ഗ്രേറ്റര്‍ നോയിഡ: ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ 12 സ്ത്രീകള്‍ ഉള്‍പ്പെടെ 23 പേര്‍ അറസ്റ്റില്‍. സെക്‌സ് റാക്കറ്റിലെ അംഗങ്ങളാണ് ഇവരെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 6 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി ഡിസിപി രാജേഷ് കുമാര്‍ സിങ് അറിയിച്ചു.

ഹെഡ് കോണ്‍സ്റ്റബിള്‍, 4 കോണ്‍സ്റ്റബിള്‍മാര്‍, പൊലീസ് ഡ്രൈവര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ധന്‍കോര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെന്ന സൂചനയെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഹോട്ടല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്.