kerala

സുരക്ഷിത തീവണ്ടിയാത്രക്ക് നടപടികൾ സ്വീകരിക്കണമെന്ന് റെയിൽ യൂസേഴ്സ് അസോസിയേഷൻ

By webdesk15

April 04, 2023

ഓടുന്ന തീവണ്ടികളിൽ വർധിക്കുന്ന അക്രമങ്ങളും പിടിച്ചുപറിയും പ്രതിരോധിക്കാൻ വന്ദേഭാരത് ട്രെയിനിലെ മാതൃകയിൽ തീവണ്ടി ബോഗികൾക്കുള്ളിൽ സി.സി.ടി.വി. കാമറകൾ സ്ഥാപിക്കുന്നതടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കണമെന്ന് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഈ ആവശ്യം നേരത്തെ തന്നെ അസോസിയേഷൻ ഭാരവാഹികൾ റെയിൽവേയുമായി ബന്ധപ്പെട്ട പല യോഗങ്ങളിലും  ഉന്നയിച്ചതാണ്. എന്നാൽ റെയിൽവേ അധികൃതർ അനുകൂല നടപടികളൊന്നും സ്വീകരിച്ചില്ല. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കഴിഞ്ഞ ദിവസം ആക്രമി യാത്രക്കാരെ തീ കൊളുത്തിയ സംഭവം ദാരുണമാണ്. ഇതിൻ്റെ പശ്ചാത്തലത്തിൽ ഈ മാസം ആറിന് അസോസിയേഷൻ  ദേശീയ എക്സിക്യൂട്ടീവ് യോഗം കോഴിക്കോട് നടക്കും. തീവണ്ടിയാത്ര സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നിർദേശങ്ങൾ യോഗം ചർച്ച ചെയ്യും.

എക്സിക്യൂട്ടീവ് എക്സ്പ്രസിലെ തീപിടുത്തത്തിന് ഉത്തരവാദികളായ വരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സമഗ്ര സുരക്ഷ ഓഡിറ്റിംഗ് നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു.