Connect with us

Video Stories

മഴ നാശം വിതക്കുന്നു….

Published

on

 

പാലക്കാട്ശ: ക്തമായ മഴയെ തുടര്‍ന്ന് അട്ടപ്പാടിയില്‍ ഉരുള്‍പ്പൊട്ടി. പുതൂര്‍ പഞ്ചായത്തിലെ ആനക്കല്ലിലും അഗളിയിലെ തൊട്ടിയാങ്കരയിലുമാണ് ഉരുള്‍പൊട്ടിയത്. ഇന്നലെ രാവിലെ 6.30 ഓടെയാണ് സംഭവം. രണ്ടിടത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുത്തൊഴുക്കില്‍പ്പെട്ട് ആനക്കല്ല് സ്വദേശി മാതുലന്റെ നാല് ആടുകള്‍ ഒലിച്ചുപോയി. ഈ മേഖലയിലെ രണ്ടു പേരുടെ ബൈക്ക് മണ്ണിനടിയില്‍പ്പെട്ടു. വെള്ളം ഒലിച്ചിറങ്ങുന്ന ശബ്ദം കേട്ട വീട്ടുകാര്‍ കുട്ടികളെയും കൊണ്ട് പുറത്തേക്ക് ഓടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിയ്ക്കുന്ന കുടുംബങ്ങളെ സമീപ പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു . ഭവാനിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുതൂര്‍ പഞ്ചായത്തിലെ ഇടവാണി, താഴെ ഭൂതയാര്‍ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളില്‍ വ്യാപകമായി കൃഷി നശിയ്ക്കുകയും ചെയ്തു.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ചുരം റോഡിലേക്ക് മരങ്ങള്‍ കടപുഴകി വീഴുകയും മണ്ണിടിയുകയും ചെയ്തു. ഇത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. കഴിഞ്ഞദിവസം വൈകീട്ട് ഓടപ്പെട്ടിയില്‍ വെള്ളക്കുഴിയില്‍ വീണ് ഒന്‍പതു വയസ്സുകാരി മരിച്ചു. കക്കൂസിനായി നിര്‍മ്മിച്ച കുഴിയില്‍ വീണാണ് അപകടമുണ്ടായത്.
നിലവില്‍ അട്ടപ്പാടി ഒറ്റപെട്ട അവസ്ഥയിലാണിപ്പോള്‍. ചുരത്തിലുണ്ടായ തടസം നീക്കുന്നതിന്ന് വേണ്ടി മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ ജി.ചന്ദ്രശേഖരകുറുപ്പും സംഘവും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഏഴോളം മണ്ണുമാന്തി യന്ത്രങ്ങളും ജീവനകാരും ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. തിങ്കളാഴച്ചയോടെ ഗതഗത തടസം പൂര്‍ണ്ണമായും നീക്കാനാകുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ഉരുള്‍പൊട്ടല്‍ നടന്ന വണ്ടന്‍പാറ പ്രദേശവാസികളെ കക്കുപ്പടി എല്‍.പി. സ്‌കൂളിലേക്കും,ആനക്കല്‍ കോളനി നിവാസികളെ കാവുണ്ടിക്കല്‍ കാരുണ്യാശ്രമത്തിലേക്കും മാറ്റി പാര്‍പ്പിച്ചു. മഴ തുടരുകയാണെങ്കില്‍ ഇനിയും ശക്തമായ നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. എല്ലാ മേഖലയിലും കടുത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കി. കനത്ത മഴമൂലം പാലക്കാട് കലക്ടറേറ്റിലും മണ്ണാര്‍ക്കാട് താലൂക്കോഫിസിലും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നായി ജില്ല കലക്ടര്‍ ഡോ പി സുരേഷ് ബാബു അറിച്ചു.
മണ്ണാര്‍ക്കാട് മേഖലയിലും ശക്തമായ മഴ തുടരുന്നു. കുന്തിപ്പുഴ, നെല്ലിപ്പുഴ, വെളളിയാര്‍പ്പുഴ എന്നിവ നിറഞ്ഞ് കഴിഞ്ഞൊഴുകി. കോല്‍പ്പാടത്ത് പത്തോളം വീടുകളടക്കം ഇരുപതോളം വീടുകള്‍ മേഖലയില്‍ തകര്‍ന്നിട്ടുണ്ട്. തെങ്കര ആനമൂളിയിലും വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍ ഷംസുദ്ദീന്‍ വീടുകള്‍ തകര്‍ന്ന കോല്‍പ്പാടത്തും തൊഴിലാളികള്‍ കുടുങ്ങിയ മുക്കണ്ണത്തും നേരിട്ടെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും നാശനഷ്ടം വിലയിരുത്തുകയും ചെയ്തു.

ചുരത്തില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു

ശക്തമായ മഴയിലും കാറ്റിലും താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം. ഒന്‍പതാം വളവിനും വ്യുപോയന്റിനും ഇടയില്‍ റോഡരികിലെ തണല്‍മരം കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ആളപായമില്ല. ഇതേതുടര്‍ന്ന് ചുരത്തില്‍ ഗതാഗതസ്തംഭനമുണ്ടായി. കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി ഒരുമണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ഗതാഗതം ഭാഗികമായി തുറന്നുകൊടുക്കാനായത്.

ഡാമുമകള്‍ നിറയുന്നു; ഷോളയാറും പെരിങ്ങല്‍ക്കുത്തും നെയ്യാറും തുറന്നു

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ ആശങ്കപ്പെട്ട് നിന്ന സംസ്ഥാനത്തിന് ആശ്വാസമായി സംസ്ഥാനത്തെ ഡാമുകള്‍ നിറയുന്നു. നാല് ദിവസമായി പെയ്യുന്ന മഴയില്‍ സംസ്ഥാനത്തെ മിക്ക ഡാമുകളുടെ നിറഞ്ഞിട്ടുണ്ട്. ഡാം നിറഞ്ഞതിനാല്‍ ഷോളയാറും പെരിങ്ങല്‍ക്കുത്തും നെയ്യാറും തുറന്നു. നാലുവര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഷോളയാര്‍ അണക്കെട്ട് തുറക്കുന്നത്. ശനിയാഴ്ച രാത്രി എട്ടരയോടെ ഒന്നാമത്തെ ഷട്ടര്‍ അരയടിയോളം തുറന്നു. പെരിങ്ങല്‍ക്കുത്തില്‍ മൂന്ന്, നാല്, അഞ്ച് നമ്പര്‍ ഷട്ടറുകള്‍ രാത്രി എട്ടുമണിയോടെ രണ്ടടി വീതമാണ് തുറന്നത്. ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് പവര്‍ ഹൗസുകളില്‍ പൂര്‍ണതോതില്‍ വൈദ്യുതി ഉല്‍പാദനം നടക്കുന്നുണ്ട്.
അണക്കെട്ടുകള്‍ തുറന്നതോടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. രാത്രിയും മഴപെയ്യുന്നതിനാല്‍ ഷട്ടറുകള്‍ കൂടുതല്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. മഴ തുടര്‍ന്നാല്‍ മിക്ക ഡാമുകളുടെയും ഷട്ടറുകള്‍ തുറക്കേണ്ടി വരും. നിലവിലെ കണക്ക് അനുസരിച്ച് 57 ശതമാനത്തോളം വെള്ളമാണ് കേരളത്തിലെ ഡാമുകളിലുള്ളത്. ഇതുപയോഗിച്ച് 2361.84 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാം. കേരളത്തിലെ ഏറ്റവും വലിയ ഡാമായ ഇടുക്കിയിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തെ അളവിന് ഒപ്പമായി. ഇന്നലെ ഉച്ചവരെയുള്ള കണക്ക് അനുസരിച്ച് ഡാമില്‍ ഇപ്പോള്‍ 2356.09 അടി വെള്ളമുണ്ട്.
സംഭരണശേഷിയുടെ 51 ശതമാനം. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. 1117.59 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ഇപ്പോള്‍ ഡാമിലുണ്ട്. പമ്പയില്‍ 55 ശതമാനവും ഷോളയാറില്‍ 100 ഉം ഇടമലയാറില്‍ 65 ഉം കുണ്ടളയില്‍ 55 ഉം മാട്ടുപ്പെട്ടിയില്‍ 45 ഉം കുറ്റിയാടിയില്‍ 45 ഉം തരിയോട് 85 ഉം ആനയിറങ്കലില്‍ 38 ഉം പൊന്മുടിയില്‍ 94 ശതമാനവും നേര്യമംഗലത്ത് 97 ശതമാനവുമാണ് മറ്റു ഡാമുകളിലെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 126 അടിയായി ഉയര്‍ന്നു. മഴ ശക്തിയാര്‍ജിച്ചതോടെ ചൂടു കുറയുകയും സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുകയും ചെയ്തിട്ടുണ്ട്. 64.22 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ഒരാഴ്ചയായുള്ള ശരാശരി ദിവസ ഉപഭോഗം. വേനല്‍ക്കാലത്ത് ഇത് 80 ദശലക്ഷം യൂണിറ്റിലെത്തിയിരുന്നു.

News

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി

ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു.

Published

on

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി. ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു. ഒരു ഭാഗം ഡിയോഗോ ജോട്ടയുടെയും ആന്‍ഡ്രെ സില്‍വയുടെയും കുടുംബത്തിന് സംഭാവന ചെയ്യാനാണ് ചെല്‍സിയുടെ തീരുമാനം.

ജൂലൈയില്‍ ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പാരീസ് സെന്റ്-ജെര്‍മെയ്നെ 3-0 ന് പരാജയപ്പെടുത്തിയ ഫിഫയുടെ വിപുലീകൃത ടൂര്‍ണമെന്റില്‍ ചെല്‍സി വിജയിച്ചതിന് ശേഷമാണ് ഈ തീരുമാനം. ടൂര്‍ണമെന്റില്‍ എന്‍സോ മാരെസ്‌കയുടെ ടീമിനെ പ്രതിനിധീകരിച്ച കളിക്കാര്‍ക്കിടയില്‍ ബോണസ് ഫണ്ട് തുല്യമായി വിതരണം ചെയ്യും. ഓരോ വിഹിതത്തിനും 500,000 ഡോളറില്‍ കൂടുതല്‍ വിലവരും. ജോട്ടയുടെ കുടുംബത്തിന് ഒരു പേയ്മെന്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനം ക്ലബ്ബും കളിക്കാരും സംയുക്തമായി എടുത്തതാണ്. ചെല്‍സിയുടെ ക്ലബ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിന് പത്ത് ദിവസം മുമ്പ്, ജൂലൈ 3 ന് സ്പാനിഷ് പ്രവിശ്യയായ സമോറയില്‍ ലിവര്‍പൂള്‍ ഫോര്‍വേഡ് ഡിയോഗോ ജോട്ടയും പോര്‍ച്ചുഗീസ് ക്ലബ്ബ് പെനാഫിയലിനായി കളിച്ച സഹോദരന്‍ ആന്‍ഡ്രെ സില്‍വയും മരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

ജോട്ടയുടെ സ്മരണയ്ക്കായി ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ലിവര്‍പൂളില്‍ 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് ഫോര്‍വേഡിന് ക്ലബ് സ്ഥിരം ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. 2025-26 സീസണില്‍, ലിവര്‍പൂള്‍ കളിക്കാര്‍ അവരുടെ ഷര്‍ട്ടുകളിലും സ്റ്റേഡിയം ജാക്കറ്റുകളിലും ‘ഫോറെവര്‍ 20’ എന്ന ചിഹ്നം ധരിക്കും. 2020 ല്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സില്‍ നിന്ന് എത്തിയതിനുശേഷം ജോട്ട ക്ലബ്ബിന് നല്‍കിയ ഗണ്യമായ സംഭാവനകളെ ഈ ആദരാഞ്ജലി അംഗീകരിക്കുന്നു.

ലിവര്‍പൂളിന്റെ ഔദ്യോഗിക ചാരിറ്റിയായ എല്‍എഫ്സി ഫൗണ്ടേഷന്‍, പോര്‍ച്ചുഗീസ് ഇന്റര്‍നാഷണലിന്റെ ബഹുമാനാര്‍ത്ഥം ഒരു ഗ്രാസ്റൂട്ട് ഫുട്‌ബോള്‍ പരിപാടി ആരംഭിക്കും. കമ്മ്യൂണിറ്റി ഇടപഴകലിലൂടെയും യുവജന വികസനത്തിലൂടെയും ജോട്ടയുടെ പാരമ്പര്യം തുടരുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ആന്‍ഫീല്‍ഡില്‍ ബോണ്‍മൗത്തിനെതിരെ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ലിവര്‍പൂള്‍ കൂടുതല്‍ അനുസ്മരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Continue Reading

News

ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ

ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക. സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.

Published

on

റോം – ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ. ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക, സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.
ഗാസയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ, യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികളായിരുന്നു ബാനര്‍ കൈയില്‍ പിടിച്ച് കളിസ്ഥലത്ത് നടന്നത്. ”സന്ദേശം വ്യക്തവും ശക്തവുമാണ്,” എന്ന് യുവേഫ ബുധനാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ X-ല്‍ വ്യക്തമാക്കി.

Continue Reading

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

Trending