‍ എന്നാക്കി മാറ്റുകയും ചെയ്തു.

സൗകര്യപ്രദമായ സമയം നോക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി എത്രയും വേഗം യോഗം ചേര്‍ന്ന് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കണമെന്നും പുതിയ പ്രസിഡണ്ട് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ആളാവണമെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടന്ന പ്രവര്‍ത്തകസമിതിയിലാണ് രാഹുല്‍ ഗാന്ധി രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ രാഹുലിനെ നിര്‍ബന്ധിച്ചിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ കാറ്റും മഴയും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

മഴക്കൊപ്പം മണിക്കൂറില്‍ പരമാവധി 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രത തുടരണം. നാളെ മുതല്‍ അടുത്ത മൂന്ന് ദിവസവും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരാനും സാധ്യതയുണ്ട്. കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ്, തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Continue Reading

kerala

കണ്ണൂര്‍ ചൂട്ടാട് ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ആറ് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

Published

on

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്‌നാട് പുത്തുന്തറ സ്വദേശി ആന്റണിയാണ് മരിച്ചത്. പരിക്കേറ്റ ലേല അടിമൈ, സെല്‍വ ആന്റണി എന്നിവര്‍ ചികിത്സയിലാണ്. ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ആറ് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് മണല്‍ത്തിട്ടയില്‍ ഇടിച്ച് അപകടത്തില്‍പെട്ടത്. കടലില്‍വച്ച് വലിയ കാറ്റും മഴയും ഉണ്ടാവുകയും മണല്‍ത്തിട്ടയില്‍ ഫൈബര്‍ ബോട്ട് ഇടിക്കുകയുമായിരുന്നു.

Continue Reading

News

ഇറാനില്‍ കോടതിസമുച്ചയത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു

സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Published

on

ഇറാനില്‍ കോടതിസമുച്ചയത്തിന് നേരെ അജ്ഞാത സംഘം നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ ഇറാനിലെ സീസ്റ്റാന്‍-ബലൂചെസ്ഥാന്‍ പ്രവിശ്യയിലെ നഗരമായ സഹീദാനിലായിരുന്നു അജ്ഞാത സംഘം തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ കൊല്ലപ്പെട്ടവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, സുരക്ഷാ സേന തോക്കുധാരികളായ മൂന്നുപേരെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. തീവ്രവാദ സംഘടനയായ ജെയ്ഷ് അല്‍അദലാണ് ആക്രമണത്തിന് പിന്നിലെന്ന് സുരക്ഷാ സേനകളോട് അടുത്ത ബന്ധമുള്ള തസ്‌നിം ന്യൂസ് ഏജന്‍സി ആരോപിച്ചു.

Continue Reading

Trending