പീഢനശ്രമം ചെറുക്കാന്‍ സ്വാമിയുടെ ലിംഗം മുറിച്ചുമാറ്റിയ പെണ്‍കുട്ടിയെ അഭിനന്ദിച്ച് നടി രമ്യാ നമ്പീശന്‍. പീഡനശ്രമം ചെറുക്കാന്‍ ധൈര്യം കാട്ടിയ പെണ്‍കുട്ടിക്ക് ബിഗ്‌സല്യൂട്ടെന്ന് രമ്യ നമ്പീശന്‍ പറഞ്ഞു. തനിക്കെതിരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തതിന് പെണ്‍കുട്ടിയെ അഭിനന്ദിക്കുകയാണെന്നും താരം പറഞ്ഞു.

ഒരു സംഭവം മാത്രമല്ല. പല സംഭവങ്ങള്‍ ആണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ആ കുട്ടിക്ക് ഏതു നിലയിലാണ് അങ്ങനെ ചെറുത്തുനില്‍ക്കേണ്ടി വന്നിരിക്കുകയെന്ന് അറിയാം. ഒരു സ്ത്രീയുടെയും അനുവാദമില്ലാതെ ശരീരത്തില്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. എന്തായാലും ആ കുട്ടി പ്രതികരിച്ചു. ആ ധൈര്യത്തിന് ബിഗ് സല്യൂട്ടെന്ന് രമ്യ പറഞ്ഞു. എല്ലാ സ്ത്രീകളും ധൈര്യമായിരിക്കണം. എന്തെങ്കിലും പ്രതിരോധ മുറകള്‍ പഠിക്കേണ്ടിവരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും രമ്യാ നമ്പീശന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പേട്ടയില്‍ സംഭവം നടന്നത്. നിരന്തരം പീഡിപ്പിക്കുകയായിരുന്ന സ്വാമിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ചുമാറ്റുകയായിരുന്നു. സംഭവത്തില്‍ സ്വാമി അറസ്റ്റിലായി.