Connect with us

kerala

‘ഇഎംസിസി കരാര്‍ പുറത്തുവന്നപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റി’;സംസ്ഥാന സര്‍ക്കാരിനെതിരെ രാഹുല്‍

മോഷണമുതലുമായി കള്ളനെ പിടിക്കുമ്പോള്‍ താന്‍ മോഷ്ടിച്ചില്ലെന്ന് പറയുന്നതുപോലെയാണ് കരാര്‍ പുറത്തുവന്നപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു

Published

on

കൊച്ചി: ഇഎംസിസി കരാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. അമേരിക്കന്‍ കമ്പനിയുമായി സര്‍ക്കാര്‍ രഹസ്യമായി കരാര്‍ ഒപ്പിട്ടു, അത് എന്തിനാണ്?, മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാന്‍ ചങ്കൂറ്റമില്ലാത്തതിനാലാണ് സര്‍ക്കാര്‍ കരാര്‍ രഹസ്യമാക്കിയത്. മോഷണമുതലുമായി കള്ളനെ പിടിക്കുമ്പോള്‍ താന്‍ മോഷ്ടിച്ചില്ലെന്ന് പറയുന്നതുപോലെയാണ് കരാര്‍ പുറത്തുവന്നപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

കേരളത്തിലെ ചെറുപ്പക്കാര്‍ നിരാശരാണ്. ഇടതുപക്ഷ പോഷകസംഘടനാംഗങ്ങള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് ജോലി ലഭിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ചെറുപ്പക്കാര്‍ക്കും പരിചയ സമ്പന്നര്‍ക്കും പ്രാധാന്യമുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയിലെ അംഗങ്ങള്‍ വിജയിച്ച് നിയമസഭയിലെത്തിയാല്‍ കേരളത്തിലെ വിവിധതരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നും രാഹുല്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

kerala

സ​ഖ്യ​ത്തി​ൽ ചി​ല ബി.​ജെ.​പി നേ​താ​ക്ക​ൾ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ദേ​വ​ഗൗ​ഡ

ഒ​രു വി​ഭാ​ഗം ബി.​ജെ.​പി നേ​താ​ക്ക​ൾ സ​ഖ്യ​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​വ​രി​ൽ​നി​ന്ന് പ്ര​ചാ​ര​ണ​ത്തി​ന് പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു.

Published

on

ക​ർ​ണാ​ട​ക​യി​ൽ ജെ.​ഡി-​എ​സ്- ബി.​ജെ.​പി സ​ഖ്യ​ത്തി​ലെ അ​നൈ​ക്യം വെ​ളി​പ്പെ​ടു​ത്തി ജെ.​ഡി-​എ​സ് അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ. ഒ​രു വി​ഭാ​ഗം ബി.​ജെ.​പി നേ​താ​ക്ക​ൾ സ​ഖ്യ​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​വ​രി​ൽ​നി​ന്ന് പ്ര​ചാ​ര​ണ​ത്തി​ന് പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ഹാ​സ​നി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​ള്ളി​യാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന 14 മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ലാ​ർ, മാ​ണ്ഡ്യ, ഹാ​സ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജെ.​ഡി-​എ​സ് മ​ത്സ​രി​ക്കു​ന്ന​ത്. മ​ണ്ഡ്യ​യി​ൽ സി​റ്റി​ങ് എം.​പി സു​മ​ല​ത​യു​ടെ നി​സ്സ​ഹ​ക​ര​ണ​ത്തെ കു​റി​ച്ച് ദേ​വ​ഗൗ​ഡ പേ​രെ​ടു​ത്ത് പ​റ​ഞ്ഞു.

ഹാ​സ​നി​ൽ ബി.​ജെ.​പി​യു​ടെ സം​സ്ഥാ​ന സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ എം.​എ​ൽ.​എ​യു​മാ​യ പ്രീ​തം​ഗൗ​ഡ ജെ.​ഡി-​എ​സ് സ്ഥാ​നാ​ർ​ഥി പ്ര​ജ്വ​ൽ രേ​വ​ണ്ണ​ക്കു​വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല. കോ​ലാ​റി​ൽ ബി.​ജെ.​പി, ജെ.​ഡി-​എ​സ് ​നേ​താ​ക്ക​ൾ പൊ​തു​വേ​ദി​യി​ൽ ത​മ്മി​ല​ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ദേ​വ​ഗൗ​ഡ​യു​ടേ​ത് വെ​റും ഊ​ഹം മാ​ത്ര​മാ​ണെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി.​വൈ. വി​ജ​യേ​ന്ദ്ര പ്ര​തി​ക​രി​ച്ചു.

Continue Reading

Trending