india

‘പറയുന്നത് ഒന്ന് ചെയ്യുന്നത് മറ്റൊന്ന്’ ;യോഗിയുടെ കാലില്‍ വീണ രജനികാന്തിനെതിരെ തമിഴ്‌നാട്ടിൽ രൂക്ഷവിമര്‍ശനം

By webdesk15

August 20, 2023

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാല്‍തൊട്ടുവണങ്ങിയ നടന്‍ രജനികാന്തിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം ഉയരുന്നു.രജനികാന്തിന്‍റെ പ്രവൃത്തി തമിഴ് ജനതയെ നാണംകെടുത്തിയെന്നും നടനില്‍ നിന്നുണ്ടായ പെരുമാറ്റം മോശമായിപോയെന്നുമുള്ള അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.ജനങ്ങളുടെ ‘കാലില്‍ തൊട്ട് വണങ്ങല്‍’ പ്രവണതയ്ക്കെതിരെ സിനിമയിലൂടെ പലതവണ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള രജനികാന്ത് വ്യക്തി ജീവിതത്തില്‍ ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചതാണ് ആരാധകര്‍ക്കിടയിലും അമര്‍ഷമുണ്ടാക്കിയിരിക്കുന്നത്.‘സിനിമയില്‍ പറയുന്നത് ഒന്ന് ജീവിതത്തില്‍ ചെയ്യുന്നത് മറ്റൊന്ന്’ എന്നാണ് രജനിക്കെതിരെ വിമര്‍ശകര്‍ ഉന്നയിക്കുന്ന വിമര്‍ശനം.