വാഷിങ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. ആദ്യ സൂചനകള്‍ പുറത്തു വരുമ്പോള്‍ ജോ ബൈഡനാണ് മുന്നില്‍. 122 ഇലക്ട്രല്‍ വോട്ടുകളുമായി ജോ ബൈഡന്‍ മുന്നിട്ടു നില്‍ക്കുന്നത്. 92 ഇടങ്ങളില്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്നിട്ടു നില്‍ക്കുന്നു. 270 ഇലക്ടറല്‍ വോട്ട് ലഭിക്കുന്ന ആള്‍ വൈറ്റ് ഹൗസിലെത്തും.

ആദ്യ രണ്ടിടത്ത് നിലവിലെ ഫലം വന്നപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായിരുന്നു നേട്ടം. കെന്റക്കി, മിസിസിപ്പി, ഒക്ലഹോമ, സൗത്ത് കരോളിന, ടെനസി, നെബ്രാസ്‌ക എന്നിവിടങ്ങളില്‍ ട്രംപ് ജയിച്ചപ്പോള്‍ കണക്ടിക്കെട്ട്, ഡെലാവര്‍, ഇലിനോയി, മേരിലാന്റ്, മസാച്ച്‌യസെറ്റ്, ന്യൂജഴ്‌സി, എന്നിവിടങ്ങളില്‍ ബൈഡനും ജയിച്ചു.

ഒമ്പത് സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പം നില്‍ക്കുന്നു.