Connect with us

india

അയോഗ്യനാക്കപ്പെട്ട എം.പി ; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി

Published

on

തനിക്കെതിരെയുള്ള ലോക്‌സഭാ നടപടികൾക്ക് പിന്നാലെ രാഹുല്‍ഗാന്ധി ട്വിറ്റര്‍ ബയോയില്‍  മാറ്റം വരുത്തി.അയോഗ്യനാക്കപ്പെട്ട എം പി എന്നാണ് ഇപ്പോൾ ബയോയിലുള്ളത്. മാനനഷ്ട കേസിൽ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കി വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു.ഇതിനെ തുടർന്നാണ് രാഹുൽ ഗാന്ധി ലോക്‌സഭ എംപി എന്ന ബയോ, അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റിയിരിക്കുന്നത്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നടന്‍ ഓടിച്ച കാര്‍ ഇടിച്ച് തമിഴിലെ യുവ സംവിധായകന്‍ മരിച്ചു

പ്രശസ്ത സംവിധായകന്‍ വെട്രിമാരന്‍റെ സഹായി ആയി പ്രവര്‍ത്തിച്ചിരുന്ന ശരണ്‍ അസുരന്‍, വടചെന്നൈ തുടങ്ങിയ സിനിമകളില്‍ സഹനടനായിഅഭിനയിച്ചിട്ടുണ്ട്.

Published

on

നടന്‍ ഓടിച്ച കാര്‍ ഇടിച്ച് തമിഴിലെ യുവ സംവിധായകന്‍ ശരണ്‍ രാജ് (29 ) മരിച്ചു. പ്രശസ്ത സംവിധായകന്‍ വെട്രിമാരന്‍റെ സഹായി ആയി പ്രവര്‍ത്തിച്ചിരുന്ന ശരണ്‍ അസുരന്‍, വടചെന്നൈ തുടങ്ങിയ സിനിമകളില്‍ സഹനടനായിഅഭിനയിച്ചിട്ടുണ്ട്. ചെന്നൈ കെ.കെ നഗറില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം.ശരണ്‍ രാജ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ നടന്‍ പളനിയപ്പന്‍ ഓടിച്ചിരുന്ന വാഹനം ശരണ്‍ രാജിന്‍റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകട സമയം പളനിയപ്പന്‍ മദ്യപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.പളനിയപ്പൻ രജനി മുരുകൻ, ചന്ദ്രമുഖി-2 എന്നീ ചിത്രങ്ങളിലാണ് അവസാനമായി അഭിനയിച്ചത്.

Continue Reading

india

സഹകരണ ബാങ്കുകൾക്ക്​ ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ

.വ്യ​ക്തി​ഗ​ത സം​രം​ഭ​ക​ർ​ക്കും എ​ൻ.​ജി.​ഒ​ക​ൾ​ക്കും സ​ർ​ക്കാ​ർ നോ​മി​നികൾക്കുമാണ് നിലവിൽ ജൻ ഔഷധി കേന്ദ്രങ്ങൾ അനുവദിക്കുന്നത്.

Published

on

ഈ ​വ​ർ​ഷം പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ൾ​ക്ക്​ കീ​ഴി​ൽ 2000 ജ​ന്‍ ഔ​ഷ​ധി​കേന്ദ്രങ്ങൾ തുടങ്ങാൻ കേന്ദ്രം സഹകരണ മന്ത്രാലയം അനുമതി നൽകി.രാ​ജ്യ​മാ​കെ നിലവിൽ 9400 ജ​ൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.വ്യ​ക്തി​ഗ​ത സം​രം​ഭ​ക​ർ​ക്കും എ​ൻ.​ജി.​ഒ​ക​ൾ​ക്കും സ​ർ​ക്കാ​ർ നോ​മി​നികൾക്കുമാണ് നിലവിൽ ജൻ ഔഷധി കേന്ദ്രങ്ങൾ അനുവദിക്കുന്നത്.ഈ ​പ​ട്ടി​ക​യി​ലേക്കാണ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തുന്നത്.. ഏ​തെ​ല്ലാം സം​ഘ​ങ്ങ​ള്‍ക്കാ​ണ്​ കേ​ന്ദ്രം തു​റ​ക്കാ​ന്‍ അ​നു​മ​തി നനൽകേണ്ടത് എന്ന് ഉടൻ തീരുമാനിക്കും.

പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ളു​ടെ വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കാ​നും കൂ​ടു​ത​ലൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് തീരുമാനമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. അതേസമയം സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ഥ​മി​ക കാ​ര്‍ഷിക വാ​യ്പ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ക്കാൻ ലക്ഷ്യം വച്ചുള്ളതാണ് കേന്ദ്രത്തിന്റെ ഈ വാഗ്ദാനങ്ങൾ എന്നാണ് വിലയിരുത്തൽ.

Continue Reading

india

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു

Published

on

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കേസ് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് സിബിഐ. ഇന്നുണ്ടായ കലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖോക്കന്‍ ഗ്രാമത്തിലാണ് വെടിവപ്പ് നടന്നത്.

ഇന്ന് പുലര്‍ച്ചെ നാലോടെ കുകികള്‍ക്ക് സ്വാധീനമുള്ള ഖാന്‍പോപി ജില്ലയുടെയും മെയ്‌തേയി വിഭാഗത്തിന് സ്വാധീനമുള്ള ഇംഫാല്‍ വെസ്റ്റ് ജില്ലയ്ക്കും ഇടയിലാണ് വെടിവെപ്പ് ഉണ്ടായത്. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബി ഐ രജിസ്റ്റര്‍ ചെയ്തു. പത്തംഗ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുക ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും.

Continue Reading

Trending