ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിര്‍മിച്ച മൂന്ന് റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക്. ഫ്രാന്‍സില്‍ നിന്ന് പറന്നുയരുന്ന റഫാല്‍ ഇന്ന് രാത്രിയോടെ രാജ്യത്തെത്തും.

അംബാലയിലെ വ്യോമതാവളത്തിലാണ് റഫാല്‍ വിമാനങ്ങള്‍ ഇറങ്ങുക. നിലവില്‍ പത്തു വിമാനങ്ങളാണ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. ആദ്യ അഞ്ചെണ്ണം കഴിഞ്ഞ ജൂലൈ 28ന് ഇന്ത്യയിലെത്തിയിരുന്നു.

ഫ്രഞ്ച് വിമാന നിര്‍മാണ രംഗത്തെ പ്രമുഖരായ ഡസ്സൗള്‍ട്ട് ഏവിയേഷനാണ് റഫാലിന്റെ നിര്‍മാതാക്കള്‍. 100 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോര്‍ മിസൈല്‍, സ്‌കള്‍പ് ക്രൂസ് മിസൈല്‍ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങള്‍.