More
റെയില്‍വേയില്‍ 13,487 ഒഴിവുകള്‍
ജൂനിയര്‍ എന്‍ജിനീയര്‍, ജൂനിയര്‍ എന്‍ജിനീയര്‍(ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വിവിധ റെയില്‍വേ റിക്രൂട്മെന്റ് ബോര്‍ഡുകള്‍ കേന്ദ്രീകൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നേരത്തെ നല്‍കിയിരുന്ന വിജ്ഞാപനം പുതുക്കിയപ്പോള്‍ ഒഴിവുകള്‍ കുറഞ്ഞിട്ടുണ്ട്. 13,487 ഒഴിവുകളാണ് ഇപ്പോഴുള്ളതെങ്കിലും വീണ്ടും വ്യത്യാസം വരാമെന്ന് റെയില്‍വേ അറിയിച്ചു. പുതുക്കിയ വിജ്ഞാപനപ്രകാരം തിരുവനന്തപുരം ആര്‍.ആര്‍.ബിയില്‍ 137 ഒഴിവുകളുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.
സെന്‍ട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടീസ് നമ്പര്‍: CEN 03/2018.
യോഗ്യത തസ്തിക തിരിച്ചു ചുവടെ.
ജൂനിയര്‍ എന്‍ജിനീയര്‍(ബ്രിഡ്ജ്/സിവില്‍/ഡിസൈന്‍ ഡ്രോയിങ് ആന്‍ഡ് എസ്റ്റിമേഷന്‍/പി വേ/വര്‍ക്‌സ്/ഡിസൈന്‍/(റിസര്‍ച്)/വര്‍ക്ഷോപ്പ്): സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമ/ത്രിവല്‍സര ബിഎസ്സി സിവില്‍ എന്‍ജിനീയറിങ്/തത്തുല്യം.
ജൂനിയര്‍ എന്‍ജിനീയര്‍/ട്രാക്ക് മെഷീന്‍: മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/ഓട്ടമൊബീല്‍/ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമ/തത്തുല്യം.
ജൂനിയര്‍ എന്‍ജിനീയര്‍(കാര്യേജ് ആന്‍ഡ് വാഗണ്‍/മെക്കാനിക്കല്‍/ഡിസൈന്‍ ഡ്രോയിങ് ആന്‍ഡ് എസ്റ്റിമേഷന്‍/ഡീസല്‍ മെക്കാനിക്കല്‍/പവര്‍/ഡിസൈന്‍/സി ആന്‍ഡ് ഡബ്ല്യു/ഇഡി/എംപി/ടെസ്റ്റിങ്/(റിസര്‍ച്)/ക്യാരേജ്/ഡീസല്‍ മെക്കാനിക്കല്‍(വര്‍ക്ഷോപ്പ്)/ഖകഏ ആന്‍ഡ് ടൂള്‍/മെക്കാനിക്കല്‍(വര്‍ക്ഷോപ്പ്)/മില്‍റൈറ്റ്:
മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/മാനുഫാക്ചറിങ് മെക്കട്രോണിക്‌സ്/ഇന്‍ഡസ്ഡ്രിയല്‍/മെഷീനിങ്/ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ടൂള്‍സ് ആന്‍ഡ് മെഷീനിങ്/ടൂള്‍ ആന്‍ഡ് ഡൈ മേക്കിങ്/ഓട്ടമൊബീല്‍/പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമ/തത്തുല്യം.
ജൂനിയര്‍ എന്‍ജിനീയര്‍(ഡീസല്‍ ഇലക്ട്രിക്കല്‍/ഡീസല്‍ ഇലക്ട്രിക്കല്‍(വര്‍ക്ഷോപ്പ്)/ഇലക്ട്രിക്കല്‍/ഡിസൈന്‍ ഡ്രോയിങ് ആന്‍ഡ് എസ്റ്റിമേഷന്‍/ഇഎംയു/ജനറല്‍ സര്‍വീസസ്/റിസര്‍ച്/ടിഐ /ടിആര്‍ഡി/ടിആര്‍എസ്: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമ/തത്തുല്യം.
ജൂനിയര്‍ എന്‍ജിനീയര്‍(എസ് ആന്‍ഡ് ടി/ഡിസൈന്‍ ഡ്രോയിങ് ആന്‍ഡ് എസ്റ്റിമേഷന്‍/ഡിസൈന്‍/റിസര്‍ച്/ഇന്‍സ്ട്രമെന്റേഷന്‍/ ടെലികമ്യൂണിക്കേഷന്‍/സിഗ്നല്‍/എസ് ആന്‍ഡ് ടി(വര്‍ക്ഷോപ്പ്): ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമ/തത്തുല്യം.
ജൂനിയര്‍ എന്‍ജിനീയര്‍(പ്രിന്റിങ് പ്രസ്): മെട്രിക്ക്/തത്തുല്യം. പ്രിന്റിങ് ടെക്‌നോളജി/തത്തുല്യത്തില്‍ സ്റ്റേറ്റ് ഡിപ്ലോമ/ഓള്‍ ഇന്ത്യാ സര്‍ട്ടിഫിക്കറ്റ്.
ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഏതെങ്കിലും എന്‍ജിനീയറിങ് ത്രിവല്‍സര ഡിപ്ലോമ.
ജൂനിയര്‍ എന്‍ജിനീയര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി): പിജിഡിസിഎ/ബിഎസ്സി (കംപ്യൂട്ടര്‍ സയന്‍സ്)/ബിസിഎ/ബിടെക് (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി)/ബിടെക് (കംപ്യൂട്ടര്‍ സയന്‍സ്)/മൂന്നു വര്‍ഷത്തെ DOEACC ബിലെവല്‍ കോഴ്സ്/തത്തുല്യം.
കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ്: കുറഞ്ഞത് 45% മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി പഠിച്ച് സയന്‍സ് ബിരുദം.
നിലവില്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം.
പ്രായം(01.01.2019ന്): 18-33 വയസ്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. മറ്റ് ഇളവുകള്‍ ചട്ടപ്രകാരം.
ശമ്പളം : 35,400 + മറ്റ് ആനുകൂല്യങ്ങളും.
തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. ഇംഗ്ലിഷ്, ഹിന്ദിക്കു പുറമേ മലയാളവും പരീക്ഷാ മാധ്യമമായി തിരഞ്ഞെടുക്കാം.
പരീക്ഷാഫീസ്: 500 രൂപ. ആദ്യ ഘട്ട സിബിടിക്കു ശേഷം 400 രൂപ തിരികെ നല്‍കും. പട്ടികവിഭാഗം, വിമുക്തഭടന്‍, സ്ത്രീകള്‍, ന്യൂനപക്ഷവിഭാഗക്കാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നിവര്‍ക്ക് 250 രൂപ മതി. ആദ്യ ഘട്ട സിബിടിക്കു ശേഷം 250 രൂപ തിരികെ നല്‍കും. ബാങ്ക് ചാര്‍ജുകള്‍ ഈടാക്കുന്നതായിരിക്കും.
ഇന്റര്‍നെറ്റ് ബാങ്കിങ്/ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ്/യുപിഐ മുഖേന ഓണ്‍ലൈനായി ഫീസടയ്ക്കാം. എസ്ബിഐ ബാങ്ക് ചെലാന്‍/ഏതെങ്കിലും കംപ്യൂട്ടറൈസ്ഡ് പോസ്റ്റ് ഓഫിസില്‍ ചെലാന്‍ പേയ്‌മെന്റ് മുഖേന ഓഫ്ലൈനായും ഫീസടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
അപേക്ഷിക്കേണ്ട വിധം: വിവിധ റെയില്‍വേ റിക്രൂട്മെന്റ് ബോര്‍ഡുകളുടെ വെബ്സൈറ്റ് ഇതോടൊപ്പം പട്ടികയില്‍ നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക. ഉദ്യോഗാര്‍ഥികള്‍ ഒന്നിലധികം അപേക്ഷ അയക്കേണ്ടതില്ല.
തിരുവനന്തപുരം ആര്‍ആര്‍ബി: www.rrbthiruvananthapuram.gov.in ഫോണ്‍: 0471 2323357.
News
വണ്‍പ്ലസ് 15ആര്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നു; മള്‍ട്ടിഫങ്ക്ഷന്‍ ‘പ്ലസ് കീ’യാണ് പ്രധാന ആകര്‍ഷണം
ഓക്‌സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും.
മുബൈ: സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ പ്രതീക്ഷ ഉയര്‍ത്തി വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ മോഡല്‍ വണ്‍പ്ലസ് 15ആര്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഓക്‌സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും. ഉപകരണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മാറ്റം പുതിയ മള്‍ട്ടിഫങ്ഷണല്‍ ‘പ്ലസ് കീ’ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ മുഴുവന്‍ സവിശേഷതകള്‍ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്താത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ കുറച്ച് ആഴ്ചകള്‍ മുമ്പ് ചൈനയില്‍ പുറത്തിറങ്ങിയ OnePlus Ace 6 നെ റീബ്രാന്‍ഡ് ചെയ്തായിരിക്കാം ഇന്ത്യയിലെ 15ആര്‍ എത്തുക എന്നാണ് സൂചന. 165Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് 1.5k LTPS AMOLED ഡിസ്‌പ്ലേ IP66, IP68, IP69, IP69k സര്‍ട്ടിഫിക്കേഷന്‍ — വെള്ളവും പൊടിയും കൂടുതല്‍ പ്രതിരോധിക്കാന്‍ 50MP OIS പ്രൈമറി ക്യാമറ + 8MP അള്‍ട്രാവൈഡ് 16MP ഫ്രണ്ട്് ക്യാമറ സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കും 7,800mAh ബാറ്ററി + 120W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് Ace 6 ന്റെ സവിശേഷതകള്‍ R സീരീസില്‍ പരമ്പരാഗതമായി വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണ ഇല്ലാത്ത നയം വണ്‍പ്ലസ് തുടരാനാണ് സാധ്യത. ഉപകരണത്തെ കോംപറ്റിറ്റീവ് ബ്ലാക്ക്, ഫ്‌ളാഷ് വൈറ്റ്, ക്വിക്ക്‌സില്‍വര്‍ എന്നീ നിറങ്ങളില്‍ അവതരിപ്പിക്കാമെന്നാണ് പ്രതീക്ഷ. ചൈനയില്‍ ഛിലജഹൗ െഅരല 6യുടെ അടിസ്ഥാന മോഡലിന്റെ വില ഏകദേശം ?32,000 മുതലാണ് തുടങ്ങിയിരുന്നത്, അതിനാല്‍ ഇന്ത്യന്‍ വിലയും ഇതേ നിരക്കിനോട് സാമ്യമുണ്ടാകുമെന്ന് കരുതുന്നു.
kerala
ഒരു ദിവസം രണ്ടു പരീക്ഷ, ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയം; വിമര്‍ശനവുമായി അധ്യാപകര്‍
ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.
ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയമെന്ന് അധ്യാപകരുടെ വിമര്‍ശനം. ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ക്രിസ്മസ് പരീക്ഷകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഒരു ദിവസം രണ്ടു പരീക്ഷകള്‍ നടത്തുന്നതിനോടൊപ്പം തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ചുമാണ് പരീക്ഷയുടെ ടൈം ടേബിള്‍ പുറത്തിറക്കിയത്. ഇത് വിദ്യാര്‍ത്ഥികളില്‍ വലിയ മാനസിക സമ്മര്‍ദമുണ്ടാക്കുമെന്നാണ് അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറയ്ക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നതാണ് അധ്യാപരുടെ ആവശ്യം
tech
യൂട്യൂബ് മ്യൂസിക് കൂടുതല്‍ സ്മാര്‍ട്ട്: ഇനി പ്ലേലിസ്റ്റിലെ പാട്ടുകള്‍ സെക്കന്‍ഡുകള്‍ക്കകം കണ്ടെത്താം
ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.
ദീര്‍ഘമായ പ്ലേലിസ്റ്റുകളില്‍ സ്‌ക്രോള്‍ ചെയ്ത് ഒരു പാട്ട് കണ്ടെത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ യൂട്യൂബ് മ്യൂസിക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത് ‘find my playlist’ എന്ന ഫീച്ചറാണ്. നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപ്രകാരം, ഈ പരീക്ഷണ ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.
പ്ലേലിസ്റ്റ് പേജിലെ shuffle play ബട്ടണിന് താഴേയുള്ള മൂന്ന് ഡോട്ട് മെനുവിലെ ഓപ്ഷനായി ഇത് ചിലര്‍ക്കു പ്രത്യക്ഷപ്പെട്ടു. എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സവിശേഷത ലഭ്യമല്ല അതായത് ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താലും ചില അക്കൗണ്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആക്‌സസ്. പാട്ടുകളുടെ പേരുവഴി പ്ലേലിസ്റ്റിനുള്ളില്‍ നേരിട്ട് തിരയാനുള്ള ഈ സൗകര്യം ഇപ്പോള്‍ പരിമിതമായ iOS ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭിക്കുന്നത്.
ആന്‍ഡ്രോയിഡ് പതിപ്പില്‍ ഇതുവരെ ഈ ഫീച്ചര്‍ എത്തിയിട്ടില്ല. ഫീച്ചറിന്റെ വ്യാപകമായ റോള്ഔട്ടിനും ആന്‍ഡ്രോയിഡ് റിലീസിനും യൂട്യൂബ് ഇതുവരെ വ്യക്തമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഈ അപ്‌ഡേറ്റ്, വലിയ പ്ലേലിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു പ്രത്യേകിച്ച് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala23 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala20 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala22 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala20 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം

