തിരുവനന്തപുരം: വെഞ്ഞാറമൂട് വഴി കടന്നു പോകുകയായിരുന്ന ആലത്തൂര്‍ എംപി രമ്യാ ഹരിദാസിനു നേരെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി അറസ്റ്റില്‍. വാഹനം തടഞ്ഞു നിര്‍ത്തുകയും ബോണറ്റില്‍ അടിക്കുകയും ചെയ്തുവെന്ന് എം.പി.പറഞ്ഞു. ഉടന്‍ തന്നെ പൊലീസെത്തി പ്രതിഷേധക്കാരെ നീക്കി. ഏരിയാ സെക്രട്ടറി അഖില്‍ ആണ് അറസ്റ്റിലായത്. എം പിയുടെ വാഹനം കടന്നു വരുന്നതിനിടെ വെഞ്ഞാറമൂട്ടില്‍ ധര്‍ണ നടത്തുകയായിരുന്ന പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്.

ഇരട്ടക്കൊലപാതകം നടന്ന വെഞ്ഞാറമൂടില്‍ ‘കണ്ണടക്കുന്ന മാധ്യമങ്ങള്‍’ എന്ന വിഷയത്തില്‍ എസ്.എഫ്.ഐയുടെ പരിപാടി നടന്നുകൊണ്ടിരിക്കെയാണ് എം.പിയുടെ വാഹനം കടന്നു പോയത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘമെത്തിയാണ് ആക്രമിച്ചവരെ തടഞ്ഞത്.